ബാംഗ്ളൂർ എഫ് സിയുടെ പ്രതിരോധ നിരയിലെ മിന്നും താരമായ നിഷു കുമാറിനെയാണ് ബ്ലാസ്റ്റേഴ്‌സ് വൻ തുകയ്ക്ക് സ്വന്തമാക്കിയത്.

ഈ സീസണിൽ കാര്യമായ നേട്ടങ്ങൾ ഒന്നും സ്വന്തമാക്കാൻ കഴിഞ്ഞില്ല എങ്കിലും ഒരു പിടി മികച്ച ഓർമകൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സമ്മാനിച്ചു. ബ്ലാസ്റ്റേഴ്സ് നിരയുടെ ചരിത്രത്തിലേ തന്നെ ഏറ്റവും മികച്ച മുന്നേറ്റ ദ്വയം ആയിരുന്നു മെസ്സി ബൗളിയും ബർത്താലേമിയോ ഒങ്ബച്ചേയും ചേർന്ന് ഈൽക്കോ ഷട്ടോറിയുടെ തന്ത്രങ്ങൾ ചാലിച്ചുകൊണ്ടു കളിക്കളത്തിൽ വരച്ചു കാട്ടിയത്.

ഒരു പിടി സുന്ദര ഗോളുകളും, ഒപ്പം ജെസ്സെൽ എന്ന ക്രോസുകളുടെ പുതിയ രാജകുമാരനെയും ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു. മധ്യനിരയിൽ മുസ്തഫയും മറ്റുമൊക്കെ നിറഞ്ഞു കളിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ കണക്ക് കൂട്ടലുകൾ പിഴച്ചു പോയത് പ്രതിരോധ നിരയിൽ ആയിരുന്നു.

ജിങ്കനും, ജെയ്‌റോ റോഡ്രിഗസും ആദ്യം തന്നെ പരിക്ക് പറ്റി കളമൊഴിഞ്ഞു. സുയിവർലൂണിനും പിന്നീട് വന്ന ദ്രോബറോവിനും കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല, രാജു ഗെയ്ക് വാദിൽ നിന്നും ടീമിന് കാര്യംമായ നേട്ടങ്ങൾ ഉണ്ടായില്ല എങ്കിലും അബ്ദുൽ ഹക്കുവും മുഹമ്മദ് റാക്കിപ്പും ഒരു പരിധി വരെ പ്രതീക്ഷ കാത്തു.

പിൻ നിരയിൽ ചോർന്നു പോയ കരുത്തു തിരികെയെത്തിക്കാൻ ഒരു വമ്പൻ സൈനിങ്ങുമായി ആണ് ബ്ലാസ്റ്റേഴ്‌സ് ഇക്കുറി തുടക്കം കുറിക്കുന്നത്. വൻ തുകക്ക് ബാംഗ്ളൂർ എഫ് സിയുടെ പ്രതിരോധ നിരയിലെ മിന്നും താരമായ നിഷു കുമാറിനെയാണ് ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത്.

5 കോടി എന്ന മോഹ വിലക്ക് 4 വർഷത്തെ കരാറിൽ ആണ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിലേക്ക് താരത്തിന്റെ വരവ്. കേവലം 22 വയസ്സ് മാത്രം പ്രായമുള്ള നിഷു കുമാർ ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ഫുൾ ബാക്കുകളിൽ ഒരാളാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ തന്നെ 5 കോടി വിലമതിക്കുന്ന ഒരു ഇന്ത്യൻ പ്രതിരോധ നിര താരത്തിൻ്റെ കരാർ ഉണ്ടായിട്ടില്ല.

ഫുൾ ബാക്ക് പൊസിഷനിൽ മികച്ച പ്രകടനം നടത്തുന്ന നിഷു കുമാറിന് വേണ്ടി മുംബൈ സിറ്റി എഫ് സി ,ജാംഷെഡ്പൂർ എഫ് സി , ഹൈദരാബാദ് എഫ് സി തുടങ്ങിയ ടീമുകൾ ശ്രമങ്ങളേയും നിഷു കുമാറിനെ അവിടെ തന്നെ നില നിർത്താൻ ബാംഗ്ലൂർ എഫ് സിയുടെ നീക്കത്തെയും തകർത്തു കൊണ്ടാണ് നിഷു കുമാറിനെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത്