ഡി വൈ ഫ് ഐയുമായി ചേർന്നാണ് അനസിന്റെ ജേർസി ലേലത്തിൽ വിറ്റത്.

വീടുകളിൽ നിന്ന് സ്ക്രാപ്പ് സാധനങ്ങൾ സമാഹരിച്ചു, അത് വിറ്റ് കിട്ടുന്ന തുക  മുഖ്യമന്ത്രിയുടെ  കോവിഡ് ദുരിദ്വാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന പ്രവർത്തിയായിരുന്നു  ഡി വൈ ഫ് ഐ ചെയ്തു കൊണ്ടിരുന്നത്.

ഇതിന്റെ ഭാഗമായി അനസ് എടത്തൊടികയോട് പഴ പത്ര കെട്ടുകൾ നൽകുമോയെന്ന്  ഡി വൈ ഫ് ഐ ചോദിച്ചു. അപ്പോഴാണ് ഒരു നല്ല ഉദ്ദേശത്തിന് വേണ്ടിയായതിനാൽ,  കുറച്ചു പൈസ സ്വരൂപിക്കാൻ കഴിയുന്ന എന്തെങ്കിലും നൽകിയാൽ നല്ലതായിരുന്നെന്ന് അനസിന് തോന്നിയത്.

“പണം കൊടുക്കുവാൻ ഞാൻ തയ്യാറായിരുന്നു. പക്ഷെ ഡി വൈ ഫ് ഐയ്ക്ക്  സ്ക്രാപ്പ് സാധനങ്ങൾ മതിയെന്നാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ എന്റെ ജേർസി അതിന് വേണ്ടി നൽകിയാൽ സമൂഹത്തിൽ ഒരു മാതൃക സൃഷ്ടിക്കാൻ കഴിയുമെന്ന് തോന്നി ” അനസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

എ ഫ് സി ഏഷ്യൻ  കപ്പ്‌ ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ കളിയായ തായ്‌ലൻന്റിനെതിരെ ധരിച്ച ജേർസിയാണ് ലേലത്തിന്  നൽകിയത്. 4-1 ന് ജയിച്ച മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അനസിന് കഴിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം വരെ ലേലം വിളി തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. കൊണ്ടോട്ടി കെ ൻ പി എക്സ്പോർട്ടേഴ്‌സ് ഉടമയായ സുഫിയാൻ കാരിയാണ് 1,55,555 രൂപയ്ക്ക് ജേഴ്‌സി സ്വന്തമാക്കിയത്.

ടൗൺ ഫ് സി തൃക്കരിപ്പൂറും ശക്തമായി ലേലത്തിൽ പങ്കെടുത്തിരുന്നു. ശനിയാഴ്ച നടക്കുന്ന ജേഴ്‌സി കൈമാറ്റ ചടങ്ങിൽ അനസ് എടത്തൊടിക, ഡി വൈ ഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കെടുക്കും.

For more updates, follow Khel Now on Twitter and join our community on Telegram.