നിലവിൽ ഗോവയിൽ അവസാന ഘട്ട പ്രീസീസൺ മത്സരങ്ങൾ കളിക്കുകയാണ് ക്ലബ്.

പുതിയ പരിശീലകനും പുത്തൻ ഉണർവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2021-22 സീസണിനെ വരവേൽക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാരണം പത്താം സ്ഥാനത്ത് ടൂർണമെന്റ് അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ സെർബിയൻ പരിശീലകൻ ആയ ഇവാൻ വുകുമാനോവിച്ചിന്റെ കീഴിൽ പുത്തൻ പ്രതീക്ഷകളുമായാണ് ഇറങ്ങുന്നത്. പുതിയ പരിശീലകന് കീഴിൽ അടിമുടി മാറ്റങ്ങൾ വരുത്തിയ വിദേശനിരയാണ് ഇത്തവണ ടീമിന് ഉള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച 2014ലും അതിനുശേഷം 2016 ലും ടൂർണമെന്റ് ഫൈനലിസ്റ്റുകൾ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ തുടർന്ന് 2017 മുതൽ നടന്ന അഞ്ച് സീസണുകളിൽ ഒന്നിൽ പോലും ടീമിന് ആദ്യ നാലിൽ എത്തുവാണോ നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കയറുവാനോ സാധിച്ചിട്ടില്ല. അതിനാൽ തന്നെ മറ്റൊരു വർഷം കൂടി അവസാന സ്ഥാനങ്ങളിൽ ലീഗ് അവസാനിപ്പിക്കുക എന്നത് കേരള ബ്ലാസ്റ്റേഴ്‌സിനും ആരാധകർക്കും ചിന്തിക്കാൻ സാധിക്കാത്തതാണ്. അതിനാൽ ഇത്തവണ ലീഗിന് മുന്നോടിയായി നീണ്ടതും പല ഘട്ടങ്ങളിലായി ക്രമപ്പെടുത്തിയതുമായ ഒരു പ്രീ സീസൺ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു.

ഇതിന്റെ എല്ലാം അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രൊഫൈൽ ഖേൽ നൗ തയ്യാറാക്കുന്നു.

കഴിഞ്ഞ സീസണിലെ പ്രകടനം: പത്താം സ്ഥാനം

ആമുഖത്തിൽ സൂചിപ്പിച്ചതു പോലെ തന്നെ 2020-21 വർഷത്തിൽ നടന്ന ഐഎസ്എൽ ഏഴാം സീസണിൽ കേവലം 17 പോയിന്റ്കളുമായി പതിനൊന്നിൽ പത്താം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ലീഗ് അവസാനിപ്പിച്ചത്. സ്പാനിഷ് പരിശീലകൻ കിബു വിക്യൂനയുടെ കീഴിൽ 20 മത്സരങ്ങളിൽ നിന്നായി മൂന്നു വിജയങ്ങളും എട്ടു സമനിലയും ഒൻപത് തോൽവികളുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. 36 ഗോളുകൾ വഴങ്ങിയിട്ട് ഉണ്ട്. ഒഡിഷ എഫ്‌സി ആയിരുന്നു പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്‌സിന് കീഴിൽ ഉണ്ടായിരുന്ന ടീം. ടൂർണമെന്റിൽ വളരെ മോശം പ്രകടനം കാഴ്ച വെച്ചതിനാൽ മറ്റ് സീസണുകളിലേതിന് സമാനമായി പരിശീലകന്റെ ക്ലബിന്റെ പുറത്തേക്കുള്ള വഴിയൊരുക്കലിനും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ സാക്ഷിയായി.

മുൻ സീസണുകളിൽ നിന്നുള്ള പ്രശ്നങ്ങൾ മനസ്സിലാക്കി ഇവാൻ വുകുമാനോവിച്ചിന്റെ കീഴിൽ ടീമിൽ ആവശ്യത്തിന് മാറ്റങ്ങൾ വരുത്തി ലീഗിൽ മികച്ച പ്രകടനങ്ങൾ നേടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. അതിനുവേണ്ടി തന്നെ ടീമിൽ നല്ല രീതിയിൽ തന്നെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പ്രീ-സീസൺ

ഈ വർഷം പുതിയ സീസണിന് മുന്നോടിയായി മറ്റ് സീസണുകളിൽ ഒന്നും ലഭിക്കാത്ത രീതിയിലുള്ള പ്രീ സീസൺ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. പ്രീ സീസണിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ അവർ കൊച്ചിയിൽ പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ കേരള യുണൈറ്റഡിനെതിരെ രണ്ടു മത്സരങ്ങൾ കളിച്ചു. തുടർന്ന് ജമ്മു & കശ്മീർ ഇലവൻ ടീമിനെതിരെയും ടീം കളിക്കളത്തിൽ ഇറങ്ങി.

തുടർന്ന് അവിടെ നിന്ന് ക്ലബ് 2021-ലെ ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക് തിരിച്ചു. അവിടെ ഗ്രൂപ്പ് സിയിൽ ബെംഗളൂരു എഫ്‌സി റിസർവ്സ്, ഇന്ത്യൻ നേവി, ഡൽഹി എഫ്‌സി എന്നിവർക്കെതിരെ കളിക്കളത്തിൽ ഇറങ്ങി.ഇന്ത്യൻ നേവിക്ക് എതിരെ വിജയിച്ച ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്‌സിക്കും ഡൽഹി എഫ്‌സിക്കും എതിരെ തോൽവി ഏറ്റുവാങ്ങി. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നാമതായി ഫിനിഷ് ചെയ്ത ക്ലബ്ബിന് നോക്ക്ഔട്ട് റൗണ്ടിലേക്ക് കടക്കാൻ സാധിച്ചില്ല. കൊൽക്കത്തയിലെ മോശം കാലാവസ്ഥയും അപര്യാപ്തമായ സൗകര്യങ്ങളും കാരണം തന്റെ ടീമിന് കൃത്യമായി പരിശീലനം നടത്താൻ സാധിച്ചിരുന്നില്ല എന്ന് ടൂർണമെന്റിനിടെ മുഖ്യപരിശീലകൻ ഇവാൻ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

തുടർന്ന് കൊച്ചിയിൽ തിരിച്ചെത്തിയ ക്ലബ് മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയോടും ഇന്ത്യൻ നേവിയോടും സൗഹൃദ മത്സരങ്ങൾ കളിച്ചു. തുടർന്ന് ഗോവയിലെ ബയോ ബബിളിൽ കയറിയ ബ്ലാസ്റ്റേഴ്‌സ് അവിടെയും ഐഎസ്എൽ ക്ലബ്ബുകളുമായി സമാനമായ മത്സരങ്ങൾ കളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നവംബർ 1 തിങ്കളാഴ്ച നടന്ന സൗഹൃദ മത്സരത്തിൽ അവർ ഒഡീഷ എഫ്‌സിയെ 2-1 ന് പരാജയപ്പെടുത്തി. പ്രശാന്ത് കെ, അൽവാരോ വാസ്കസ് എന്നിവരാണ് കേരളത്തിന് വേണ്ടി ഗോളുകൾ നേടിയത്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ-സീസണിന്റെ ഒരു ഘട്ടം വിദേശത്ത് നടത്താൻ പദ്ധതിയിട്ടിരുന്നതായി ഖേൽ നൗ മനസ്സിലാക്കുന്നു. ചില വിദേശ ക്ലബുകളുമായി ഹ്രസ്വമായ ഒരു ടൂർണമെന്റ് കൂടി ഉൾപ്പെടുത്തുന്നതിനായി ആസൂത്രണം ചെയ്തതായിരുന്നു ആ വിദേശ ഘട്ടം. എന്നാൽ, കോവിഡ് -19 വ്യാപനവും നിയന്ത്രണങ്ങളും യാത്രകളും ക്വാറന്റൈനിംഗും മറ്റും സംബന്ധിച്ച കാര്യങ്ങൾ ഉണ്ടാക്കിയ സങ്കീർണ്ണതകൾ മൂലം ഒടുവിൽ ആ പദ്ധതി ഉപേക്ഷിക്കാൻ ക്ലബ് നിർബന്ധിതരായി.

കഴിഞ്ഞ രണ്ട് സീസണുകളിലും താരതമ്യേന മികച്ച ടീമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്, എന്നാൽ കൃത്യമായ പ്രീ-സീസൺ തയ്യാറെടുപ്പുകളുടെ അഭാവം ലീഗിൽ അവർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കി. ആ ഒരു പോരായ്മ ഇത്തവണ ക്ലബ്ബ് തിരുത്തുക തന്നെ ചെയ്തു. അതിനാൽ തന്നെ ഈ മാസം പകുതിയോടെ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പിന് ക്ലബ്ബിന് ആവശ്യത്തിന് സമയം ലഭിച്ചുവെന്ന് വ്യക്തമാണ്.

പരിശീലകർ

Ivan Vukomanovic

ഇവാൻ വുകുമാനോവിച്ചിന്റെ കരിയറിലെ നാലാമത്തെ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ബെൽജിയൻ ടോപ്പ് ഡിവിഷൻ ക്ലബ് സ്റ്റാൻഡേർഡ് ലീജ്, സ്ലൊവാക്യൻ ക്ലബ് സ്ലോവൻ ബ്രാറ്റിസ്ലാവ, സൈപ്രസ് ഫസ്റ്റ് ഡിവിഷൻ സൈഡ് അപ്പോളോൺ ലിമാസോൾ എന്നിവിടങ്ങളിൽ ഇവാൻ മുൻപ് പരിശീലിപ്പിച്ചിട്ടുണ്ട്.

പരിശീലകനെന്ന നിലയിൽ ഇതുവരെയുള്ള അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം സ്റ്റാൻഡേർഡ് ലീജിൽ ആയിരുന്നു. ആദ്യ കാലങ്ങളിൽ സഹപരിശീലകൻ ആയിരുന്ന സമയത്ത് അവിടെ അദ്ദേഹം മിച്ചു ബാത്ഷുവായിയെപ്പോലുള്ള താരങ്ങളുടെ വളർച്ചയെ സഹായിച്ചിട്ടുണ്ട്. പിന്നീട് അവരുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റ അദ്ദേഹം യുവേഫ യൂറോപ്പ ലീഗിൽ അക്കാലത്തെ മികച്ച സ്പാനിഷ് ടീമുകളിലൊന്നായ ഉനൈ എമറിയുടെ സെവിയ്യയെ ഗോൾരഹിത സമനിലയിൽ തളച്ചിട്ടുണ്ട്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എത്തിയശേഷം തന്റെ കഴിവിന്റെ മിന്നലാട്ടങ്ങൾ ക്ലബ്ബിനൊപ്പം കളിക്കളത്തിൽ കാഴ്ചവെച്ചു ഇവാൻ വുക്കുമനോവിച്ച്. ആക്രമണത്മകമായ ഫുട്ബോളിൽ താൻ വിശ്വസിക്കുന്നുവെന്ന് ഖേൽ നൗവിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ഇതുവരെയുള്ള അദ്ദേഹത്തിന്റെ ടീമിന്റെ പ്രകടനത്തിൽ നിന്ന് ആക്രമണാത്മകമായ ശൈലിയെ ആശ്രയിക്കുമ്പോൾ തന്നെ ടീമിനെ പ്രതിരോധത്തെയും ഒട്ടും അവഗണിക്കാത്ത ഒരു പരിശീലകനാണ് ഇവാൻ എന്ന് വ്യക്തമാണ്. ഇത് വളരെയധികം പ്രതീക്ഷകൾ നൽകുന്നു.

ഇവാൻ വുകോമാനോവിച്ചിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്‌എൽ ടീമിലെ മറ്റ് പരിശീലകർ താഴെ പറയുന്നവരാണ്:

വിദേശ അസിസ്റ്റന്റ് കോച്ച്: പാട്രിക് വാൻ കെറ്റ്സ്
ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്: ഇഷ്ഫാഖ് അഹമ്മദ്
സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച്: വെർണർ മാർട്ടൻസ്
ഗോൾകീപ്പിംഗ് കോച്ച്: സ്ലേവൻ പ്രോഗോവെക്കി
സ്കൗട്ടിംഗ് ഹെഡ് (ഇന്ത്യൻ കളിക്കാർ): ഇഷ്ഫാഖ് അഹമ്മദ്

ട്രാൻസ്ഫറുകൾ

കേരള ബ്ലാസ്റ്റേഴ്‌സിന് മുൻ സീസണുകളെ അപേക്ഷിച്ച് ഇത്തവണ ടീമിനെ പൂർണമായും അഴിച്ചുപണിയേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ടീമിലെ പ്രധാന ഇന്ത്യൻ താരങ്ങളെ നിലനിർത്തുവാനും പുതിയ താരങ്ങളെ എത്തിക്കാനും സാധിച്ചു.

കടന്നു വന്നവർ

ഈ സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഓരോ ക്ലബ്ബിലും സ്‌ക്വാഡിൽ ഉൾപ്പെടുത്താവുന്ന വിദേശതാരങ്ങളുടെ എണ്ണം ഏഴിൽ നിന്നും ആറായി കുറച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആകട്ടെ കഴിഞ്ഞ സീസണിൽ ടീമിനെ ഭാഗമായിരുന്ന വിദേശ താരങ്ങളെ പൂർണമായും ഒഴിവാക്കുകയും പുതിയ താരങ്ങളെ എത്തിക്കുകയും ചെയ്തു. തുടർന്നാണ് പ്രതിരോധ താരങ്ങളായ എനെസ് സിപോവിച്ച്, മാർക്കോ ലെസ്‌കോവിച്ച് എന്നിവരേയും മധ്യനിര താരം അഡ്രിയാൻ ലൂണ, മുന്നേറ്റ താരങ്ങളായ ജോർജ്ജ് പെരേര ഡയസ്, അൽവാരോ വാസ്‌ക്വസ്, ചെഞ്ചോ ഗിൽറ്റ്‌ഷെൻ എന്നിവരെ ക്ലബ്ബിൽ എത്തിച്ചു.

ഐ ലീഗിലെ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്‌സിയിൽ നിന്ന് റൂയിവ ഹോർമിപം, ഗോകുലം കേരളയിൽ നിന്ന് വിൻസി ബാരെറ്റോ, പോർട്ടുഗീസ് ലീഗിൽ നിന്ന് സഞ്ജീവ് സ്റ്റാലിൻ, ബംഗളൂരു എഫ്‌സിയിൽ നിന്ന് ഹർമൻജോത് ഖബ്ര, ഗോവൻ ലീഗിൽ നിന്ന് വാസ്കോ എസ്സിയുടെ അനിൽ ഗോയങ്കാർ, സ്പോർട്ടിങ് ഗോവയുടെ ഗൗരവ് കാങ്കോങ്കർ എന്നിവരാണ് ക്ലബ്ബിലെ പുതിയ ഇന്ത്യൻ താരങ്ങൾ. കൂടാതെ ക്ലബ്ബിന്റെ റിസർവ് ടീമിൽ നിന്നും സച്ചിൻ സുരേഷിനെയും ബിജോയ് വർഗീസിനെയും കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിലേക്ക് പ്രമോട്ട് ചെയ്തിട്ടുണ്ട്.

പുറത്ത് പോയവർ

Jordan Murray

കഴിഞ്ഞ സീസണിലെ എല്ലാ വിദേശ താരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്തതായി മുൻപ് സൂചിപ്പിച്ചിരുന്നുവല്ലോ. കഴിഞ്ഞ 2020-21 സീസണിന് ഇടയിൽ ക്ലബ്ബിൽ തന്നെ നിലനിർത്താൻ ശ്രമിച്ച ജോർദാൻ മുറെയും ഫാക്കുണ്ടോ പെരേരയും പുറത്ത് പോയവരിൽ ഉൾപ്പെടുന്നു. കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിന് ഒരു ഘട്ടം വരെ ചർച്ചകൾ നടന്നിരുന്നുവെന്നും എന്നാൽ അതിന് ശേഷം ജംഷഡ്പൂർ എഫ്‌സിയിൽ ചേരാൻ തീരുമാനിച്ചുവെന്നും ഖേൽ നൗവിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ മുറെ സ്ഥിരീകരിച്ചിരുന്നു. നിലവിൽ ജംഷഡ്പൂർ എഫ്‌സിയോടൊപ്പം രണ്ട് പ്രീ-സീസൺ സൗഹൃദ മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയ മുറെ താൻ ഇപ്പോഴും മികച്ച ഫോമിൽ തന്നെയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.

കൂടാതെ ഇന്ത്യൻ താരങ്ങളിൽ ശുഭ ഘോഷിനെയും നോറം മഹേഷ് സിംഗിനെയും എസ്‌സി ഈസ്റ്റ് ബംഗാളിലേക്ക് വായ്പാ അടിസ്ഥാനത്തിൽ നൽകി. 2017-18 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആയിരിക്കെ ഇന്ത്യൻ സൂപ്പർ ലീഗിലെ എമർജിങ് പ്ലേയർ അവാർഡ് നേടിയ ലാൽറുവാതാര ഒഡിഷ എഫ്‌സിയിലേക്കും ഗോൾ കീപ്പർ ബിലാൽ ഖാൻ മുൻ ക്ലബ്ബായ റിയൽ കാശ്മീരിലേക്കും രോഹിത് കുമാർ ബംഗളുരു എഫ്‌സിയിലേക്കും ചേക്കേറി.

കേരള ബ്ലാസ്റ്റേഴ്‌സ് സ്ക്വാഡ്

ഗോൾകീപ്പർമാർ: അൽബിനോ ഗോമസ്, പ്രഭ്സുഖൻ സിംഗ് ഗിൽ, മുഹീത് ഷബീർ ഖാൻ, സച്ചിൻ സുരേഷ്.

ഡിഫൻഡർമാർ: നിഷു കുമാർ, സന്ദീപ് സിംഗ്, മാർക്കോ ലെസ്‌കോവിച്ച്, എനെസ് സിപോവിച്ച്, അബ്ദുൾ ഹക്കു നെദിയോഡേത്ത്, റൂയിവ ഹോർമിപാം, ബിജോയ് വർഗീസ്, ജെസൽ കാർനെറോ, ദേനചന്ദ്ര മെയ്റ്റി, സഞ്ജീവ് സ്റ്റാലിൻ.

മിഡ്ഫീൽഡർമാർ: രാഹുൽ കെ.പി., പ്രശാന്ത് കറുത്തടത്ത്കുനി, അഡ്രിയാൻ ലൂണ, ജീക്‌സൺ സിംഗ്, ഹർമൻജോത് ഖബ്ര, ലാൽതതംഗ ‘പ്യൂട്ടിയ’ ഖൗൾഹിംഗ്, ഗിവ്സൺ സിംഗ്, ആയുഷ് അധികാരി, സഹൽ അബ്ദുൾ സമദ്.

മുന്നേറ്റതാരങ്ങൾ: അൽവാരോ വാസ്‌ക്വസ്, ജോർജ് പെരേര ഡയസ്, ചെഞ്ചോ ഗിൽറ്റ്‌ഷെൻ, സെയ്ത്യാസെൻ സിംഗ്, വിൻസി ബാരെറ്റോ.

ടാക്ടിക്കൽ ഫോർമേഷൻ

പ്രൈമറി : 4-4-2

Kerala Blasters

2021-22 ലെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫോർമേഷൻ ആയിരിക്കും ഇത്. നിങ്ങളിൽ നിന്ന് വ്യത്യസ്തമായി ആക്രമണത്തിൽ കൂടുതൽ ശക്തിപ്പെടുത്താൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നതിനാൽ ഇത്തരത്തിൽ ഒരു ഫോർമേഷൻ ഉപയോഗിക്കുന്നത് പരമാവധി താരങ്ങളെ ആക്രമണത്തിലേക്ക് ഉപയോഗിക്കാൻ പരിശീലകനെ സഹായിക്കുന്നു.

