Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

ടീം തോറ്റു. പക്ഷെ തലകുനിച്ചു നടക്കാൻ ആകില്ല; രാഹുൽ കെ പി

Published at :October 25, 2019 at 7:34 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


ആരാധകർക്ക് നിരാശ. എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്‌റ്റേഴ്‌സിനെ തളച്ച് മുംബൈ സിറ്റി എഫ് സി.

ആദ്യ കളിയിലെ വിജയം ആവർത്തിക്കാൻ ആകാതെ ബ്ലാസ്റ്റേഴ്‌സ്. കളിക്ക് ശേഷം സ്റ്റേഡിയം വിട്ട് തിരിച്ചു പോകുന്ന വഴിയിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരങ്ങൾ.

ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള ആദ്യ പ്രകടനടത്തിനെ കുറിച്ച് ചോദിച്ചപ്പോൾ രാഹുൽ കെ പിയുടെ മറുപടി
[KH_ADWORDS type="3" align="center"][/KH_ADWORDS]

"ഞാൻ നേരത്തെ പറഞ്ഞ പോലെ തന്നെ എനിക്ക് ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. ഞാൻ വളരെ ചെറുപ്പമാണ് എനിക്ക് ഐ എസ് എൽ സിസ്റ്റവുമായി ഒത്തുപോകണം. അതിന് വേണ്ടി ഇനിയും കഠിനമായി ശ്രെമിക്കണം."

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഐ എസ് എലിൽ കളിക്കുമ്പോളും മറ്റ് ടീമുകൾക്ക് വേണ്ടി കളിക്കുമ്പോളും ഉള്ള അനുഭവത്തെ കുറിച്ച് രാഹുൽ പങ്കുവച്ചത് ഇങ്ങനെയാണ്.

"അറ്റ്മോസ്ഫിയർ എല്ലാടത്തും വ്യത്യസ്തമാണ്. ഇവിടെ ഞങ്ങൾക്ക് ഞങ്ങളുടെ ആരാധകർ ഉണ്ട്. ഐ എസ് എൽ ഡിഫറെൻറ് ഗെയിം ആണ് ഐ ലീഗ് ഡിഫറെൻറ് ഗെയിം ആണ് പക്ഷെ ഫുട്ബോൾ എല്ലാടത്തും ഒരുപോലെ ആണ്."

ആദ്യ പതിനൊന്നിൽ എടം നേടാനാകാത്തതിനെ കുറിച്ച് രാഹുലിന്റെ മറുപടി

"എല്ലാരും വെയിറ്റ് ചെയ്യണം നമ്മുടെ ചാൻസ് വരുന്ന വരെ വെയിറ്റ് ചെയ്യണം, ഹാർഡ് വർക്ക്‌ ചെയ്യണം പ്രൂവ് ചെയ്യണം. ഇപ്പോ എനിക്ക് കിട്ടിയത് പ്രൂവ് ചെയ്യാനുള്ള ചാൻസ് ആണ് ഇനിയെനിക്ക് അടുത്ത ഘട്ടം ചാൻസ് കിട്ടുമ്പോൾ എനിക്കത് കോച്ചിനെ പ്രൂവ് ചെയ്ത് കാണിക്കണം എനിക്ക് ഈ ക്വാളിറ്റിയിൽ ചെയ്യാൻ ആകുമെന്ന്. ഇവിടെ ഞങ്ങൾ ജയിക്കാൻ വേണ്ടി കളിക്കുന്നതാണ്, എനിക്ക് പ്രൂവ് ചെയ്ത് കാണിക്കണം എങ്കിൽ മാത്രമേ എനിക്ക് ടീമിൽ ഇടം നേടാൻ സാധികുളൂ.

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ട് കളികളെ എങ്ങനെ വിലയിരുത്തുന്നു. രാഹുലിന്റെ മറുപടി

"ആദ്യ കളി ഞങ്ങൾ ജയിച്ചു, സെക്കന്റ്‌ മാച്ച് ഞങ്ങൾ നല്ലോണം ട്രൈ ചെയ്തു. ഒരിക്കലും വേണമെന്ന് വച്ചു തോൽക്കുന്നതല്ല. ഞങ്ങൾ നല്ലവണ്ണം ശ്രെമിക്കുന്നുണ്ട് മുമ്പോട്ടുള്ള മത്സരങ്ങളെ കുറിച്ച് നല്ല പ്രതീക്ഷയാണ്."

"ടീം തോറ്റു. പക്ഷെ ഒരിക്കലും തലതാഴ്ത്തി നടക്കാൻ ആവില്ല നല്ല പോസിറ്റീവ് ആണ്. നല്ല രീതിയിൽ ഹാർഡ് വർക്ക്‌ ചെയ്യണം എന്റെ ആദ്യ മത്സരമാണ് ഇറങ്ങാൻ പറ്റിയതിൽ സന്തോഷമുണ്ട് പക്ഷെ ടീം തോറ്റതിൽ ഒത്തിരി വിഷമമുണ്ട് എല്ലാരും പോസിറ്റീവ് ആണ് ഇത് ഫുട്ബോൾ ആണ് എന്തും സംഭവിക്കും ഞങ്ങൾ വർക്ക്‌ ചെയ്യും" രാഹുൽ കൂട്ടിച്ചേർത്തു.

