Khel Now logo
HomeSportsPKL 11Live Score
Advertisement

Football

ടീം മെച്ചപ്പെട്ടു, ഇത് കാരുണ്യപ്രവർത്തനം അല്ല - ഡേവിഡ് ജെയിംസ്

Published at :July 30, 2018 at 8:55 PM
Modified at :July 30, 2018 at 8:55 PM
Post Featured Image

ali shibil roshan


അവരിൽ ചില കളിക്കാർ അതിനുള്ള ശാരീരികക്ഷമതയിൽ ആയിരുന്നില്ല, കോച്ച് പറഞ്ഞു

ടൊയോട്ട യാരിസ് ലാ ലീഗയിൽ കളിച്ച രണ്ട് മത്സരങ്ങളിലും വൻ പരാജയം ഏറ്റുവാങ്ങിയെങ്കിലും, ടീമിന്റെ പുരോഗതിയിൽ സന്തോഷവാനെന്ന് കോച്ച് ഡേവിഡ് ജെയിംസ്.

"ജിറോണാ ഒരു ലാ ലീഗാ ടീമാണ്, ലാ ലീഗാ ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാണ്, ലോകത്തിലെ ഏറ്റവും മികച്ച നാല് ലീഗുകളിൽ ഒന്ന് എന്ന് ഞാൻ വിചാരിക്കുന്നു. അവർ ടീമുകളെ തോൽപിക്കാൻ കഴിവുള്ളവരാണ്," ജെയിംസ് പറഞ്ഞു. 

"മത്സര ഫലം ഞങ്ങൾക്ക് പോസിറ്റീവ് ആണ്. ഞങ്ങൾ മെൽബൺ സിറ്റിക്ക് എതിരെ കളിച്ചു, 6-0ന് തോറ്റു, അവർ ഞങ്ങൾ 5-0ന് തോറ്റ ടീമിനോട് 6-0നാണ് തോറ്റു," ജെയിംസ് കൂട്ടിച്ചേർത്തു.

കൂടുതൽ വായിക്കുക:

സീസൺ തുടങ്ങുമ്പോഴേക്കും കേരളാ ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെടുമെന്ന് എനിക്ക് ഉറപ്പാണ് - ജിറോണാ കോച്ച്

ഐ ലവ് യൂ, നിങ്ങളാണ് മികച്ചത് : സന്ദേശ് ജിങ്കാൻ

ജിറോണാ ടീമിനെ ആദ്യ 43മിനിറ്റ് വരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോൾ അടിക്കാതെ പിടിച്ചു നിറുത്തി. ഇതിനെ മാറ്റി ചോദിച്ചപ്പോൾ, കോച്ചിന്റെ മറുപടി ഇങ്ങനെ," ആദ്യ പകുതിയിൽ ഞങ്ങൾ ചെയ്തത് മികച്ച കാര്യമാണ്. പക്ഷെ മികച്ച ടീമുകൾക്ക് എതിരെ കളിക്കുമ്പോൾ, നിങ്ങളുടെ എതിരാളികൾ ശക്തരാവും"

രണ്ട് മത്സരങ്ങളിൽ നിന്നു ജിറോണാ അടിച്ചു കൂട്ടിയത് 11 ഗോളുകൾ. ഇതിനെ പറ്റിയും കോച്ചിനോട് ചോദിച്ചപ്പോൾ, ജയിംസിന്റെ മറുപടി ഇങ്ങനെ, "ജിറോണായുടെ നിലവാരത്തിൽ എത്തണമെങ്കിൽ ഇന്ത്യയിലെ എല്ലാ ക്ലബ്ബ്കളും ഇനിയും മെച്ചപ്പെടാനുണ്ട്. അവർ കളിക്കുന്നത് ലോകത്തിലെ മികച്ച ലീഗുകളിൽ ആണ്. അവർക്ക് അവകാശപ്പെട്ടതാണ്, അത് അവർ ഏഷ്യൻ ലീഗുകളിൽ കളിക്കുന്ന രണ്ട് ടീമുകൾക്കെതിരെ കാണിക്കുകയും ചെയ്തു"

ലോക്കൽ താരങ്ങളിൽ ചിലർക്ക് കളിക്കാനുള്ള സമയം കിട്ടിയിരുന്നില്ല, ഇതിനെ കുറിച്ചുള്ള ജയിംസിന്റെ മറുപടി ഇതായിരുന്നു, "ഇത് കാരുണ്യ പ്രവർത്തനമല്ല, അവരിൽ ചില കളിക്കാർ ആവശ്യമുള്ള ശാരീരികക്ഷമതയിൽ ആയിരുന്നില്ല, ഞാൻ പറയുന്നത് അവർ ശ്രമിച്ചില്ല എന്നല്ല."

[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]

ഐ എസ് എൽ കിരീടം നേടാൻ ഞങ്ങൾക്ക് ജിറോണയെ തോല്പിക്കേണ്ട, ഡേവിഡ് ജെയിംസ് അവസാനം പറഞ്ഞു 

Read English - It was a gratifying experience in India - Eusebio Sacritsan

Advertisement
football advertisement
Advertisement