കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആദ്യ മത്സരത്തിൽ ബദ്ധവൈരികളായ എ ടി ക്കെയെ നേരിട്ടപ്പോൾ, ഡേവിഡ് ജെയിംസ് തിരഞ്ഞെടുത്ത ആദ്യ ഇലവനിൽ മലയാളി താരം സഹൽ അബ്ദുൽ സമദും ഉണ്ടായിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ മത്സരത്തിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്ച വെച്ച മലയാളീ താരം സഹൽ അബ്ദുൽ സമദ് ഇപ്പോൾ ആരാധകർക്കിടയിലെ സൂപ്പർ താരമാണ്. മധ്യ നിരയിൽ മേധാവിത്വത്തോടെ കളിച്ച സഹലിനെ പിടിച്ചു കെട്ടുക ആദ്യ പകുതിയിൽ എ ടി കെ പ്രതിരോധത്തിന് പിടിപ്പത് പണിയുള്ള കാര്യമായിരുന്നു. 

എങ്കിൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സഹലിനെ പിൻവലിച്ച് ഡേവിഡ് ജെയിംസ് വിദേശ താരമായ കറേജ് പെക്‌സണിനെ ഇറക്കിയിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ യുവ താരത്തിന്റെ മറുപടി ഇങ്ങനെ, “മിസ്റ്റേക്ക് അല്ല! ഏതൊരു പ്ലെയറിന്റെയും ആഗ്രഹമാണ് 90മിനിട്സ് മുഴുവൻ കളിക്കുക എന്നത്. അത് കോച്ചിന്റെ തീരുമാനമാണ്.”

Read More:


“കോച്ചിന്റെ തീരുമാനത്തിന് അനുസരിച്ചാണ് കളിക്കുന്നത്. അത് ഒരു തന്ത്രം ആയേക്കാം.” താരം കൂട്ടിച്ചേർത്തു.

ഇന്ത്യൻ അന്താരാഷ്ട്ര താരങ്ങളായ നർസാരിക്കും ലെന്നിനുമൊക്കെ ഒപ്പം കളിക്കുന്നത് ഒരു നല്ല എക്സ്പീരിയൻസ് ആണെന്നും താരം പറഞ്ഞു. “ഫസ്റ്റ് ഇലവനിൽ കളിക്കും എന്ന് പ്രതീക്ഷയൊന്നുമില്ല. ഞാൻ കോൺഫിഡന്റ് ആയിരുന്നു എനിക്ക് കളിയ്ക്കാൻ പറ്റുമെന്ന്.”

“പിന്നെ ലെൻ ഭായിയും (സെമിലെൻ ദങ്കൽ) ഹോളി ഭായിയും (ഹോളിചരൺ നർസാറി) കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി അടിപൊളിയായി നല്ല കോമ്പിനേഷനോടെ കളിച്ചിരുന്നു. അവരുടെ കൂടെ കളിയ്ക്കാൻ കിട്ടിയത് ഒരു എക്സ്പീരിയൻസ് ആണ്.”