ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ: ആൽബിനോയെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്, ക്ലിഫ്‌ഫോർഡ് മിറാൻഡ തുടരും
ഐ ലീഗ് ക്ലബ്ബ്കളും ഐ സ് ൽ ക്ലബ്ബുകളും ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നത് പ്രകടമാകുന്നുണ്ട്.
പല പ്രമുഖ താരങ്ങളുടെ ട്രാൻസ്ഫർ ചർച്ചകളും മാറ്റങ്ങളും നടന്ന വാരമാണ് കടന്നുപോയത്. ട്രാവ് ഫ് സിയും നെറോക്കായും മികച്ച പ്രാദേശിക താരങ്ങളെ സ്വന്തമാക്കി അടുത്ത സീസണിലേക്കുള്ള സ്‌ക്വാഡിനെ കെട്ടിപ്പടുക്കാനുള്ള തിരക്കിലാണ്.
ഫ് സി ഗോവ
ക്ലിഫോർഡ് മിറാൻഡ
ഫ് സി ഗോവയുടെ സഹ പരിശീലകനായി ക്ലിഫോർഡ് മിറാൻഡ തുടരും. സെർജിയോ ലൊബേര ടീം വിട്ടതോടെ ക്ലിഫോർഡ് മിറാൻഡ ക്ലബ്ബിന്റെ താത്കാലികമായി മുഘ്യ പരിശീലക സ്ഥാനം ഏറ്റെടുത്തിരുന്നു. എ ഫ് സി ചാമ്പ്യൻസ് ലീഗ്, ഐ സ് ൽ തുടങ്ങിയ ലീഗുകൾക്ക് വേണ്ടി ഫ് സി ഗോവയെ തയ്യാറാക്കാൻ ജുവാൻ ഫെറാണ്ടോ എന്ന സ്പാനിഷ് പരിശീലകൻ ടീമിന്റെ മുഘ്യ പരിശീലകനായി എത്തിയിട്ടുണ്ട്. ഈയവസരത്തിലാണ് സഹ പരിശീലകനായി ക്ലിഫോർഡിന്റെ കരാർ നീട്ടാൻ മാനേജ്മെന്റ് തീരുമാനിച്ചത്.
ഹാൻസെൽ കോലൊയും വിധേഷ് ഭോൺസ്‌ലേയും
ഗോവ പ്രൊ ലീഗ് ടീമായ സെസ ഫുട്ബോൾ അക്കാഡമിയിൽ നിന്ന് ഹാൻസെൽ കോലൊ, വിധേഷ് ഭോൺസ്‌ലേ എന്നീ ഗോൾകീപ്പർമാരെ ഫ് സി ഗോവ സ്വന്തമാക്കി. ഇരുവരും ഗോവയുടെ ഡെവലൊപ്മെന്റ് ടീമിന്റെ ഭാഗമാകും. ഇരുവരും ഗോവയുമായി 3 വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. പ്രാദേശിക താരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കാൻ ഫ് സി ഗോവ മികച്ച ശ്രമങ്ങൾ നടത്തുന്നുണ്ട്.
മുംബൈ സിറ്റി ഫ് സി
ബർത്തലോമിയോ ഓഗ്‌ബെച്ചേ
മുംബൈ സിറ്റി ഫ് സിയും ബർത്തലോമിയോ ഓഗ്‌ബെച്ചേയും തമ്മിൽ അവസാന വട്ട ചർച്ചകളിലാണെന്ന് ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. 34 ഐ സ് ൽ മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിയിട്ടുള്ള താരമാണ് ഓഗ്‌ബെച്ചേ. അതുകൊണ്ട് ഈ നീക്കം ഫലവത്തായാൽ മുംബൈയുടെ ആക്രമണ നിര സുശക്തമാകും.
കേരള ബ്ലാസ്റ്റേഴ്‌സ്
ആൽബിനോ ഗോമസ്
ആൽബിനോ ഗോമസ് എന്ന ഗോൾകീപ്പറെ ടീമിലെത്തിച്ച കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ഈ നീക്കത്തെ കുറിച്ചുള്ള വാർത്ത ഖേൽ നൗ റിപ്പോർട്ട് ചെയ്തിരുന്നു. 2016-17 ഐ ലീഗ് സീസണിൽ ഐസ്വാൾ ഫ് സിയെ കിരീടത്തിലേക്ക് നയിക്കാൻ മുഘ്യ പങ്ക് വഹിച്ച താരമാണ് ആൽബിനോ. കഴിഞ്ഞ സീസണിൽ ഗോൾകീപ്പർമാർ വരുത്തിയ തെറ്റുകൾ ബ്ലാസ്റ്റേഴ്സിന് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഗോൾകീപ്പിങ് ഡിപ്പാർട്മെന്റ് ആൽബിനോയുടെ വരവോടെ ശക്തമാകുമെന്ന് കരുതാം.
മറ്റേജ് പോപ്ലാന്റിക്ക്
കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് സ്കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവിങ്സ്റ്റൺ ക്ലബ്ബിലേക്കാണ് മറ്റേജ് പോപ്ലാന്റിക് മാറിയത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 16 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. എന്നാൽ 2019 സീസണിൽ കപോസ്വറി റാക്കോസി എന്ന ഹങ്കറി ക്ലബ്ബിലേക്ക് അദ്ദേഹത്തിന് ലോണിൽ പോകേണ്ടി വന്നു.
2020-21 സീസണിൽ അദ്ദേഹം തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം ആയിരുന്നില്ല. മറ്റേജും മറ്റു താരങ്ങളോടൊപ്പവും അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ഓൺലൈനിൽ നടത്തുന്നതിന്റെ ചിത്രങ്ങൾ ഈയിടെ കിബു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനെല്ലാം അവസാനം നൽകിക്കൊണ്ടാണ് ബ്ലാസ്റ്റേഴ്സിൽ നിന്ന് അദ്ദേഹം വിടവാങ്ങിയ വാർത്ത വന്നത്.
നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഒഡിഷ ഫ് സിയും
ഗെർസോൺ ഗുയ്മാറസ്
ബ്രസീലിൽ നിന്നുള്ള പ്രതിരോധ നിരക്കാരനായ ഗെർസോൺ ഗുയ്മാറസിനെ സ്വന്തമാക്കാനുള്ള പോരാട്ടത്തിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഒഡിഷ ഫ് സിയും.ഡിഫെൻസിവ് മിഡ്‌ഫീൽഡ് ഉൾപ്പെടെ പല പൊസിഷനുകളിൽ കളിയ്ക്കാൻ കെൽപ്പുള്ള ഈ താരത്തിന് പിന്നാലെ ഈ രണ്ടു ക്ലബ്ബ്കൾ ഉണ്ടെന്ന കാര്യം ഖേൽ നൗ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.
മുൻപ് അത്ലറ്റിക്കോ മാഡ്രിഡിന്റെ റിസേർവേസിന്റെ ഭാഗമാകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പോളണ്ടിലെ ഒന്നാം നിര ക്ലബ്ബായ ലെച്ചിയ ഡാൻസ്‌കിൽ മികച്ച പ്രകടനം നടത്താനും അദ്ദേഹത്തിന് സാധിച്ചു. സൗത്ത് കൊറിയയിലെ ഒന്നാം ഡിവിഷൻ ക്ലബ്ബായ ഗാംഗ്‌വൻ ഫ് സി പോലെയുള്ള മുൻ നിര ക്ലബ്ബ്കൾക്ക് വേണ്ടി കളിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത് ടീമുകൾക്ക് ഗുണം ചെയ്യും.
ഗോകുലം കേരള ഫ് സി
മൊഹമ്മദ് ആസിഫ്
മൊഹമ്മദ് ആസിഫുമായി 2 വർഷത്തേക്കുള്ള കരാർ ഒപ്പിടാൻ ഗോകുലം കേരള എഫ്.സി തയ്യാറാവുകയാണെന്നാണ് ഖേൽ നൗ മനസ്സിലാക്കുന്നത്. എ ഫ് സി കപ്പിലെ ഗ്രൂപ്പ് സ്റ്റേജ് കളിച്ച വിദേശ ടീമിന്റെ ഭാഗമായ ആദ്യ ഇന്ത്യൻ താരം കൂടിയാണ് മുഹമ്മദ് ആസിഫ്. സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന ആസിഫ് 2019 ലാണ് മണങ് മർഷ്യാഗ്ഡി ക്ലബ്ബിന്റെ ഭാഗമായത്. എ ഫ് സി കപ്പിലെ ഗ്രൂപ്പ് സ്റ്റേജിൽ മിനർവ പഞ്ചാബിനെതിരെയും ചെന്നൈയിൻ ഫ് സി ക്കെതിരെയും മണങ് മർഷ്യാഗ്ഡി കളിച്ചപ്പോൾ അവരുടെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
നെറോക്ക ഫ് സി
കഴിഞ്ഞ ഐ ലീഗ് സീസണിലെ മോശം പ്രകടനം ആവർത്തിക്കാതിരിക്കാൻ നെറോക്ക തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. ഒരുപിടി പ്രാദേശിക താരങ്ങളെ ഇതിനകം നെറോക്ക സ്വന്തമാക്കി കഴിഞ്ഞു.
കഴിഞ്ഞ ആഴ്ച നെറോക്ക സ്വന്തമാക്കിയ താരങ്ങൾ ഇവരൊക്കെയാണ് - അക്ബർ ഖാൻ, നവോറം ജെയിംസ് സിംഗ്, ലാംജിങ്ബാ മുട്ടും, വാങ്‌ഖെയ്‌മായും ഓലൻ സിംഗ്, നിങ്തൗജം ലെയ്‌ബ്കചാവോ മെയ്‌തേയ്, വാകംബാം മൈക്കിൾ, ലൗറേമ്പം ഡേവിഡ് സിംഗ്, തകേളംബം ദീപക് സിംഗ്, ലയേൽ ഷോങ്‌സിർ, ങ്ങാന്തേം അർണോൾഡ് സിംഗ്, വായ്കോം രോഹിത് മെയ്‌തേയ്, നിൻഗോൺ ചിപാങ്.
മുകളിൽ പറഞ്ഞ താരങ്ങളിൽ മിക്കവരും 18-23 വയസ്സുവരെ പ്രായമുള്ളവരാണ്. യുവ താരങ്ങളെ വളർത്തിയെടുക്കാനാണ് ക്ലബ്ബിന്റെ പ്രധാന അജണ്ട എന്ന് വ്യക്തമാണ്. ഈ നീക്കം ക്ലബ്ബിന് അടുത്ത സീസണിൽ ഗുണകരമാകുമെന്ന് കരുതാം.
ട്രാവ് ഫ് സി
ബിദ്യാസാഗർ സിംഗ്
പ്രതിഭാശാലിയായ ബിദ്യാസാഗർ സിംഗ് എന്ന 22 കാരനെ ഈസ്റ്റ് ബംഗാളിൽ നിന്ന് ട്രാവ് ഫ് സി സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി 5 മത്സരങ്ങൾ കളിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. 2019 ഓഗസ്റ്റിൽ നടന്ന ഡ്യുറാൻഡ് കപ്പിൽ 4 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
ബിദ്യാസാഗർ ട്രാവ് ഫ് സിയിൽ ചേർന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ അതിനെക്കുറിച്ചു ക്ലബ് പറഞ്ഞതിങ്ങനെയാണ് - "ട്രാവിനും മണിപ്പൂരിനും അദ്ദേഹം ഒരു മുതൽക്കൂട്ടായിരിക്കും".
ക്ലീവൻ ഹമാറും മ്യോങ്‌സിങ് ഖോങ്റെയ്‌വോയും
മിഡ്‌ഫീൽഡറായ ക്ലീവൻ ഹമാറും ട്രാവുമായി കരാറിലെത്തിയിട്ടുണ്ട്. മുൻ ഫത്തേഹ് ഹൈദരാബാദ് താരമായ ക്ലീവൻ മിഡ്‌ഫീൽഡിൽ കളി മെനയാൻ സമർഥനാണ്.
വിങ്ങറായ മ്യോങ്‌സിങ് ഖോങ്റെയ്‌വോയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. 2018-19 സീസണിലെ ടീമിന്റെ ആക്രമണത്തിൽ മുഘ്യ പങ്ക് വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
- Arsenal vs Everton Prediction, lineups, betting tips & odds
- FC Augsburg vs Bayer Leverkusen Prediction, lineups, betting tips & odds
- Udinese vs Napoli Prediction, lineups, betting tips & odds
- Juventus vs Venezia Prediction, lineups, betting tips & odds
- Mainz vs Bayern Munich Prediction, lineups, betting tips & odds