Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

റോബർട്ട് ജാർണി: ഞാൻ കോപിതനും, സന്തോഷവാനും, ദുഃഖിതനുമാണ്

Published at :December 29, 2019 at 7:36 AM
Modified at :December 29, 2019 at 8:14 AM
Post Featured Image

ali shibil roshan


റഫറിമാരെ കുറിച്ച് അഭിപ്രായം പറയാനില്ലെന്ന് കോച്ച് റോബർട്ട് ജാർണി വിജയമില്ലാത്ത നാല് മത്സരങ്ങൾക്ക് അന്ത്യം കുറിക്കാൻ ഇറങ്ങിയ നോർത്ത്ഈസ്റ്റ് യുണൈറ്റഡിന് കൊച്ചിയിൽ കേരളാ ബ്ലാസ്റ്റേഴ്സിന് എതിരെ ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഓഗ്‌ബെച്ചയുടെ ഗോളിൽ മുന്നിട്ട് നിന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ രണ്ടാം പകുതിയിൽ ഗ്യാൻ നേടിയ ഗോളിനാണ് റോബർട്ട് ജാർണി പരിശീലിപ്പിക്കുന്ന നോർത്ത്ഈസ്റ്റ് യുണൈറ്റഡ് തളച്ചത്. [KH_ADWORDS type="3" align="center"][/KH_ADWORDS] മത്സരത്തിൽ രണ്ടാമത്തെ ഗോൾ നേടാൻ ഒരുപാട് അവസരങ്ങൾ ലഭിച്ചെങ്കിലും, ലക്ഷ്യം കാണാൻ ടീമിന് കഴിഞ്ഞില്ല. മത്സരശേഷം മാധ്യമങ്ങളെ കണ്ട നോർത്ത്ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ റോബർട്ട് ജാർണി താൻ കോപിതനും, സന്തോഷവാനും, ദുഃഖിതനുമാണെന്ന് പറഞ്ഞു.

കളിക്കാരെ കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു

"ഞാൻ ശരിക്കും കോപിതനാണ്, സന്തോഷവാനാണ്, ദുഃഖിതനാണ്. ഞങ്ങൾക്ക് ഒരുപാട് അവസരങ്ങൾ കിട്ടി. പക്ഷെ, ഗോൾ നേടിയില്ല. ഞങ്ങളുടേത്  യുവ നിരയാണ്, അവരെ കുറിച്ചോർത്ത് ഞാൻ ശരിക്കും അഭിമാനിക്കുന്നു," റോബർട്ട് ജാർണി പറഞ്ഞു. [caption id="attachment_29322" align="aligncenter" width="1024"]ISL 2019-20 Robert Jarni Kerala Blasters Vs NorthEast United Image Credits - ISL Media[/caption] റഫറിയുടെ ഭാഗത്ത് നിന്ന് തെറ്റായ തീരുമാനങ്ങൾ ബ്ലാസ്റ്റേഴ്‌സ് നോർത്ത്ഈസ്റ്റ് മത്സരത്തിൽ കണ്ടിരുന്നു. എന്നാൽ ഇതിനെ കുറിച്ച് അഭിപ്രായം പറയാനില്ല എന്നായിരുന്നു ജാർണിയുടെ മറുപടി. "റഫറിമാരെ കുറിച്ച് എനിക്ക് ഒന്നും അഭിപ്രായം പറയാൻ ഇല്ല, അവർ അവരുടെ ജോലിയാണ് ചെയ്യുന്നത്," കോച്ച് പറഞ്ഞു.

ടീമിലെ നേതാവാണ് അസമാവോ ഗ്യാനെന്ന് റോബർട്ട് ജാർണി

പരിക്കിൽ നിന്നും മുക്തനായി തിരിച്ചുവന്ന നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ സൂപ്പർത്താരം അസമാവോ ഗ്യാൻ ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തു. പെനാൽറ്റിയിലൂടെ നോർത്ത്ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ഗോൾ നേടിയത് ഗ്യാൻ ആണ്. ഗ്യാനിനെ പ്രശംസിക്കാനും കോച്ച് മറന്നില്ല. [KH_ADWORDS type="4" align="center"][/KH_ADWORDS] "അസമാവോ ഒരു നല്ല മനുഷ്യനാണ്. ഡ്രസിങ് റൂമിൽ അവൻ ഒരു മികച്ച അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഞങ്ങൾ കഠിനമായി പരിശ്രമിക്കുകയാണ്, അവനും കഠിനമായി പരിശ്രമിക്കുകയാണ്. അവൻ ടീമിലെ നേതാവാണ്." ജാർണി വ്യക്തമാക്കി. ബ്ലാസ്റ്റേഴ്സിനെതിരെ ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും നോർത്ത്ഈസ്റ്റ് യുണൈറ്റഡ് പോയിന്റ് പട്ടികയിൽ ഇപ്പോൾ നാലാം സ്ഥാനത്താണ്. എന്നാൽ പ്ലേഓഫിനെ കുറിച്ചല്ല ഇപ്പോൾ ചിന്ത, അടുത്ത മത്സരത്തെ കുറിച്ചാണെന്ന് പരിശീലകൻ അഭിപ്രായപ്പെട്ടു. [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS] "ഞങ്ങൾക്ക് യുവ താരങ്ങളുടെ ഒരു നല്ല ഗ്രൂപ്പ് ഉണ്ട്. ഇനി വരുന്ന മത്സരങ്ങളിൽ ആണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത മത്സരത്തിന് വേണ്ടിയാണ് ഞങ്ങൾ തയ്യാറാവുന്നത്," പരിശീലകൻ പറഞ്ഞു. Read English: Robert Jarni: We played fantastic but we didn’t score
Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.