Khel Now logo
HomeSportsPKL 11Live Score
Advertisement

ISL- Indian Super League

ഇങ്ങനെ ഒരു തുടക്കമല്ല ഞങ്ങൾ ആഗ്രഹിച്ചിരുന്നത്- കിബു വിക്യൂന

Published at :December 14, 2020 at 9:51 PM
Modified at :December 14, 2020 at 10:54 PM
Post Featured Image

Khel Now


തന്റെ ടീമിന്റെ പ്രതിരോധം കൂടുതൽ മെച്ചപ്പെടണമെന്ന് കിബു സൂചിപ്പിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സീസണിലെ തങ്ങളുടെ മൂന്നാമത്തെ തോൽവി ഏറ്റുവാങ്ങി. ബംഗളുരു എഫ്‌സിക്ക് എതിരെ ഫാട്രോട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ടീം തോൽവി ഏറ്റുവാങ്ങിയത്.

മത്സരശേഷം ടീമിന്റെ പ്രതിരോധത്തെ പറ്റിയും ലീഗിൽ വിജയമില്ലാതെ പതറുന്നതിനെ കുറിച്ചും അടുത്ത മത്സരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ചും കിബു പത്രസമ്മേളനത്തിൽ സംസാരിച്ചു.

[KH_ADWORDS type="4" align="center"][/KH_ADWORDS]

മത്സരത്തെപ്പറ്റി

ഇന്നലത്തെ കളിയുടെ ഗതി മാറാനുള്ള കാരണങ്ങളായി കിബു ചൂണ്ടികാണിക്കുന്നത് പ്രധാനമായും രണ്ട് വിഷയങ്ങളാണ്.

" കളിയുടെ ഗതിമാറ്റിയത് രണ്ട് കാര്യങ്ങളാണ്. ആദ്യത്തേത് ബംഗളുരു എഫ്‌സി നേടിയ സമനില ഗോളും രണ്ടാമത്തേത് രണ്ട് മിനിറ്റിനുള്ളിൽ നേടിയ മൂന്നാമത്തെയും നാലാമത്തെയും ഗോളുകൾ ആണ്. " - അദ്ദേഹം പ്രതികരിച്ചു.

പ്രതിരോധത്തിൽ കോസ്റ്റ് നമോയിൻസുവിന്റെ അഭാവം

കളിക്കളത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥിരം സാന്നിധ്യമായ കോസ്റ്റ കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ലാൽരുവതാരയെ ആദ്യ പതിനൊന്നിൽ ഉൾപെടുത്തേണ്ടി വന്നു.

കളിക്കളത്തിൽ അദ്ദേഹത്തിന്റെ അഭാവത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

" ബക്കറി കോനയെയും ലാൽരുവതാരയെയും പ്രതിരോധത്തിൽ ഉൾപെടുത്തിയാണ് ഞങ്ങൾ ഇങ്ങിയത്. എന്നാൽ നാല് ഗോളുകൾ വഴങ്ങുകയും ചെയ്തു. അത് സത്യമാണ് " - അദ്ദേഹം പറഞ്ഞു.

" ലാൽരുവാതാര ഒരു സെൻട്രൽ ഡിഫെൻഡർ ആയിട്ടായിരുന്നു പരിശീലനം ചെയ്തിരുന്നത്. കൂടാതെ പരിശീലനവേളയിൽ നല്ലൊരു പ്രകടനം തന്നെയായിരുന്നു അവൻ കാഴ്ചവെച്ചത്. അതിനാൽ തന്നെ മത്സരത്തിൽ കോനെയോടൊപ്പം അവനെ സഹതാരമായി ഇറക്കാൻ കഴിയും എന്ന് ഞാൻ കരുതി " - കിബു തുടർന്നു.

[KH_ADWORDS type="3" align="center"][/KH_ADWORDS]

കളിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടി കളിക്കളത്തിൽ മുൻ‌തൂക്കം ലഭിച്ച ടീം പിന്നീട് വ്യക്തിപരമായ തെറ്റുകൾ വരുത്തി ഗോളുകൾ വഴങ്ങിയതിൽ കിബു നിരാശനായി കാണപ്പെട്ടു.

" ഇത് വളരെ നിരാശജനകമാണ്. കാരണം കളിയുടെ തുടക്കത്തിൽ ടീം നല്ല പോലെ പ്രതിരോധിക്കാൻ ശ്രമിച്ചിട്ടുണ്ട്. എങ്കിലും പിന്നീട് ധാരാളം ഗോളുകൾ വഴങ്ങി. എന്റെ അഭിപ്രായത്തിൽ ടീമിന്റെ പ്രതിരോധം ഇനിയും ശക്തമാകണം. കൂടാതെ, പരിശീലനസമയത്ത് ബോക്സിലേക്ക് വരുന്ന ക്രോസ്സുകളെ തടയാനും മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇന്ന് അതേ പോലെയുള്ള ഒരു അവസരത്തിൽ നിന്നും ഞങ്ങൾ ഗോൾ വഴങ്ങി. "

മത്സരത്തിൽ നിന്നുള്ള പോസിറ്റീവുകളെക്കുറിച്ച്

ഐഎസ്എല്ലിൽ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ അഞ്ച് കളിയിൽ നിന്ന് ഒരു വിജയം പോലും നേടാൻ സാധിക്കാതിരുന്നത്.

" ഈ സമയത്ത് മത്സരത്തിൽ നിന്ന് ലഭിച്ച നല്ല വസ്തുതകൾ ചൂണ്ടികാണിക്കുക ദുഷ്കരമാണ്. എങ്കിലും നല്ലൊരു കൌണ്ടർ അറ്റാക്കിലൂടെ ഞങ്ങൾ ഒരു ഗോൾ നേടി. ബംഗളുരു എഫ്‌സിയെ പോലെയുള്ള ഒരു ടീമിനെതിരെ രണ്ട് ഗോൾ നേടുക എന്നത് വളരെ പ്രയാസമാണ്. അത് ഞങ്ങൾ നേടി. എങ്കിലും നാല് ഗോളുകൾ വഴങ്ങിയത് ടീമിനെ നിരാശപ്പെടുത്തിയിട്ടുണ്ട്.

[KH_ADWORDS type="2" align="center"][/KH_ADWORDS]

ജയമില്ലാത്ത ആദ്യത്തെ അഞ്ച് മത്സരങ്ങളെ കുറിച്ച് 

" അതെ, ആദ്യത്തെ അഞ്ച് മത്സരങ്ങളിൽ നിന്നായി ഞങ്ങൾക്ക് രണ്ട് പോയിന്റുകൾ മാത്രമാണുള്ളത്. ഇങ്ങനെ ഒരു തുടക്കമല്ല ഞങ്ങൾ ആഗ്രഹിച്ചിരുന്നത്. എങ്കിലും ആത്മവിശ്വാസത്തോടെ ഈ ഒരു അവസ്ഥയിൽ കൂടുതൽ കഠിനമായി പ്രവർത്തിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. "

എസ്‌സി ഈസ്റ്റ്‌ ബംഗാളുമായുള്ള അടുത്ത മത്സരത്തെ പറ്റി 

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ എസ്‌സി ഈസ്റ്റ് ബംഗാളിനെ നേരിടും. അവരും  ലീഗിൽ ഇതുവരെ ആദ്യ വിജയം നേടിയിട്ടില്ല. കൂടാതെ, അവരുടെ ആദ്യത്തെ ഐ‌എസ്‌എൽ ഗോൾ നേടാനും സാധിച്ചിട്ടില്ല .

അടുത്ത കളി കേരള ബ്ലാസ്റ്റേഴ്‌സിന് ഉറപ്പായും ജയിക്കേണ്ടതാണെന്ന് കിബു വികുന അഭിപ്രായപ്പെട്ടു.

 "എസ്‌സി ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന് ഞങ്ങൾ ഇനിയും പരിശീലിക്കണം. അടുത്ത ദിവസം മുതൽ പരിശീലനത്തിൽ ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യും." 

അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement