ഈ തോൽവിയോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മങ്ങലേറ്റു.

സ്വന്തം മുറ്റത്ത് വീണ്ടും കേരളത്തിന് തോൽവി. ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിനെ മാർസലീനോയുടെ ഗോളിൽ പുണെ സിറ്റി എഫ്‌സി തോൽപിച്ചു.

മത്സരശേഷം മാധ്യമങ്ങളെ കണ്ട ഡേവിഡ് ജെയിംസ് നിരാശനായിരുന്നു. “ഗോളടിക്കുന്നത് ഒരു പ്രശ്നം തന്നെയാണ്. രണ്ടാം പകുതിയിലെ പ്രകടനമാണ് [ആദ്യ പകുതിയിലുള്ളതിനേക്കാൾ] നല്ലത്,” ജെയിംസ് കൂട്ടിച്ചേർത്തു.

“ആദ്യ പകുതിയിൽ പന്തിന് മേൽ കളിക്കാരുടെ പിന്തുണ ഉണ്ടായിരുന്നില്ല. 11 കളിക്കാർ ഒരു ടീമിന് വേണ്ടി കളിക്കാത്തത് പോലെയാണ് തോന്നിയത്,” ജെയിംസ് പറഞ്ഞു, ” 

ഒരു ഗോളിന് പിന്നിട്ടു നിന്നപ്പോൾ ആക്രണമം ശക്തമാക്കിയ കേരളാ ബ്ലാസ്റ്റേഴ്സിന് സബ്സ്റ്റിട്യൂട് ലിസ്റ്റിലുള്ള മതേയ്‌ പോപ്ലാറ്റിനിക്കിനെ കളത്തിൽ ഇറക്കമായിരുന്നു. പക്ഷേ, ജെയിംസ് യുവ താരം സൂരജ് റാവത്തിന്  നൽകുകയായിരുന്നു.

ഇതിനെ പറ്റി ചോദിച്ചപ്പോൾ ജയിംസിന്റെ മറുപടി ഇങ്ങനെ, “അവൻ [സൂരജ്] കളത്തിൽ ഇറങ്ങിയപ്പോൾ ഒരു പോസിറ്റീവ് ഇമ്പാക്ട് ആണ് ഉണ്ടായത്. അവൻ അത് ചെയ്യാൻ കഴിയും. [ആദ്യ പകുതിയിലെ] 45 മിനിറ്റ്  ആണ് തങ്ങൾക്ക് ഇന്നത്തെ മത്സരം നഷ്ടപ്പെടുത്തിയത്.”

ഈ തോൽവിയോടെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മങ്ങലേറ്റു. കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിലേക്ക് യോഗ്യത നേടാൻ ഇനി സാധ്യത കുറവാണ്. 

ഇതിനെ കുറിച്ച് ജെയിംസിനോട് ചോദിച്ചപ്പോൾ, കോച്ചിന്റെ മറുപടി ഇങ്ങനെ, ഞങ്ങൾ പത്ത് മത്സരങ്ങൾ ജയിച്ചിട്ടില്ല. ഇതിലും മികച്ച ഒരു നിലയിൽ നിൽക്കാനായിരുന്നു പ്ലാൻ, പ്ലേഓഫിന് വേണ്ടി മത്സരിക്കുക. കണക്ക് വെച്ച് നോക്കുമ്പോൾ, ഞങ്ങൾക്ക് ഇനിയും അവസരം ഉണ്ട്.”