Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

പ്രതിരോധം ശക്തമാക്കാൻ ധനചന്ദ്ര മെയ്‌തേയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

Published at :July 29, 2020 at 4:49 AM
Modified at :July 29, 2020 at 4:49 AM
Post Featured Image

Gokul Krishna M


വരും സീസണിനായി ട്രാവ്‌ ഫ് സി താരമായിരുന്ന ധനചന്ദ്ര മെയ്തെയ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ ഒപ്പിട്ടു.

ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന മണിപ്പൂർ താരമാണ് ധനചന്ദ്ര മെയ്‌തേയ്. 26 വയസ്സുകാരനായ താരം 12 മത്സരങ്ങൾ ട്രാവ്‌ ഫ് സിയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കളിച്ച മത്സരങ്ങളിലെല്ലാം ആദ്യ പതിനൊന്നിൽ യുവ താരമുണ്ടായിരുന്നു. മുൻപ് ഇന്ത്യ അണ്ടർ 23 സ്‌ക്വാഡിൽ ഇടം പിടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പൂനെ ഫ് സി, ഓസോൺ ഫ് സി, നെറോക്ക ഫ് സി, ട്രാവ്‌ ഫ് സി, ചർച്ചിൽ ബ്രതേർസ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.

പ്രൊഫഷണൽ കരിയർ തുടങ്ങുന്നതിനു മുൻപ് മോഹൻ ബഗാൻ - സെയിൽ അക്കാഡമി, സമ്പൽപൂർ ഫുട്ബോൾ അക്കാദമി, പെനിൻസുല പൂനെ ഫ് സി അക്കാഡമി തുടങ്ങിയവയ്ക്ക് വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.  പൂനെ ഫ് സിയിലാണ് പ്രൊഫഷണൽ കരിയർ തുടങ്ങിയതെങ്കിലും ഫസ്റ്റ് ടീമിൽ ഇടം പിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ചർച്ചിൽ ബ്രതേഴ്‌സിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് അദ്ദേഹത്തിന്റെ ഫുട്ബോൾ കരിയറിലെ വഴിത്തിരിവായത്.

ഈ നീക്കവുമായി ബന്ധപ്പെട്ട അടുത്ത വ്യക്തി ഖേൽ നൗവിനോട് പറഞ്ഞതിങ്ങനെ - "കേരള ബ്ലാസ്റ്റേഴ്‌സ് ഈ സൈനിങ്‌ നടത്തിക്കഴിഞ്ഞു. കരാർ പ്രകാരം ആദ്യ വർഷം 15 ലക്ഷമാണ് അദ്ദേഹത്തിന് ലഭിക്കുക, എന്നാൽ മികച്ച പ്രകടനം നടത്തിയാൽ ക്ലബ്‌ 3 വർഷത്തേക്ക് കരാർ പുതുക്കാൻ തയ്യാറാകും എന്ന വ്യവസ്ഥയും കരാറിലുണ്ട്. കരാർ പുതുക്കാൻ ക്ലബ്‌  തയ്യാറായാൽ വേതനത്തിൽ ഓരോ വർഷവും 5 ലക്ഷം വീതം വർദ്ധനവുമുണ്ടാകും "

ALSO READ: കരോലിസ് സ്കിൻകിസ്: കപ്പ് നേടിയെടുക്കാൻ ക്ലബ്ബ് എല്ലാവിധത്തിലും ശ്രമിക്കുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകുന്നു

നിലവിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ജെസ്സെലിന് വെല്ലുവിളി ഉയർത്താൻ പറ്റിയ താരം ടീമിലില്ല. നിഷു കുമാർ ലെഫ്റ്റ് ബാക്ക് നന്നായി കളിക്കുമെങ്കിലും റൈറ്റ് ബാക്ക് പൊസിഷനിൽ കളിപ്പിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ കഴിഞ്ഞ സീസണിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ തിളങ്ങിയ ജെസ്സെൽ കാർനെയ്റോയ്ക്ക് ടീമിനുളളിൽ മികച്ച മത്സരാന്തരീക്ഷം കൂടി സൃഷ്ഠിക്കാനാണ് ധനചന്ദ്ര മെയ്തെയെ ക്ലബ്‌ ടീമിലെത്തിച്ചത്.

ട്രാവിൽ അദ്ദേഹത്തിന്റ സഹതാരമായിരുന്ന സന്ദീപ് സിങ്ങിനെയും ബ്ലാസ്റ്റേഴ്‌സ് മുൻപ് സ്വന്തമാക്കിയിരുന്നു.  സന്ദേശ് ജിങ്കൻറെ വിടവ് നികത്താൻ ക്ലബ്‌ മാനേജ്മെന്റ് എല്ലാ വിധ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. 

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement