Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഒരു കളിക്കാരന്റെ പരിക്ക് മറ്റൊരു കളിക്കാരന്റെ അവസരമാണ്; കിബു വികൂന

Published at :December 6, 2020 at 1:02 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


അർജുൻ ജയരാജിന്റെ കരാർ അവസാനിപ്പിച്ചതിനെ കുറിച്ചും വികൂന സംസാരിച്ചു.

ഗോവയിലെ ഫത്തോർട ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കന്നി വിജയം തേടി ബ്ലാസ്റ്റേഴ്‌സ് നാളെ കരുത്തരായ എഫ് സി ഗോവയെ നേരിടും. മൂന്ന് മത്സരങ്ങൾക്ക് ശേഷം ഇരു ടീമുകളും ഒരു തോൽവിയും രണ്ട് സമനിലയും നേടി ഒരേ നിലയിലാണ്. മത്സരത്തിന് മുന്നോടിയായി ശനിയാഴ്ച നടന്ന പത്ര സമ്മേളനത്തിൽ ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികൂനയും ഗോൾ കീപ്പർ ആൽബിനോ ഗോമസും മാധ്യമങ്ങളോട് സംസാരിച്ചു.

ക്യാപ്റ്റൻ സെർജിയോ സിഡോഞ്ചയുടെ പരുക്കിനെക്കുറിച്ച് സംസാരിച്ചാണ് കിബു വികൂന ആരംഭിച്ചത്, സിഡോയാണ് ഇപ്പോഴും ക്ലബിന്റെ മുൻഗണനയെന്നും കോച്ച് പറഞ്ഞു.

“ഒന്നാമതായി, ഞങ്ങൾ ഇപ്പോൾ സെർജിയോയുടെ ഒപ്പം ഉണ്ടായിരിക്കണം, കാരണം ഇത് അവന് ഒരു പ്രധാനപ്പെട്ട കാലയളവാണ്. ഇതുവരെ നന്നായി കളിച്ച അദ്ദേഹം ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.” അദ്ദേഹം പറഞ്ഞു. “അതിനാൽ, ഞങ്ങൾ ആദ്യം അവനെ പരിപാലിക്കണം തുടർന്ന് ടീമിനെ മെച്ചപ്പെടുത്താൻ ഞങ്ങൾ ശ്രമിക്കും.” വികൂന കൂട്ടിച്ചേർത്തു. അതേസമയം ഒരു കളിക്കാരന് പരിക്കേറ്റത് മറ്റൊരാൾക്ക് അവസരമൊരുക്കുന്നുവെന്നും കോച്ച് പറഞ്ഞു“ പരിക്കുകൾ കളിയുടെ ഭാഗമായതിനാൽ ആ രീതിയിൽ പരിഗണിക്കണം. കുറച്ച് കൂടി പോസിറ്റീവ് ആയി പറഞ്ഞാൽ, ഒരു കളിക്കാരന്റെ പരിക്ക് മറ്റൊരു കളിക്കാരന്റെ അവസരമാണ്.”

[KH_ADWORDS type="4" align="center"][/KH_ADWORDS]

ഇപ്പോഴത്തെ സാഹചര്യത്തിൽ മധ്യനിരയിൽ ഞങ്ങൾക്ക് വിസെൻറ് ഗോമസ്, ജീക്സൺ സിംഗ്, രോഹിത് കുമാർ, സഹൽ അബ്ദുൾ സമദ്, ഫക്കുണ്ടോ പെരേര, ഗീവസൺ സിംഗ് എന്നീ വ്യത്യസ്ത ഓപ്ഷനുകൾ ഉണ്ട്. അതിനാൽ ഈ കളിക്കാർക്കിടയിൽ സാധ്യമായ മികച്ച കോംബോ കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കും.” കോച്ച് വെളിപ്പെടുത്തി.

https://youtu.be/Z-mVpV0UM0I

ടോപ്പ് ചോയ്‌സ് സ്‌ട്രൈക്കർ ഗാരി ഹൂപ്പറിന് ഇതുവരെ ഗോൾ കണ്ടെത്താൻ കഴിയാത്തതിനെ കുറിച്ചും ജോർദാൻ മുറയെ പോലുള്ള താരങ്ങളെ പരിഗണിക്കേണ്ട സമയമാണോ ഇതെന്നുമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് രണ്ട് താരങ്ങളെയും പിന്തുണച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “രണ്ട് കളിക്കാരും [ഹൂപ്പറും മുറെയും] ഞങ്ങളോടൊപ്പം പരിശീലനം നടത്തുന്നു, അവർക്ക് വളരെ നല്ല സീസൺ ഉണ്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അധികം വൈകാതെ തന്നെ അവർക്ക് ഗോളുകൾ നേടുന്നതിനും അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാധിക്കും”

