കേരള ബ്ലാസ്‌റ്റേഴ്‌സിനെ അടുത്ത സീസണിലേക്ക് ശക്തിപകരാൻ ഒരുങ്ങുകയാണ് 20 വയസ്സുകാരനായ ഈ മണിപ്പൂരി മിഡ്‌ഫീൽഡർ.

തെറ്റുകൾ തിരുത്തി മുന്നേറി, മോഹൻ ബഗാനെ കപ്പടിപ്പിക്കാൻ പ്രധാന പങ്കുവഹിച്ച നവോറത്തിന്റെ വളർച്ചയെ ഖേൽ നൗ പരിശോധിക്കുന്നു.

അണ്ടർ 17 വേൾഡ് കപ്പിൽ കളിച്ചതോടെയാണ് നോൺഗദംബ നവോറത്തെ എല്ലാവരും അറിയാൻ തുടങ്ങിയത്. എന്നാൽ ഐ ലീഗിൽ ഇന്ത്യൻ ആരോസിന് വേണ്ടി 7 ഷില്ലോങ് ലജോങ് താരങ്ങളെ കടത്തി വെട്ടി നേടിയ ഗോൾ അദ്ദേഹത്തിന് കൂടുതൽ പ്രസിദ്ധി നൽകി.

മികച്ച ആക്സിലറേഷനും ഡ്രിബ്ലിങ് മികവും ബോൾ കണ്ട്രോളും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഇന്ത്യൻ ഫുട്ബോളിൽ ചുരുക്കം ചിലർക്ക് മാത്രം കണ്ടുവരുന്ന ഇത്തരം കഴിവുകൾ, അദ്ദേഹത്തെ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി വാഗ്ദാനമായി കരുതാൻ കാരണമായി.

എന്നാൽ കളിക്കളത്തിൽ മികച്ച തീരുമാനങ്ങളെടുക്കാൻ അദ്ദേഹം പലപ്പോഴും പരാജയപ്പെട്ടു. കളിക്കളത്തിൽ അനാവശ്യ കളികൾ പുറത്തെടുക്കാൻ ശ്രമിച്ചതോടെ, ബോൾ പൊസഷൻ അദ്ദേഹത്തിന് നഷ്ടപ്പെടുന്നത് സ്ഥിരം കാഴ്ചയായി. അതിനാൽ ഇന്ത്യൻ ആരോസിൽ പലപ്പോഴും പകരക്കാരനായാണ് നവോറം ഇറങ്ങിയത്.

സമ്മർദ്ദ ഘട്ടങ്ങൾ താങ്ങാനാവാത്ത മറ്റൊരു താരമായി നവോറം തീരുമെന്ന് പലരും കരുതി. എന്നാൽ പോരായ്മകൾ പരിഹരിച്ചായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ വരവ്.

സ്‌കൗട്ടിങ് റിപ്പോർട്ട്‌

പ്രായം: 20

ജനനം : ജനുവരി 2, 2000


പൊസിഷൻ :ഇടത് വിങ്


ഉയരം :170 cm

ഐ ലീഗ് അരങ്ങേറ്റം

അണ്ടർ 17 വേൾഡ് കപ്പിന് ശേഷം കൂടുതൽ അവസരങ്ങൾക്കായാണ് മിനിർവ പഞ്ചാബിൽ നിന്ന് ഇന്ത്യൻ ആരോസിലേക്ക് നവോറം ലോണിൽ പോയത്. ചെന്നൈ സിറ്റി ഫ്‌.സിക്കെതിരെ 3-0 മാർജിനിൽ ജയിച്ച കളിയിൽ ആരോസിന് വേണ്ടി പകരക്കാരനായി നവോറം അരങ്ങേറ്റം കുറിച്ചത് .

പോസിറ്റീവ്സ്
ഉയരങ്ങൾ കീഴടക്കാനുള്ള നിശ്ചയദാർട്യമാണ് നവോരത്തിന്റെ ഏറ്റവും വലിയ ശക്തി. മോഹൻ ബഗാനിൽ കിബു വികുനയ്ക്ക് കീഴിൽ തന്റെ ദൗർബല്യങ്ങൾ കീഴടക്കാൻ അദ്ദേഹത്തിനായി.അദ്ദേഹത്തിന്റെ കഴിവിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്ന വിക്കുന, അദ്ദേഹത്തെ ഇടതു വിങ്ങിൽ നിയോഗിച്ചു.

വികുനയുടെ പാസിങ്ങിലും പൊസഷനിലും ഊന്നിയുള്ള കളിശൈലിയിൽ വളരെ പെട്ടെന്നു നവോരത്തിന് ഇഴകിച്ചേരാൻ സാധിച്ചു. അറ്റാക്കിങ് തേർഡിലും അപകടം വിതയ്ക്കാൻ അദ്ദേഹം തുടങ്ങിയപ്പോൾ, ഡിഫെൻഡേഴ്സിന് സ്ഥിരം തലവേദനയായി അദ്ദേഹം മാറി. കൊൽക്കത്ത ഡെർബിയിൽ 2 ഡിഫെൻഡേഴ്സിനെ ഡ്രിബിൽ ചെയ്ത് ടച്ച്‌ ലൈനിന്റെ തൊട്ടടുത്തു നിന്ന് ബേറ്റിയക്ക് നൽകിയ ക്രോസ്സ് അദ്ദേഹത്തിന്റെ പ്രതിഭ വെളിപ്പെടുത്തുന്നു.

കൊൽക്കത്ത ഡെർബിക്ക് ശേഷമുള്ള പത്ര സമ്മേളനത്തിൽ നവോറത്തെ വിക്കുന വാനോളം വാഴ്ത്തി.

Nongdamba Naorem stat

“ഞാൻ (നോൺഗദംബ )നാവോറത്തിന്റെ പ്രകടനത്തിൽ സന്തുഷ്ടനാണ്.അദ്ദേഹം പ്രതിഭാശാലിയാണ്. യൂറോപ്യൻ കളി ശൈലിയാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന് മുന്നേറേണ്ട മേഖലകൾ ഏറെയുണ്ട്. അദ്ദേഹം ഒരു കരുത്തനായ കളിക്കാരനല്ല. അതിൽ മുന്നേറേണ്ടിയിരിക്കുന്നു. എന്നാൽ ഒരു 19 വയസ്സുകാരന്റെ കളിരീതിയിൽ വെച്ച് നോക്കുമ്പോൾ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. യുവ കളിക്കാർ കൂടുതൽ ശാന്തരാവേണ്ടിയിരിക്കുന്നു”

നവോരത്തിന് വേണ്ടിയിരുന്ന കോച്ചിങ്ങും ദൗർബല്യങ്ങൾ മറികടക്കാനുള്ള ഉപദേശങ്ങളും നൽകി കിബു വിക്കുന അദ്ദേഹത്തെ ഉയർന്ന തലത്തിലെത്തിച്ചു.

ദൗർബല്യം
മികച്ച സ്‌കിൽസ് ഉണ്ടെങ്കിലും ഗോളടിക്കുന്ന കാര്യത്തിൽ നവോറം കൂടുതൽ അധ്വാനിക്കേണ്ടിയിരിക്കുന്നു.ഈ സീസണിൽ ബുദ്ധിമുട്ടേറിയ 2 ഗോളുകൾ നേടിയെങ്കിലും, സ്ഥിരമായി ഗോൾവല അനക്കാൻ കഴിഞ്ഞാൽ നവോരത്തിന് അതേറെ മുതല്കൂട്ടാവും.

