കണ്ണൂരിൽ ലോക്ഡൗൺ കാരണം കഷ്ടതയനുഭവിക്കുന്നവർക്ക് ആവശ്യ മരുന്നുകളും ഭക്ഷണങ്ങളും എത്തിക്കുന്ന സംരംഭത്തിൽ ചേർന്ന് ഹീറോ ഇന്ത്യൻ വുമൺസ് ലീഗ് നേടിയ ഗോകുലം കേരളാ എഫ്.സി കോച്ച് പ്രിയ പി.വി. മറ്റു അത്ലറ്റുകളോടും സാമൂഹ്യ പ്രവർത്തകരോടും കൂടെ കൈകോർത്താണ് കോച്ചിന്റെ സാമൂഹ്യ സേവനം.

കണ്ണൂരിൽ ലോക്ഡൗൺ കാരണം കഷ്ടതയനുഭവിക്കുന്നവർക്ക് ആവശ്യ മരുന്നുകളും ഭക്ഷണങ്ങളും എത്തിക്കുന്ന സംരംഭത്തിൽ ചേർന്ന് ഹീറോ ഇന്ത്യൻ വുമൺസ് ലീഗ് നേടിയ ഗോകുലം കേരളാ എഫ്.സി കോച്ച് പ്രിയ പി.വി. മറ്റു അത്ലറ്റുകളോടും സാമൂഹ്യ പ്രവർത്തകരോടും കൂടെ കൈകോർത്താണ് കോച്ചിന്റെ സാമൂഹ്യ സേവനം.

പ്രിയ പി.വിയുടെ കൂടെ ജംഷഡ്പൂർ എഫ്.സിയുടെ അറ്റാക്കർ സി.കെ വിനീതും സംരംഭത്തിൽ ചേർന്നിട്ടുണ്ട്. മരുന്നുകൾക്ക് വേണ്ടിയാണ് സംരംഭത്തിലേക്ക് ഏറെയും കോളുകൾ വരുന്നത്.

“ഞങ്ങൾക്ക് 100 മുതൽ 200 വരെ കോളുകളാണ് ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിൽ അധികവും മരുന്നുകൾക്ക് വേണ്ടിയുള്ളതാണ്. മരുന്നുകൾക്ക് വേണ്ടി കോളുകൾ വരുമ്പോഴെല്ലാം അവിടെ എത്രെയും പെട്ടെന്ന് മരുന്ന് എത്തിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. മരുന്നിന് വേണ്ടിയുള്ള ഒരു അപേക്ഷയും വൈകുന്നില്ല എന്ന് ഞങ്ങൾ ഉറപ്പ് വരുത്താറുണ്ട്” ഇന്ത്യയുടെ U-19 കോച്ച് ആയിരുന്ന പ്രിയ പറഞ്ഞു.

“ഭക്ഷണത്തിന്റെ കാര്യത്തിലും മറ്റ് അവശ്യസാധനങ്ങളുടെ കാര്യത്തിലും ഞങ്ങൾ ഇത് വളരെ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ചില അവസരങ്ങളിൽ ധാരാളം പേർക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കേണ്ടി വരുമ്പോൾ ഇത് പലപ്പോഴും പ്രയാസമാകുന്നു. അതുകൊണ്ട് കുറച്ച് ഫണ്ട് സ്വരൂപിക്കാൻ ഞാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്” പ്രിയ തുടർന്നു.

കോൾ സെന്ററിലും ചുറ്റുമുള്ള ധാരാളം വിദ്യാർത്ഥികളും മറ്റു പ്രൊഫഷണൽസുമാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.

കണ്ണൂരാണ് ഈ ഹെൽപ്പ്ലൈൻ സെന്ററിന്റെ ആസ്ഥാനം. പ്രിയക്കും വിനീതിനും അടുത്തുള്ള ജില്ലകളിൽ നിന്ന് പോലും കോളുകൾ വരുന്നുണ്ട്. അവിടെയുള്ള ജനങ്ങളെ എത്രയും പെട്ടെന്ന് സഹായിക്കുന്നതിനു വേണ്ടി മനുഷ്യ ശ്രിംഖലകളെയും സൃഷ്ടിച്ചിട്ടുണ്ട്.

“കണ്ണൂരിലെ ആസ്ഥാനത്തു നിന്നാണ് ഞങ്ങൾ ജോലി ചെയ്യുന്നത്. വിവിധ ജില്ലകളിൽ ഹെൽപ്പ്ലൈൻ സെന്ററുകളുണ്ട്, അവർക്ക് സ്വന്തമായി ഫാർമസിസ്റ്റുകൾ, പലചരക്ക് വ്യാപാരികൾ, ഡെലിവറി എക്സിക്യൂട്ടീവുകൾ എന്നിവരുടെ ശൃംഖലയുണ്ട്. അടുത്തുള്ള ജില്ലകളിൽ നിന്ന് ഏതെങ്കിലും ഒരു കോൾ ഞങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, ഞങ്ങൾ ആ കോൾ ബന്ധപ്പെട്ട ഹെൽപ്പ്ലൈൻ സെന്ററിലേക്ക് കൈമാറുകയാണ് ചെയ്യുക” പ്രിയ പറഞ്ഞു.

ഗോകുലം കേരള എഫ്‌സിയുടെ മുഖ്യ പരിശീലകയായി 2019-20 സീസണിലെ ഹീറോ ഐ‌.ഡബ്ല്യു.എൽ കിരീടം നേടിയ കോച്ചാണ് പ്രിയ. ഹെൽപ്പ്ലൈൻ സെന്ററിൽ തുടർന്നും സംഭാവന നൽകുന്നതിന് പ്രിയപ്പെട്ടവരിൽ നിന്ന് മാറിനിൽക്കുകയാണ് ഇപ്പോൾ കോച്ച്.

“എന്റെ വീട് കോൾ സെന്ററിൽ നിന്ന് അൽപ്പം അകലെയായിരുന്നു. അതിനാൽ ഞാൻ ഇപ്പോൾ അടുത്തുള്ള ഒരു സ്ഥലത്താണ് താമസിക്കുന്നത്. തുടക്കത്തിൽ, ലോക്ക്ഡൗൺ സമയത്ത് എന്റെ മാതാപിതാക്കൾക്ക് ആവശ്യമായതെല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ വാരാന്ത്യത്തിലും ഞാൻ എന്റെ വീട്ടിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നു. ഇന്ത്യൻ ഫുട്ബോളിൽ ഇപ്പോൾ നിരന്തരം തിരക്കുകളാണ്. ഇതിൽ നിന്ന് ഒഴിഞ്ഞ് സമൂഹത്തിന് സേവനം നൽകാൻ പലപ്പോഴും അവസരം ലഭിക്കുന്നില്ല. മറ്റുള്ളവരെ സഹായിക്കാൻ എനിക്ക് ഇപ്പോഴാണ് കഴിയുക. അത് ഞാൻ ഈ ലോക്ഡൗൺ സമയത്ത് ചെയ്യൂന്നു” പ്രിയ കൂട്ടിച്ചേർത്തു.