സ്ട്രൈക്കർമാരായ അൽവാരോ വാസ്‌കസും ജോർജ് പെരേര ഡയസസും ക്ലബ്ബിന്റെ ആക്രമണ നിരക്ക് ചുക്കാൻ പിടിക്കുമ്പോൾ തൊട്ട് പിന്നിൽ അഡ്രിയാൻ ലൂണയെ സെക്കന്റ് സ്‌ട്രൈക്കറായോ അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയോ ഉപയോഗിക്കാൻ കഴിയും. മധ്യനിരയിൽ വശങ്ങളിലേക്ക് നീങ്ങി മിഡ്ഫീൽഡർമാരായി കളിക്കാൻ സാധിക്കും എന്ന് രാഹുൽ കെപിയും സഹൽ അബ്ദുൾ സമദും ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യൻ ദേശീയ ടീമിലെ പരിശീലകനായ ഇഗോർ സ്റ്റിമാക്കിന്റെ കീഴിൽ ദേശീയ പ്രതിനിധി ദേശീയ ടീമുകൾക്കായി ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ച ജീക്‌സൺ സിംഗിനെ ഡിഫൻസ് മിഡ്ഫീൽഡർ റോൾ ഭംഗിയായി വഹിക്കും.

നിഷു കുമാറിന് ഇതുവരെ ശാരീരികക്ഷമത പൂർണമായും സാധിച്ചിട്ടില്ല എന്ന സംശയം നിലനിൽക്കുന്നതിനാൽ റൈറ്റ് ബാക്കിലെക്ക് സന്ദീപ് സിംഗിനെ ആണ് ഞങ്ങൾ പരിഗണിക്കുന്നത്. ലെഫ്റ്റ് ബാക്കിലേക്ക് ആകട്ടെ ജെസ്സൽ കാർനെറോയും ഡെനെചന്ദ്ര മെയ്‌റ്റെയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. എന്നാൽ, ഇതുവരെ നടന്ന പ്രീസീസൺ വിലയിരുത്തുമ്പോൾ കോച്ചിനെ കൂടുതൽ മതിപ്പ് ഉളവാക്കി എന്ന് വിശ്വസിക്കുന്നതിനാൽ ഡെനെചന്ദ്രക്ക് ആദ്യ പതിനൊന്നിൽ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കളത്തിൽ ആദ്യ പതിനൊന്നിൽ 4 വിദേശ താരങ്ങളെ മാത്രമേ ഇറക്കാൻ സാധിക്കൂ. മൂന്നു വിദേശ താരങ്ങളെ ആക്രമണത്തിന് നിയോഗിച്ചതിനാൽ തന്നെ ബാക്കിയുള്ള ഒരാളെ മാത്രമേ പ്രതിരോധത്തിലേക്ക് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. അതിനാൽ തന്നെ പ്രീസീസൺ പ്രകടനങ്ങൾ അടിസ്ഥാനമാക്കി പരിശോധിക്കുമ്പോൾ ആ ഒരാൾ മാർക്കോ ലെസ്‌കോവിച്ച് ആകാനാണ് സാധ്യത.

അൾട്രനെറ്റീവ് : 4-3-3

Kerala Blasters

മുകളിൽ സൂചിപ്പിച്ച 4-4-2 ഫോർമേഷൻ ഇൽ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും പുതിയ ഫോർമേഷനിൽ നന്നായി തന്നെ വരുത്തിയിട്ടില്ല. പ്രതിരോധം കൂടുതൽ മികച്ചതാക്കാൻ വേണ്ടി എനെസ് സിപോവിച്ചിനെ അവിടെ കൂട്ടിച്ചേർത്തിട്ടുണ്ട്. പക്ഷേ അങ്ങനെ ചെയ്യുമ്പോൾ ആക്രമണത്തിൽനിന്നും ഒരു വിദേശതാരത്തെ പിൻവലിക്കേണ്ടി വരുന്നു. അതിനാൽ ആക്രമണം നിരയിൽ ടീമിനെ സന്തുലിതമാക്കാൻ സഹലിനെയും രാഹുലിനെയും ടീമിന്റെ ഫസ്റ്റ് ചോയ്സ് സ്‌ട്രൈക്കറായ വാസ്‌ക്വസിന്റെ ഇരുവശത്തും വിങ്ങുകളിൽ ഉപയോഗിക്കാം. അഡ്രിയാൻ ലൂണയും ജീക്‌സൺ സിംഗും തങ്ങളുടെ പൊസിഷനുകൾ നിലനിർത്തുകയും ചെയ്യും.