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഗോവൻ ക്ലബിൽ സംഭവിച്ച സ്ക്വാഡ് മാറ്റങ്ങളെക്കുറിച്ച് വികൂനയുടെ പ്രതികരണം ഇതായിരുന്നു “ഫുട്ബോളിൽ, സീസണിന്റെ അവസാനത്തോടെ മാത്രമേ അഭിപ്രായങ്ങൾ രൂപപ്പെടാവൂ, അല്ലാതെ മൂന്ന് ഗെയിമുകൾക്ക് ശേഷമല്ല. ഇതിനകം സൂചിപ്പിച്ചതുപോലെ അവർക്ക് നല്ല കളിക്കാരും മികച്ച പരിശീലകനുമുണ്ട്, കഴിഞ്ഞ സീസണിലും ലീഗ് ഘട്ടത്തിൽ അവർ ഒന്നാമതെത്തി. അതിനാൽ ലീഗ് സാഹചര്യങ്ങൾ കൂടുതൽ അനുകൂലമാകുന്നവരെ കുറിച്ചാണ് നമ്മൾ ഇവിടെ സംസാരിക്കുന്നത് അതുകൊണ്ടുതന്നെ അവർ മെച്ചപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്."

[KH_ADWORDS type="3" align="center"][/KH_ADWORDS]

അർജുൻ ജയരാജിന്റെ കരാർ പെട്ടെന്ന് അവസാനിപ്പിക്കുന്നു എന്ന് ക്ലബ് ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചതിനെ കുറിച്ച് മുൻ മോഹൻ ബഗാൻ കോച്ചിനോട് ചോദിച്ചപ്പോൾ താരത്തെ പ്രശംസിച്ചുകൊണ്ടും ആശംസകൾ നേർന്നുകൊണ്ടുമായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്.

"നിലവിൽ ഞങ്ങളുടെ ടീമിൽ 30 കളിക്കാരുണ്ട്. എല്ലാവർക്കും ഇവിടെ സ്ഥാനം കിട്ടില്ല അതുകൊണ്ട് ഓരോ കളിക്കാരനും അവരുടെ സ്ഥാനത്തിന് വേണ്ടി പോരാടേണ്ടതുണ്ട്. അർജുനിൽ ഞങ്ങൾ സന്തുഷ്ടരാണ്. അവൻ വളരെ പ്രൊഫഷണലാണ്, നല്ല നിലവാരമുള്ള ഫുട്ബോൾ കളിക്കാരനുമാണ്. പക്ഷെ ഞങ്ങളക്ക് അവന്റെ സ്ഥാനത്ത് ധാരാളം കളിക്കാരുണ്ട്, ഞങ്ങളുമായുള്ള കരാർ അവസാനിപ്പിക്കാൻ അവൻ തീരുമാനിച്ചതും അതുകൊണ്ടാണ്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു".

ചെന്നൈയിൻ എഫ്‌സിക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ മത്സരത്തിന് മുമ്പും ശേഷവും, ചെറിയ പരിക്കുകളും ശാരീരികക്ഷമത സംബന്ധിച്ച ആശങ്കകളും കാരണം അവർക്ക് വിസെൻറ് ഗോമസ്, കോസ്റ്റ നമോയിൻസു, നോങ്‌ഡാംബ നൊറേം തുടങ്ങി താരങ്ങളെ നഷ്ട്ടപെട്ടു. അവർ ഓരോരുത്തരും ശരിയായി പരിശീലനം നടത്തുന്നു എന്നും നാളെ മാച്ച് ഡേ ടീമിൽ പ്രവേശിക്കുക ആരാണ് എന്നത് കണ്ടറിയേണ്ടതുണ്ട് എന്നുമാണ് വികൂന പറഞ്ഞത് മാത്രമല്ല ക്ലബ്ബിന്റെ മാച്ച്ഡേ സ്ക്വാഡുകളിൽ ഇതുവരെ ഇല്ലാതിരുന്ന ബിലാൽ ഖാൻ, അബ്ദുൽ ഹക്കു എന്നിവരെക്കുറിച്ചും അദ്ദേഹം സംസാരിച്ചു, “ഗെയിമിനായി 20 കളിക്കാർക്ക് മാത്രമേ വരാനാകൂ, ടീമിന്റെ മാച്ച് ഡേ സ്ക്വാഡിന്റെ ഭാഗമായി അവരെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവർക്ക് വരാം എന്നാൽ മറ്റ് രണ്ട് കളിക്കാർക്ക് പുറത്തു പോകേണ്ടിവരും. അവർക്ക് പരിക്കുകളോ ഫിറ്റ്നസ് പ്രശ്നങ്ങളോ ഇല്ല."

നേരത്തെ സൂചിപ്പിച്ചതുപോലെ, ചെന്നൈയിൻ എഫ്‌സിക്കെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ ആൽബിനോ ഗോമസും പത്രസമ്മേളനത്തിന്റെ ഭാഗമായിരുന്നു.

"ഇന്ത്യൻ ഫുട്ബോളിലെ മികച്ച ഡിവിഷനിലേക്ക് തിരിച്ചുവന്നതിൽ വളരെ സന്തോഷമുണ്ട്. സീസൺ തുടങ്ങുന്നതിന് മുമ്പ് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ഇപ്പോൾ ഒരു തിരിച്ചുവരവ് നടത്താനായത് വളരെ നന്നായി എന്ന് തോന്നുന്നു. കൂടുതൽ കഠിനാധ്വാനം തുടർന്ന് ടീമിനെ മികച്ച രീതിയിൽ സ്വാധിനിക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീഷിക്കുന്നു." ഏകദേശം മൂന്ന് സീസണുകളിൽ മാറി നിക്കാൻ താരത്തെ കാരണമാക്കിയ പരിക്കിൽ നിന്ന് കരകയറിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒപ്പിട്ടതിൽ ബ്ലാസ്റ്റേഴ്സിന്റെ ആരാധകവൃന്ദത്തിന് വളരെ അധികം പങ്കുണ്ടെന്നും താരം പറഞ്ഞു. “കേരള ബ്ലാസ്റ്റേഴ്സ് എനിക്ക് ഒരു ഓഫർ അയച്ചയുടൻ എന്റെ ഏജന്റ് എന്നെ സമീപിച്ചു. ഇന്ത്യയിലെ ഈ ക്ലബിന്റെ നിലവാരത്തെക്കുറിച്ചും അവരുടെ വലിയ ഫാൻബേസിനെക്കുറിച്ചും എനിക്ക് നേരത്തെ അറിയാമായിരുന്നു. എന്റെ തീരുമാനത്തിൽ ആരാധകർ വലിയ പങ്ക് വഹിച്ചിട്ടുണ്ട്, അതുകൊണ്ട് ഇപ്പോൾ ഞാൻ ഇവിടെയുണ്ട്.”

[KH_ADWORDS type="2" align="center"][/KH_ADWORDS]

ചെന്നൈയിനെതിരായ പെനാൽറ്റി സേവിനെ പറ്റിയും ക്ലബ് സെറ്റ് പീസുകൾ എടുക്കത്തിന് കളിക്കാർക്ക് പ്രതേക പരിശീലനം നല്കുന്നതിനെ പറ്റിയും ആൽബിനോ സംസാരിച്ചു. "കളി കളത്തിൽ തന്ത്രങ്ങൾ എടുക്കുന്നതിന് മുമ്പ് ഞങ്ങൾ അതിനെക്കുറിച്ചുള്ള വീഡിയോകൾ കാണുകയും വ്യത്യസ്ത സാങ്കേതിക വിദ്യകൾ നിരീക്ഷിക്കുകയും ചെയ്യുന്നു. ചെന്നൈയിൻ എഫ്‌സിക്കെതിരായ പെനാൽറ്റി സേവിനെ പറ്റി പറയുകയാണെങ്കിൽ അവൻ എങ്ങോട്ട് ഷൂട്ട് ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു അതുകൊണ്ട് ഞാൻ ഞങ്ങളുടെ കോച്ചസിന്റെ ഓർഡർസ് മാത്രം അനുസരിച്ചു. അവർ എന്നോട് അവസാന നിമിഷം വരെ കാത്തിരിക്കാനും ബോൾ നോക്കാനും പറഞ്ഞു. എന്നോട് പറഞ്ഞത് ഞാൻ കൃത്യമായി ചെയ്തു അങ്ങനെ ഗോൾ എനിക്ക് സേവ് ചെയ്യാനായി" അദ്ദേഹം പറഞ്ഞു.

ടീം പരിശീലനങ്ങളിലും മത്സരങ്ങളിലും അവരുടെ കഴിവിന്റെ പരമാവധിയാണ് നല്കാൻ ശ്രമിക്കുന്നതെന്ന് ഉറപ്പ് നൽകിയാണ് താരം സെക്ഷൻ അവസാനിപ്പിച്ചത്.

"ഞങ്ങളുടെ എല്ലാ കളിക്കാരും ഞങ്ങളുടെ 100% നൽകുന്നു. ഞങ്ങളുടെ എല്ലാ ഗെയിമുകളിലും ഞങ്ങൾ പിച്ചിൽ മികച്ച പ്രകടനം കാഴ്ചവച്ചു, പക്ഷേ ആഗ്രഹിച്ച ഫലങ്ങൾ നേടുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. ഞങ്ങളുടെ തയാറെടുപ്പിന്റെ സമയക്കുറവ് ഒരു കാരണമായിരിക്കാം എന്ന് ഞാൻ കരുതുന്നു എന്തായാലും വരാനിരിക്കുന്ന മത്സരങ്ങളിൽ ഞങ്ങൾ‌ വളരെയധികം മെച്ചപ്പെടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യുമെന്ന് എനിക്ക് തോന്നുന്നു." ഇത്രെയും പറഞ്ഞുകൊണ്ട് ആൽബിനോ ഗോമസ് സെക്ഷൻ അവസാനിപ്പിച്ചു.

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement