ഗോവ പ്രോ ലീഗിൽ ഗോൾഡൻ ഈഗിൾസിനുവേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്.

രണ്ടുതവണ ഇന്ത്യൻ സൂപ്പർ ലീഗ് റണ്ണറപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കുറി ഗോവൻ ക്ലബ്ബ് ഡെംപോ എഫ് സിയുടെ മിഡ്ഫീൽഡർ കീർത്തികേഷ് ഗഡേക്കറിന് പിന്നാലെ വിടാതെ കൂടിയിരിക്കുകയാണ്.

ഗോവ പ്രോ ലീഗിലെ താരത്തിന്റെ മികച്ച പ്രകടനത്തിന് ശേഷം ആണ് കീർത്തികേഷ് ക്ലബിന്റെ റഡാറിലേക്ക് എത്തിയത്. അടുത്ത സീസണിലെക്ക് മിഡ്‌ഫീൽഡ് ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ ആണ് ബ്ലാസ്റ്റേഴ്‌സ് പദ്ധതിയിടുന്നത്, ” ക്ലബിനോട് അടുത്ത വൃത്തങ്ങൾ ഖേൽ നൗവിനോട് പറഞ്ഞു.

ഈ സീസണിൽ പോയിന്റ് പട്ടികയുടെ താഴത്തെ പകുതിയിൽ ഫിനിഷ് ചെയ്ത ശേഷം, ദക്ഷിണേന്ത്യൻ ഫ്രാഞ്ചൈസിയായ കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോവൻ മിഡ്ഫീൽഡറുമായി ചർച്ച നടത്തുന്നുണ്ട്, നിലവിൽ ഗോവ പ്രോ ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഡെംപോയിൽ കീർത്തികേഷ് മികച്ച പ്രകടനം ആണ് നടത്തുന്നത്.

അർമാൻണ്ടോ കോലോസോയുടെ കീഴിൽ കാര്യമായ അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചില്ല, എന്നാൽ സമീർ നായിക് എത്തിയതോടെ കീർത്തികേഷിന്റെ സമയം തെളിഞ്ഞു. താരത്തിന്റെ പ്രതിഭയെ തേച്ചു മിനുക്കി വിളംബരം ചെയ്തത് സമീർ നായിക് ആണ്.

ഈ സീസണിലെ ഗോവ പ്രോ ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ കീർ‌ത്തികേഷ് ഗഡേക്കർ, ആക്രമണകാരികൾക്ക് കൃത്യമായ ഡെലിവറികളുമായി ഡെംപോയ്ക്കായി മൈതാന മധ്യത്തിൽ അദ്ദേഹം അക്ഷരാർത്ഥത്തിൽ ഭരണം നടത്തുകയാണ്. മാത്രമല്ല, എതിർ ഗോൾകീപ്പർമാരെ ലോംഗ് റേഞ്ചിൽ നിന്ന് അത്ഭുതപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ, 22 കാരനെ ഒരു വൈവിധ്യമാർന്ന മിഡ്ഫീൽഡറാക്കി മാറ്റുന്നു.

മറ്റൊരു കാര്യം, ഈ നീക്കം ഫലപ്രാപ്തിയിലെത്തിയാൽ, ഗഡേക്കർ തന്റെ മുൻ സഹതാരം ജെസ്സൽ കാർനെറോയുമായി വീണ്ടും ഒന്നിക്കും, ജെസ്സെൽ ബ്ലാസ്റ്റേഴ്സിലേക്ക് നീങ്ങുന്നത് കഴിഞ്ഞ വർഷം ഖേൽ നൗ ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്.