മുഹമ്മദ് ഉവൈസ് നെ ട്രാൻസ്ഫർ ഫീസിൽ ടീമിൽ എത്തിച്ച് ജംഷെഡ്പൂർ

(Courtesy : GKFC Media)
കഴിഞ്ഞ സീസണിൽ ഗോകുലം കേരള എഫ്‌സിയോടൊപ്പം ഐ ലീഗ് നേടിയിരുന്നു.
ഗോകുലം കേരള എഫ്സി യുടെ മലയാളി പ്രതിരോധ താരം മുഹമ്മദ് ഉവൈസിനെ ജംഷഡ്പൂർ എഫ്സി സൈൻ ചെയ്തതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു. കഴിഞ്ഞ സീസണിൽ ഗോകുലത്തിന് വേണ്ടി എല്ലാ മത്സരങ്ങളും കളിച്ച താരമാണ് ഇടത് ഫുൾബാക്ക് ആയ മുഹമ്മദ് ഉവൈസ്. ഗോകുലം കേരളയുടെ എഎഫ്സി കപ്പ് അരങ്ങേറ്റത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും താരം കളത്തിൽ ഇറങ്ങിയിരുന്നു.
“മുഹമ്മദ് ഉവൈസിന്റെ ക്ലബ് മാറ്റത്തിന്റെ ഭാഗമായി ജംഷഡ്പൂർ എഫ്‌സി ഗോകുലം കേരളക്ക് 35 ലക്ഷം രൂപ ട്രാൻസ്ഫർ ഫീസ് നൽകും.” ഇതുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ ഖേൽ നൗവിനെ അറിയിച്ചു. ഐഎസ്എൽ ഷീൽഡ് ജേതാക്കളുമായി മൂന്ന് വർഷേത്തേക്കുള്ള കരാറാണ് താരം ഒപ്പിട്ടത്.
[KH_ADWORDS type="4" align="center"][/KH_ADWORDS]
2021ലെ കേരള പ്രീമിയർ ലീഗിൽ കെഎസ്ഇബിക്ക് വേണ്ടി നടത്തിയ പ്രകടനമായിരുന്നു താരത്തിനെ കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ഗോകുലം കേരള എഫ്‌സിയിൽ എത്തിച്ചത്. 2024 വരെ താരത്തിന് മലബാറിയൻസുമായി കരാർ ഉണ്ടായിരുന്നു.ഗോകുലം കേരളയുടെ കഴിഞ്ഞ സീസണിലെ കീ പ്ലേയർ ആയിരുന്നു ഉവൈസ്. ടീമിനോപ്പം എല്ലാ മത്സരങ്ങളും കളിച്ച ചുരുക്കം താരങ്ങളിൽ ഒരാൾ കൂടിയാണ് ഈ ഇരുപത്തിമൂന്ന്കാരൻ.
താരത്തെ പറ്റി
പൂനെയിലെ ഭാരത് എഫ്‌സിയിലൂടെയും ഡൽഹി യിലെ സുദേവ എഫ്‌സിയുടെ U18 ടീമിലൂടെയും വളർന്നു വന്ന താരമാണ് ഉവൈസ്. സുദേവ U18 ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു ഉവൈസ്. ഭാരത് എഫ്‌സിയിൽ എത്തുന്നതിന് മുൻപ് മലപ്പുറം ജില്ല ജൂനിയർ ടീമുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.
പിന്നീട് സുദേവ എഫ്‌സിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ താരം രണ്ടാം ഡിവിഷൻ ഐ-ലീഗിൽ എഫ്‌സി കേരളയുടെ ഭാഗമായിരുന്നു. തുടർന്ന് കേരള പ്രീമിയർ ലീഗിൽ എഫ്‌സി തൃശ്ശൂരിന്റെയും ഭാഗമായി.
[KH_ADWORDS type="3" align="center"][/KH_ADWORDS]
തുടർന്ന് 2019ൽ ബംഗളുരു ഓസോൺ എഫ്‌സിയുടെ ഭാഗമായ താരം ബംഗളുരു സൂപ്പർ ഡിവിഷൻ കളിച്ചിട്ടുണ്ട്. സീസണിൽ ക്ലബ്ബിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു താരം. ഓസോൺ എഫ്‌സിക്ക് വേണ്ടി കാഴ്ച വെച്ച പ്രകടനം താരത്തെ 2020ലെ ഐ ലീഗ് യോഗ്യത ടൂർണമെന്റിൽ ബംഗളുരു യുണൈറ്റഡിന്റെ ഭാഗമാക്കി.
ടൂർണമെന്റിന് ശേഷം തിരികെ നാട്ടിൽ എത്തിയ താരം 2021 ലെ കേരള പ്രീമിയർ ലീഗിൽ കെഎസ്ഇബിക്ക് വേണ്ടി അതിഥിതാരമായി ബൂട്ടണിഞ്ഞു.
[KH_RELATED_NEWS title="Related News |ARTICLE CONTINUES BELOW"][/KH_RELATED_NEWS]
കേരള പ്രീമിയർ ലീഗിൽ കെഎസ്ഇബിയുടെ ഫൈനലിലേക്കുള്ള കുതിപ്പിൽ മുഖ്യപങ്കു വഹിച്ച ഇരുപത്തിരണ്ടുകാരനായ ഈ യുവതാരം പ്രതിരോധത്തിൽ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഖേൽ നൗവിന്റെ 2021ലെ കേരള പ്രീമിയർ ലീഗ് ടീം ഓഫ് ദി സീസണിന്റെ ഭാഗമായ താരം കൂടിയാണ് മുഹമ്മദ് ഉവൈസ്. തുടർന്ന് ഐ ലീഗിൽ ഗോകുലം കേരളയുടെ ഭാഗമായ താരം സീസണിൽ ഒരു ഗോളും മൂന്ന് അസ്സിസ്റ്റുകളും നേടിയിട്ടുണ്ട്.
ലെഫ്റ്റ് ഫുൾ ബാക്ക് ആയും ഒരു സെന്റർ ബാക്ക് ആയും ഒരേ പോലെ പ്രകടനം നടത്താൻ സാധിക്കുന്ന താരമാണ് ഉവൈസ്. ഇന്ത്യൻ ഫുട്ബോളിൽ വളരെ അപൂർവം ആയി മാത്രം കാണാൻ സാധിക്കുന്നവരാണ് ഇടംകാലൻ സെന്റർ ബാക്കുകൾ. ആയതിനാൽ ഒരു ലെഫ്റ്റ് ഫുട്ടഡ് സെന്റർ ബാക്ക് എന്ന നിലയിൽ ജംഷെഡ്പൂരിന് മുഹമ്മദ് ഉവൈസ് ഒരു മുതൽക്കൂട്ട് തന്നെയാണ്.
For more football updates, follow Khel Now on Twitter, Instagram and join our community on Telegram.
- Former Argentine goalkeeper believes Cristiano Ronaldo 'has always been better' than Lionel Messi
- How many Real Madrid players can miss second-leg vs Manchester City for another yellow card?
- ISL 2024-25: Updated Points Table, most goals, and most assists after match 124, Bengaluru FC vs Jamshedpur FC
- Who is Cobham Messi? Meet Chelsea academy player Ibrahim Rabbaj
- Sevilla vs Barcelona: Live streaming, TV channel, kick-off time & where to watch LaLiga 2024-25