Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഐ.സ്.ല്ലിൽ കളിക്കാൻ സാധ്യതയുണ്ടായിരുന്ന 5 വിദേശ സൂപ്പർ താരങ്ങൾ

Published at :May 14, 2020 at 2:10 AM
Modified at :May 14, 2020 at 2:10 AM
Post Featured Image

Gokul Krishna M


ഐ.സ്.ല്ലിലേക്ക് വരാൻ സാധ്യതയുണ്ടെന്ന് റുമേഴ്‌സ് പടർന്ന 5 സൂപ്പർ താരങ്ങളെ കുറിച്ചാണ് ഇതിൽ വിശദീകരിക്കുന്നത്.

ഒരുപറ്റം ലോകോത്തര ഫുട്ബോൾ താരങ്ങൾ ഐ.സ്.ല്ലിൽ കളിച്ചിട്ടുണ്ട്. കരിയറിന്റെ അവസാന സമയത്താണെങ്കിൽ പോലും പല പ്രസിദ്ധ താരങ്ങൾ മാർകീ കളിക്കാരായും അല്ലാതെയും ഐ.സ്.ല്ലിൽ കളിച്ചു. ലൂയിസ് ഗാർഷ്യ, റോബി കീൻ, അലെസ്സാൻഡ്രോ ഡെൽ പെയ്‌റോ, അലെസ്സാൻഡ്രോ നെസ്റ്റ, എലാനോ ബ്ലുമർ, ടിം കാഹിൽ, ദിമിറ്റർ ബെർബെറ്റോവ്, ഫ്ലോറെൻറ് മലൂദ തുടങ്ങിയ താരങ്ങൾ ഐ.സ്.ല്ലിന്റെ ക്വാളിറ്റിയും, പ്രസിദ്ധിയും വർധിപ്പിച്ചു.

ഇത്തരത്തിലുള്ള വിദേശ താരങ്ങളുടെ വരവോടെ ലീഗിന്റെയും ഇന്ത്യൻ കളിക്കാരുടെയും നിലവാരം ഉയർന്നു. പല പ്രസിദ്ധ ലോകോത്തര താരങ്ങളും ഐ.സ്.ല്ലിലേക്ക് വരുന്നതായി റുമേഴ്‌സ് ഉണ്ടായിരുന്നു. എന്നാൽ വ്യക്തമല്ലാത്ത പല കാരണങ്ങളാൽ അതിൽ പലതും നടന്നില്ല. അത്തരത്തിൽ വരാതെ പോയ, ആരാധകർക്ക് പ്രിയപ്പെട്ട  5 വിദേശ താരങ്ങളെക്കുറിച്ച് നോക്കാം.

5.ഡേവിഡ് വിയ്യ

സിറ്റി ഫുട്ബോൾ ഗ്രൂപ്പ്‌ മുംബൈ സിറ്റിയിൽ നിക്ഷേപത്തിന് ഒരുങ്ങുമെന്ന് അറിഞ്ഞപ്പോൾ തന്നെ, ഡേവിസ് വിയ്യ മുംബൈ സിറ്റിയിലേക്ക് വരുമെന്ന റുമേഴ്‌സ്  പടർന്നിരുന്നു. മാഞ്ചെസ്റ്റർ സിറ്റി ഉൾപ്പെടെ അനവധി  ലോകോത്തര ക്ലബ്ബുകളുടെ ഉടമസ്ഥരാണ് സിറ്റി ഫുട്ബോൾ ഗ്രൂപ്പ്.

അടുത്തിടെ ജപ്പാനിലെ വിസ്സൽ കോബ് എന്ന ക്ലബ്ബിൽ കളിച്ച ഡേവിഡ് വിയ്യ, മുൻപ് സി.ഫ്.ജിയുടെ ഉടമസ്ഥതയിലുള്ള ന്യൂയോർക്ക് സിറ്റി ഫ്.സിയിലും കളിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഏജന്റായ വിക്ടർ ഓനാറ്റെ ഈ വാർത്തകൾ നിഷേധിച്ചോടെ, ആ വാർത്തയ്ക്ക്  വിരാമമായി.

4.സ്ലാട്ടൻ ഇബ്റാഹിമോവിക്

മുൻപ് സംബ്രോട്ട ഡൽഹി ഡയനാമോസിന്റെ പരിശീലകനായിരുന്നോപ്പോൾ ഇത്തരത്തിൽ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിരുന്നു "അദ്ദേഹത്തിന്റെ ഇവിടത്തെ  ആരാധകരുടെ എണ്ണം കണ്ടിട്ട്, സ്ലാട്ടന് ഇന്ത്യയിൽ വന്ന് അദ്ദേഹത്തിന്റെ  കരിയർ അവസാനിപ്പിക്കണമെന്ന് എനിക്ക് തോന്നുന്നു. അതിനാൽ, ഡൽഹി ഡയനാമോസിന് വേണ്ടി  അദ്ദേഹത്തെ കളിപ്പിക്കാൻ  ഞാൻ കഴിയുന്നത്ര ശ്രമിക്കും. ഇന്റർനാഷണൽ ഫുട്ബോളിൽ അടുത്ത പ്രധാന കേന്ദ്രമായി  ഇന്ത്യ മാറും. "എന്നാൽ അതിന് ശേഷം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുകയും, ഇന്ത്യയിലേക്ക് ഉടൻ വരാനുള്ള സാദ്ധ്യതകൾ അസ്തമിക്കുകയും ചെയ്തു.

സംബ്രോട്ടയ്ക്കും അധിക കാലം ഡൽഹി ഡയനാമോസിൽ തുടരാൻ കഴിഞ്ഞില്ല. പിന്നീട് ഡൽഹി ഡയനാമോസ് എന്ന ക്ലബ്‌ ഇല്ലാതാവുകയും, ഉടമസ്ഥർ ഒഡിഷ ഫ്.സി എന്ന പുതിയ ക്ലബ്‌ ആരംഭിക്കുകയും ചെയ്തു. നിലവിൽ എ.സി മിലാനുവേണ്ടി കളിക്കുന്ന സ്ലാട്ടൻ, തന്റെ കരിയറിന്റെ അവസാന വർഷങ്ങൾ ഇന്ത്യയിൽ കളിക്കാനുള്ള സാധ്യതയുണ്ട്.

3.ബാസ‍്‍റ്റിൻ ഷ്വെയ്ൻസ്റ്റീഗർ

എ.ടി.കെയ്ക്ക് വേണ്ടി കളിക്കാൻ ബാസ‍്‍റ്റിൻ ഷ്വെയ്ൻസ്റ്റീഗർ ഇന്ത്യയിൽ എത്തുമെന്ന് മുൻപ് വാർത്തകൾ ഉണ്ടായിരുന്നു. എ.ടി.കെയുടെ മുഖ്യ പരിശീലകനായിരുന്ന സമയത്ത് സ്റ്റീവ് കോപ്പൽ, ഷ്വെയ്ൻസ്റ്റീഗറെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള  താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഷ്വെയ്ൻസ്റ്റീഗറും  എ.ടി.കെ ക്ലബ്ബ്മായി  അവസാനവട്ട ചർച്ചകളിലാണെന്ന റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.

എന്നാൽ കോപ്പലും താരവുമായി അത്തരത്തിലുള്ള സംസാരം നടന്നതായി അറിയില്ലെന്നും, അത്തരം ചർച്ചകളൊന്നും ക്ലബ്ബിന്റെ ഭാഗത്തു നിന്ന് നടന്നിട്ടില്ലെന്നും ക്ലബ്‌ അധികൃതർ വ്യക്തമാക്കിയതോടെ ആ വാർത്തയും അവസാനിച്ചു. നിലവിൽ  എം.ൽ.സ് ക്ലബ്ബായ ചിക്കാഗോ ഫയർസിന്  വേണ്ടി കളിക്കുകയാണ് ഷ്വെയ്ൻസ്റ്റീഗർ.

2.റൊണാൾഡീന്യോ

ലോക ഫുട്ബോളിൽ ഏറെ ആരാധകരുള്ള താരമാണ്  റൊണാൾഡീന്യോ. ബാർസിലോനയ്ക്ക് വേണ്ടിയും എ.സി മിലാന് വേണ്ടിയുമൊക്കെ തന്റെ പ്രതിഭകൊണ്ട് ആരാധകരെ അദ്ദേഹം നേടിയെടുത്തു. 2014-ലെ ആദ്യ ഐ.സ്.ൽ സീസണിൽ റൊണാൾഡീന്യോ കളിക്കുമെന്ന വാർത്തകൾ  ഉണ്ടായിരുന്നു.

ചെന്നൈയിൻ ഫ്‌.സി യുമായി അവസാന വട്ട ചർച്ചകളിൽ വരെ എത്തിയിരുന്നതായി വാർത്തകൾ പുറത്തു വന്നു. ഭീമമായ തുകയ്ക്ക് അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ചെന്നൈയിൻ. എന്നാൽ ചർച്ചകളിൽ വന്ന ചില പ്രശ്നങ്ങൾ കാരണം പിന്നീട്  മെക്സിക്കോ ക്ലബ്ബായ കുറേറ്റാറോയിലേക്ക് റൊണാൾഡീന്യോ പോയി.

1.ദിദിയർ ദ്രോഗ്ബ

ഐവറി കോസ്റ്റിന്റെ സൂപ്പർ താരമായ ദിദിയർ ദ്രോഗ്ബ എ.ടി.കെയിലേക്ക് വരുമെന്ന വാർത്തകൾ മുൻപ് പുറത്തു വന്നിരുന്നു. ലൂയിസ് ഗാർഷ്യയെ മാർകീ താരമാക്കിയ എ.ടി.കെ, തൊട്ടടുത്ത വർഷം  മറ്റൊരു സൂപ്പർ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. അത്തരം നീക്കത്തിന്റെ ശ്രമങ്ങൾ നടന്നതായി ദ്രോഗ്ബയുടെ ഏജന്റ് തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, കരാർ പ്രകാരം  ഭീമമായ തുക അദ്ദേഹത്തിന് നൽകാൻ ക്ലബ്‌ തയ്യാറായെങ്കിലും, കാനഡയിലെ മോൺട്രിയേൽ ഇമ്പാക്ട് എന്ന ക്ലബ്ബിലേക്ക് പോകാനായിരുന്നു ദ്രോഗ്ബയുടെ തീരുമാനം.

Advertisement