മറ്റുള്ള താരങ്ങളക്കു മീതെ ശാരീരിക മേൽക്കോയ്മ നേടിയുടുക്കാൻ നവോരത്തിന് കഴിഞ്ഞാൽ ഏതു ഡിഫെൻഡേർസും അദ്ദേഹത്തിന് മുന്നിൽ ബുദ്ധിമുട്ടുമെന്നതിൽ തർക്കമില്ല

സാമ്യത

ബോൾ ഹോൾഡ് ചെയ്ത്, എതിർ ഡിഫെൻഡേഴ്സിനെ ഡ്രിബിൽ ചെയ്ത് മറികടന്നു ഗോളവസരങ്ങൾ സൃഷിടിക്കാൻ അദ്ദേഹം മിടുക്കനാണ്. ഈ സീസണിൽ 15 ഗോളവസരങ്ങളാണ് മോഹൻ ബഗാനുവേണ്ടി അദ്ദേഹം നേടിയെടുത്തത്.

മിക്ക ഇന്ത്യൻ വിങ്ങേർസ് ടച്ച്‌ ലൈനിൽ അടുത്ത് വന്നു ബോക്സിനകത്ത് കേറി ക്രോസ്സുകൾ നൽകുമ്പോൾ, നവോറം അതിൽ വ്യത്യസ്തനാകുന്നു. യൂറോപ്യൻ വിൻഗേഴ്സിന്റെ കളി ശൈലിയിൽ കളിച്ചു മുന്നേറുന്ന നവോറത്തിനെ ബോളുകൊണ്ട് കേറി കളിക്കാൻതക്കത്തിനുള്ള രീതിയിലാണ് വിക്കുന കളി മെനയാറുള്ളത്.

ഭാവി
അണ്ടർ 17 വേൾഡ് കപ്പിലും ഐ ലീഗിലും കളിച്ചു സമ്മർദ്ദ ഘട്ടങ്ങൾ അതിജീവിക്കാൻ നവോറം പഠിച്ചു കഴിഞ്ഞു. ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനും ഗോളടിക്കാനും ഇന്ത്യൻ ഫുട്ബോളിൽ അദ്ദേഹത്തിനെ പോലൊരു താരത്തെ ആവശ്യമുണ്ട്.

ഈ സീസണിൽ 5 അസിസ്റ്റും 2 ഗോളും നേടിയ നവോറം 109 ഡ്രിബിളുകൾ ചെയ്തിട്ടുണ്ട്. സ്വതസിദ്ധമായ കളി ശൈലി പുറത്തെടുക്കാൻ അദ്ദേഹത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയ വിക്കുനയ്ക്ക് അദ്ദേഹത്തിന്റെ വിശ്വാസം തെറ്റിയില്ല.

നല്ല ബോൾ കണ്ട്രോളും ഡ്രിബ്ലിങ് മികവുമുണ്ടായിട്ടും, പാസിങ്ങിന്റെ കാര്യത്തിൽ നവോറം കുറച്ചു പിന്നോട്ടായിരുന്നു. എന്നാൽ കിബു വിക്കുന അദ്ദേഹത്തെ ഒരു കംപ്ലീറ്റ് പാക്കേജാക്കി മാറ്റി. 79 ശതമാനം പാസ്സിങ് അക്ക്യൂറസിയും 65 കീ പാസ്സസ് അക്ക്യൂറസിയും നേടിയ നവോറം, മുന്നേറ്റക്കാർക്ക് ബോളെത്തിക്കുന്നതിൽ മികച്ച പ്രകടനം നടത്തി.

കേരള ബ്ലാസ്റ്റേഴ്സിലേക്ക് അടുത്ത സീസണിൽ നോവോറവും വിക്കുനയും വരുന്നതോടെ, ആ കൂട്ടുകെട്ട് അവിടെയും വിജയിക്കുമെന്നാണ് പ്രതീക്ഷ. എതിർ ഡിഫെൻഡേഴ്സിനെ വളരെ ആയാസത്തോടെ മറികടക്കുന്ന നവോരത്തിന്റെ ഇന്ത്യൻ ടീമിലേക്കുമുള്ള ചിവിട്ടുപടിയായി ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവിനെ കാണാം.