തങ്ങൾ ആരാധിക്കുന്ന ഒരു ഹീറോയെ നേരിൽ കാണുക എന്നത് ജീവിതാവസാനം വരെ ഓർക്കപ്പെടുന്ന ഒരു അസുലഭ നിമിഷമാണ്. അത്തരമൊരു സന്ദർഭം സന്ദേശ് ജിങ്കൻ എന്ന ഫാൻ ബോയ്ക്ക് ലഭിച്ചത് തന്റെ പതിനഞ്ചാം വയസ്സിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയക്ക് ഒരു ഷേക്ക് ഹാൻഡ് നൽകാൻ സാധിച്ചപ്പോഴാണ്.

തങ്ങൾ ആരാധിക്കുന്ന ഒരു ഹീറോയെ നേരിൽ കാണുക എന്നത് ജീവിതാവസാനം വരെ ഓർക്കപ്പെടുന്ന ഒരു അസുലഭ നിമിഷമാണ്. അത്തരമൊരു സന്ദർഭം സന്ദേശ് ജിങ്കൻ എന്ന ഫാൻ ബോയ്ക്ക് ലഭിച്ചത് തന്റെ പതിനഞ്ചാം വയസ്സിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയക്ക് ഒരു ഷേക്ക് ഹാൻഡ് നൽകാൻ സാധിച്ചപ്പോഴാണ്.

” എനിക്ക് 15 വയസ്സുള്ളപ്പോൾ ഗോവയിൽ ഞങ്ങൾക്ക് ഒരു ടൂർണമെന്റ് ഉണ്ടായിരുന്നു. അവിടെ നിന്നാണ് എനിക്ക് ബൈചുങ് ഭായിക്ക് ഒരു ഷേക്ക് ഹാൻഡ് നൽകാൻ സാധിച്ചത്. ‘ഇനി ഞാൻ ഒരിക്കലും എന്റെ കൈകൾ കഴുകുന്നില്ല എന്ന അവസ്ഥയിലായിരുന്നു ഞാൻ’,” ലേറ്റ്സ് ഫുട്ബോൾ ലൈവിന്റെ ഒരു എപ്പിസോഡിലാണ് താരം തന്റെ അനുഭവം വെളിപ്പെടുത്തിയത്.

ബൂട്ടിയയുടെ ടീമായ യുണൈറ്റഡ് സിക്കിം ഫുട്ബോൾ ക്ലബ്ബിൽ 2012-ലായിരുന്നു ജിങ്കന്റെ ഐ-ലീഗ് അരങ്ങേറ്റം. ബൂട്ടിയയുടെയും മറ്റൊരു മുൻ ഇന്ത്യൻ നായകനായിരുന്ന റെനഡി സിങിന്റെയും കൂടെയുള്ള പരിശീലനങ്ങളും മത്സരങ്ങളും ഒന്നും ജിങ്കന് വിസ്മരിക്കാൻ സാധിക്കുന്നില്ല.

“അതൊരു സ്വപ്നം പോലെയായിരുന്നു. ഇവരായിരുന്നു എന്റെ ഫോണിന്റെ വാൾപേപ്പർ. അതുവരെ അവരുടെ കളികൾ കണ്ടു അവരെ അനുകരിച്ചിരുന്ന എനിക്ക് അവരുടെ കൂടെ യുണൈറ്റഡ് സിക്കിം എഫ് സിയിൽ കളിക്കാൻ അവസരം ലഭിച്ചു” ജിങ്കൻ അത്ഭുതംകൂറി.

“യുണൈറ്റഡ് സിക്കിം എഫ്.സിയുടെ ട്രയൽസിൽ ഞാൻ വിജയിച്ചപ്പോൾ ഞാൻ ആനന്ദ നിർവൃതിയിലായിരുന്നു. അവസാനം ഞാൻ കോൺടാക്ട് പേപ്പറിൽ ഒപ്പ് വെച്ചപ്പോൾ ഞാൻ മറ്റൊരു ലോകത്തേക്ക് സഞ്ചരിക്കുകയായിരുന്നു” ഇന്ത്യയുടെ കാവൽഭടൻ പുഞ്ചിരിച്ചു.

