khelNowLogo
Login
Calcutta Football League

സൽമാൻ കള്ളിയത്ത് ഡയമണ്ട് ഹാർബർ എഫ്‌സിയിൽ

Dhananjayan MDhananjayan M

June 27 2022
Salman Kalliyath

2020-21ൽ ഗോകുലം കേരള എഫ്‌സിയോടൊപ്പം ഐ ലീഗ് നേടിയ താരമായിരുന്നു സൽമാൻ

മലയാളി മധ്യനിര താരം സൽമാൻ കള്ളിയത്തിനെ കൊൽക്കത്തൻ ക്ലബ്ബായ ഡയമണ്ട് ഹാർബർ എഫ്‌സി സൈൻ ചെയ്തതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു. ഈ വർഷം മലപ്പുറത്ത് വെച്ച് നടന്ന 75ആമത് സന്തോഷ് ട്രോഫിയിൽ താരം കേരളത്തിനായി ബൂട്ട് അറിഞ്ഞിട്ടുണ്ട്.

“സൽമാൻ കള്ളിയത്തുമായുള്ള കരാർ ഡയമണ്ട് ഹാർബർ എഫ്‌സി പൂർത്തിയാക്കി” ഇതുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ ഖേൽ നൗവിനെ അറിയിച്ചു. മുൻ ക്ലബ്ബായ കേരള യുണൈറ്റഡ് ഐ ലീഗ് ക്വാളിഫെയർസിലേക്ക് യോഗ്യത നേടാതിരുന്നതും ഈ ചുവടുമാറ്റത്തിന് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു. ഡയമണ്ട് ഹാർബറിനു വേണ്ടി കൊൽക്കത്ത ലീഗിൽ താരം ബൂട്ട് അണിയും.

മലയാളി പരിശീലകൻ ബിനോ ജോർജ് നയിച്ച ടീമുകളുടെ എല്ലാം മധ്യനിരയിലെ സ്ഥിരസാന്നിധ്യമായിരുന്ന സൽമാൻ, മലപ്പുറം എംഎസ്പി സ്കൂളിലൂടെയാണ് വളർന്നുവന്നത്. ടീമിന് വേണ്ടി ദേശീയ ടൂർണമെന്റായ സുപ്രതോമുഖർജി കപ്പിൽ കാഴ്ച വെച്ച പ്രകടനം താരത്തെ മലപ്പുറം ജില്ല ടീമിൽ എത്തിച്ചു. എന്നാൽ ഫൈനലിൽ എംഎസ്പി സ്കൂൾ ഉക്രൈൻ ക്ലബ്ബായ ഡൈനമോ കീവിനോട് തോറ്റ് റണ്ണർസ് അപ്പ് ആയി മാറി. എങ്കിലും സൽമാൻ എന്ന താരത്തിലെ പ്രതിഭയെ കേരള ഫുട്ബോൾ കണ്ടെത്തുകയായിരുന്നു.

തുടർന്നുള്ള വർഷങ്ങളിൽ കേരള സന്തോഷ് ട്രോഫി ടീം ക്യാമ്പിൽ സ്ഥിരം സാന്നിധ്യം ആയിരുന്നു താരം. എന്നാൽ ടീമിന്റെ അവസാന സ്‌ക്വാഡിൽ ഇടം കണ്ടെത്താൻ സാധിച്ചിരുന്നില്ല. സെവൻസ് മൈതാനങ്ങളിൽ വേഗതയും കളി മികവും കൊണ്ട് ആ കാലത്ത് സ്ഥിരം സാന്നിധ്യമായിരുന്നു.

തുടർന്ന് കോളേജ്/യൂണിവേഴ്സിറ്റി ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ താരത്തിന്റെ കഴിവ് മനസിലാക്കിയത് മലയാളി പരിശീലകൻ ബിനോ ജോർജ് ആയിരുന്നു. തുടർന്ന് താരത്തിന് താൻ പരിശീലിപ്പിക്കുന്ന കൊൽക്കത്തൻ ക്ലബ്ബായ യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിൽ കളിക്കാൻ അവസരം കൊടുത്തു.

തുടർന്ന് ഒരു വർഷത്തിന് ശേഷം കേരളത്തിൽ നിന്ന് പുതുതായി രൂപം കൊണ്ട ഗോകുലം എഫ്‌സിയിലേക്ക് പരിശീലകൻ ബിനോ ജോർജിന് കൂടുമാറിയപ്പോൾ സൽമാനെയും കൂടെകൂട്ടി. തുടർന്ന് താരം ഗോകുലം കേരള എഫ്‌സിയുടെ ആദ്യ സ്‌ക്വാഡിന്റെ ഭാഗമായി.

വിൻസെൻസൊ ആൽബർട്ടോ അന്നീസ് എന്ന ഇറ്റാലിയൻ പരിശീലകന് കീഴിൽ താരം മലബാറിയൻസിനൊപ്പം ആദ്യ ഐ ലീഗ് കിരീടത്തിന്റെ ഭാഗമായി. തുടർന്ന് ആ സീസണിന് ശേഷം ബിനോ ജോർജിനൊപ്പം പുതുതായി രൂപീകരിച്ച കേരള യുണൈഡിലേക്ക് നീങ്ങി. ആദ്യ സീസണിൽ കേരള പ്രീമിയർ ലീഗിൽ സെമിയിൽ കടന്ന ടീം ഐ ലീഗ് യോഗ്യത റൗണ്ടിലേക്ക് ടിക്കറ്റ് എടുത്തു.

എന്നാൽ യോഗ്യത റൗണ്ടിൽ ഗ്രൂപ്പിൽ മൂന്നാമത് എത്തിയ ടീമിന് ഐ ലീഗിലേക്കുള്ള യോഗ്യത നേടാൻ സാധിച്ചില്ല. കഴിഞ്ഞ കേരള പ്രീമിയർ ലീഗിൽ സെമിഫൈനൽ കാണാതെ ടീം പുറത്തായത് ഈ വർഷത്തെ ഐ ലീഗ് യോഗ്യത റൗണ്ടിലേക്കുള്ള അവരുടെ പ്രവേശനത്തെ അവതാളത്തിലാക്കി. 75മത് സന്തോഷ് ട്രോഫിയിൽ ജേതാക്കളായ ബിനോ ജോർജ് നയിച്ച കേരള ടീമിന്റെ ഭാഗമായിരുന്നു സൽമാനും.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.