ടീം വരുത്തിയ പിഴവുകളെ കുറിച്ചും ടീം സെറ്റ് ആണോ എന്ന ചോദ്യത്തിനുമുള്ള രാഹുലിന്റെ മറുപടി ഇതായിരുന്നു

"ടീം എപോയെ സെറ്റ് ആണ് ഇപ്പൊ എല്ലാ കളിയും നമ്മൾ വിചാരിക്കുന്നത് പോലെ ആയിരിക്കില്ല. കഴിഞ്ഞ കളി ജയിച്ചു ആരും ഒന്നും ചോദിച്ചില്ല എല്ലാം അടിപൊളി ആയി പോയി. ടീം ആവുമ്പോ അങ്ങനെ ആണ് പിഴവുകൾ എല്ലാം തിരുത്തി വളരെ പോസിറ്റീവ് ആയി മുമ്പോട്ട് പോകാൻ ആണ് ശ്രെമിക്കുന്നത്.

ആദ്യ ഗോൾ സ്വന്തമാക്കിയതിനെ കുറിച്ച് മുംബൈ സിറ്റി എഫ് സിയുടെ അമിന്റെ പ്രതികരണം

"ടീമിന് വേണ്ടി മുന്ന് പോയിന്റ് നേടികൊടുക്കാനായതിൽ വളരെ സന്തോഷമുണ്ട്. ഇത് മുമ്പോട്ടുള്ള കളികളിൽ എനിക്ക് വളരെ പ്രജോദനമാണ്.

മോഡ് സുഗുവിനെ പകരക്കാരനാക്കി അമിനെ കൊണ്ട് വന്നതിൽ എന്തെങ്കിലും കോമ്പറ്റിഷൻ ഉണ്ടോ എന്ന ചോദ്യത്തിന്
അമിൻ്റെ മറുപടി

"ഒരിക്കലുമില്ല ഞങ്ങൾ ഒരു കുടുംബം പോലെ ആണ്, ഞങ്ങൾ ഒരു ടീം ആണ്. കഴിഞ്ഞ അയച്ചിലേറ്റ പരിക്ക് കാരണം ആണ് സൊഗൗവിന് ആദ്യ പതിനൊന്നിൽ ഇറങ്ങാൻ ആകാഞ്ഞത്. ഇന്ന് സൊഗൗവിന് കളിക്കാൻ അവസരം കിട്ടി നല്ല പ്രകടനം തന്നെയാണ് അവൻ കാഴ്ചവച്ചത്. നല്ല സ്പീഡും സപ്പോർട്ടിങ്ങുമായ പ്ലയെർ ആണ് സൊഗൗ."

എതിർടീമിനെ കുറിച്ചുള്ള അമിൻ്റെ അഭിപ്രായം

"കേരളം ശക്തമായ ടീം ആണ് അവരെ തോൽപിക്കുക അത്ര എളുപ്പമുള്ള ജോലി ആയിരുന്നില്ല. അവർ ആദ്യ കളി ജയിച്ച ടീം ആണ് ഇന്ന് രണ്ട് ടീമുകൾക്കും നല്ല അവസരങ്ങൾ കിട്ടി പക്ഷെ ഇന്ന് കളിയുടെ വിധി ഞങ്ങൾക്ക് അനുകൂലമായിരുന്നു. എല്ലാവരും അവരുടെ ബെസ്റ്റ് ആണ് കൊടുക്കുന്നത്. ഇന്ന് ഞങ്ങൾ ആഗ്രഹിച്ച റിസൾട്ട്‌ ഞങ്ങൾക്ക് കിട്ടി."

മുപ്പത്തിനായിരം വരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കുറിച്ചുള്ള അമിൻ്റെ പ്രതികരണം

"വളരെ നല്ലൊരു അന്തരീക്ഷം ആയിരുന്നു ഇന്ന്. ഞങ്ങൾ കഴിഞ്ഞ കളി കണ്ടതാണ് അന്ന് സ്റ്റേഡിയം മുഴുവനും നിറഞ്ഞ അവസ്ഥയിലായിരുന്നു ഏതാണ്ട് അറുപതിനായിരത്തിലെറെ വരുന്ന കാണികൾ ഉണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന് ഏകദേശം മുപ്പത്തിനായിരത്തോളംപേർ കളികാണാൻ വന്നിട്ടുണ്ട്. ഇന്ന് വന്ന ഫാൻസ്‌ എല്ലാരും ഉറപ്പായും നിരാശരായിക്കാണും. അവർക്ക് അടുത്ത കളിയിൽ എല്ലാവിധ ആശംസകളും നേരുന്നു."

[KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS]
കളിയെ കുറിച്ച് ചോദിച്ചപ്പോൾ മുംബൈയുടെ താരം മോട്‌ സൊഗൗവിൻ്റെ പ്രതികരണം

"വളരെ നല്ല മത്സരമായിരുന്നു. ഇന്ന് ഞങ്ങൾക്ക് വേണ്ടിയിരുന്നത് മൂന്ന് പോയിന്റ് ആയിരുന്നു അത് ഞങ്ങൾക്ക് കിട്ടി ഞാൻ കരുതുന്നത് ഞങ്ങൾ ഇന്ന് നന്നായി കളിച്ചു, ഒരുപാട് അവസരങ്ങൾ ഉണ്ടാക്കിയതും ഞങ്ങളാണ്. അത്കൊണ്ട് ആണ് ഞങ്ങൾക്ക് വിജയിക്കാനായതും."

സന്ദേശ് ജിങ്കൻ്റെ അഭാവം ടീമിനെ ബാധിചോ എന്ന ചോദ്യത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് താരം ജെസ്സെൽ കാർണിറോയുടെ മറുപടി ഇതായിരുന്നു

"തീർച്ചയായും. സന്ദേശ് ജിങ്കൻ ദേശിയ ടീമിൽവരെ കളിച്ച അനുഭവ സമ്പത്തുള്ള കളിക്കാരൻ ആണ് ഞങ്ങൾ ജിങ്കനെ ഏറെ മിസ്സ്‌ ചെയ്യുന്നു."

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.