ഇതിന് മുൻപ് ധീരജ് സിങ്ങും ജീക്സൺ സിങ്ങും ബ്ലാസ്റ്റേഴ്സിൽ ചേർന്നിരുന്നു.

ഇന്ത്യക്ക് വേണ്ടി അണ്ടർ 17 ലോകകപ്പിൽ ബൂട്ടണിഞ്ഞ നോങ്ദംബ നോരത്തെ കേരളാ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തു. ക്ലബ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിലൂടെ ആണ് പ്രഖ്യാപനം നടത്തിയത്.

ഇതോടെ കേരളാ ബ്ലാസ്റ്റേഴ്‌സിൽ ചേരുന്ന ഇന്ത്യക്ക് വേണ്ടി ഇന്ത്യക്ക് വേണ്ടി അണ്ടർ 17 ലോകകപ്പിൽ കളിച്ച മൂന്നാമത്തെ താരമായി  നോങ്ദംബ മാറി.
ധീരജ് സിങ്ങും ജീക്സണും സിങ്ങും കേരളാ ബ്ലാസ്റ്റേഴ്സിസുമായി സൈൻ ചെയ്തിട്ടുണ്ട്. 18 വയസ്സുള്ള താരം ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിന് മുൻപ് ഐ-ലീഗിലെ മിനർവ പഞ്ചാബിന് വേണ്ടിയാണ് കളിച്ചിരുന്നത്.

ഇന്ത്യക്ക് വേണ്ടി വേൾഡ് കപ്പിൽ ആദ്യ മത്സരത്തിലെ സ്റ്റാർട്ട് ചെയ്ത താരം അടുത്ത രണ്ട് മത്സരങ്ങളിലും സബ്സ്റ്റിട്യൂട് ആയി കളിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ ഇന്ത്യൻ ആരോസിന് വേണ്ടിയാണ് താരം ബൂട്ടകെട്ടിയത്.
ഈ സീസണിൽ മിനർവക്ക് വേണ്ടി താരം രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം താരം കേരളാ ബ്ലാസ്റ്റേഴ്സിന് ഒപ്പം ചേർന്നേക്കും.