“ഈയൊരവസരം എനിക്ക് തന്നതിന് ഞാൻ ബൈചുങ് ഭായിയോട് ഏറെ കൃതാജ്ഞനാണ്. ദിവസവും ബൈചുങ് ഭായിയോടൊപ്പവും റെനഡി ഭായിക്കൊപ്പവും പരിശീലിക്കുക എന്നത് അല്ലെങ്കിൽ അവർക്ക് ചുറ്റും ഉണ്ടായിരിക്കുക എന്നത് പോലും ഒരു സ്വപ്നം പോലെയായിരുന്നു” ജിങ്കന്റെ വാക്കുകൾ.

റെനഡി തന്റെ കരിയറിൽ വരുത്തിയ സ്വാധീനത്തെ കുറിച്ചും ജിങ്കൻ വാചാലനായി.
“റെനഡി ഭായി തന്റെ സ്വത്വസിദ്ധമായ ശൈലിയിലെ ഫ്രീകിക്കുകൾ വെറുതെ ട്രൈനിംഗിന് ഇടയിൽ സ്കോർ ചെയ്യുന്നത് അവിശ്വസനീയമായിരുന്നു. ആ സമയം അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്നിലെ ആത്മവിശ്വാസം വർധിപ്പിച്ചത് അദ്ദേഹമാണ്. ട്രൈനിംഗിന് ഇടയിൽ അദ്ദേഹം പലപ്പോഴും എന്റെ അടുത്തേക്ക് വന്നിട്ട് എനിക്ക് ആത്മവിശ്വാസം നൽകുമായിരുന്നു” ജിങ്കൻ പറഞ്ഞു.

“ഇന്ന് ദൈവം എന്നോട് എന്റെ കരിയറിന്റെ ആദ്യ കാലത്തെ വല്ലതും മാറ്റേണ്ടതായിട്ട് ഉണ്ടോ എന്ന് എന്നോട് ചോദിക്കുകയാണെങ്കിൽ, ഒരു ചെറിയ കാര്യം പോലും മാറ്റേണ്ടതില്ല എന്നെ ഞാൻ പറയൂ.”

ലോകമൊട്ടാകെ പടരുന്ന കോവിഡ് 19 എന്ന പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ഡൗൺ കാരണം ചണ്ഡീഗഡിലെ വീട്ടിലാണ് താരം ഇപ്പോൾ. അദ്ദേഹം ഇപ്പോൾ പരിക്കിൽ നിന്ന് മുക്തനായിക്കൊണ്ടിരിക്കുന്നു.

“ഞാൻ തിരിച്ച്‌ ടീമിൽ ജോയിൻ ചെയ്യേണ്ട സമയം ആയിട്ടുണ്ട്. മാർച്ചിലായിരുന്നു ഞാൻ ജോയിൻ ചെയ്യേണ്ടത്. എന്റെ കാലിന്റെ ബലവും ഒപ്പം തന്നെ മനശക്തിയും വർധിപ്പിക്കാൻ ഞാൻ വീട്ടിൽ നിന്ന് നിരന്തരം വ്യായാമങ്ങൾ ചെയ്യുന്നുണ്ട്” ജിങ്കൻ പറഞ്ഞു.

“ബാക്കിയുള്ള സമയങ്ങളിൽ ഞാൻ വീട്ടുകാര്യങ്ങൾ ചെയ്യുന്നു. പാത്രം കഴുകുന്നു, ബുക് വായിക്കുന്നു, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു, എഴുതുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കലും മാതാപിതാക്കളോട് സംസാരിക്കലും സഹോദരങ്ങളോട് കുട്ടിക്കാല ഓർമ്മകൾ പങ്കുവെക്കലും ഏറെ സന്തോഷം തരുന്ന കാര്യങ്ങളാണ്” ജിങ്കൻ കൂട്ടിച്ചേർത്തു.

For more football updates, follow Khel Now on Twitter, and Instagram and join our community on Telegram.