ഹർമൻജോത് ഖബ്ര പ്രീ-സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ അനുഭവപരിചയം ടീമിന് ഒരു മുതൽക്കൂട്ടായിരിക്കും. ജീക്‌സണിന് ഒപ്പം മധ്യനിരയിൽ അദ്ദേഹത്തെ ഉപയോഗിക്കാം. ബെംഗളൂരു എഫ്‌സിയിൽ ആയിരുന്നപ്പോൾ അദ്ദേഹം നൽകുന്ന ക്രോസുകൾ ഉപയോഗിച്ച് ഫോർവേഡുകൾ ഗോളുകൾ നേടുകമായിരുന്നു. അതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിലും പരിശീലകന് ഉപയോഗിക്കാൻ കഴിയുന്ന താരമാണ് ഖബ്ര.

കരുത്ത്

  • ശക്തമായ ഒരു വിദേശതാര നിര പ്രത്യേകിച്ച് മുന്നേറ്റത്തിൽ. അഡ്രിയാൻ ലൂണ, അൽവാരോ വാസ്‌ക്വസ്, ജോർജ് ഡയസ്, ചെഞ്ചോ ഗിൽറ്റ്‌ഷെൻ എന്നിവർ വളരെ പരിചയസമ്പന്നരാണ്. താരതമ്യേന യുവാക്കൾ കൂടുതൽ ഉള്ള നിരയെ നയിക്കാൻ അവർക്ക് സാധിക്കും.
  • കഴിഞ്ഞ കുറച്ച് സീസണുകളായി ബെംഗളൂരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി എന്നീ ക്ലബ്ബുകൾക്കൊപ്പം ടോപ്പ് ലെവലിൽ കളിക്കുന്ന അനുഭവസാമ്പത്തുക്ക ഹർമൻജോത് ഖബ്രയുടെ വരവ്. ടീമിനെ നയിക്കാൻ ശേഷിയുള്ള താരമാണ് ഖബ്ര.
  • വൈവിധ്യമാർന്ന ആക്രമണ നിര. ഒന്നുങ്കിൽ മുന്നേറ്റത്തിൽ ഡയസിന് ഒപ്പമോ അല്ലെങ്കിൽ ഒറ്റക്കോ അൽവാരോ വാസ്കസിനു കളിക്കാൻ സാധിക്കും. കൂടെ ഇരു വശങ്ങളിലും വിങ്ങർമാർ. രണ്ട് രീതിയിൽ കളിക്കാലത്തിൽ ഇറങ്ങിയാലും തൊട്ട് താഴെ അറ്റാക്കിങ് മിഡ്‌ ആയോ സെക്കന്റ് സ്ട്രൈക്കർ ആയോ അഡ്രിയാൻ ലൂണ മുന്നേറ്റ നിരയെ പിന്തുണക്കും. കൂടാതെ ബെംഗളൂരു എഫ്‌സി, റൗണ്ട് ഗ്ലാസ് പഞ്ചാബ് എന്നിവയ്‌ക്കൊപ്പം ഇന്ത്യയിൽ കളിച്ചു അനുഭവ സമ്പത്തുള്ള ചെഞ്ചോയുടെ വരവ് നല്ലൊരു പ്രതീക്ഷയാണ്.

ദൗര്‍ബ്ബല്യം

കേരള ബ്ലാസ്റ്റേഴ്‌സിന് ചില ദൗര്‍ബ്ബല്യങ്ങൾ കൂടി പ്രകടമാണ്. അതിൽ ശ്രദ്ധേയമായത് പ്രതിരോധ നിരയിലാണ്. സെൻട്രൽ ഡിഫെൻസിൽ കോച്ചിന് അധികം ഓപ്ഷനുകൾ ലഭ്യമല്ല. വിദേശ താരങ്ങളായ എനെസ് സിപോവിച്ച്, മാർക്കോ ലെസ്‌കോവിച്ച് എന്നിവരല്ലാതെ മറ്റാർക്കുംടോപ് ഡിവിഷൻ ലീഗുകളിൽ കളിച്ച് അധികം പരിചയമില്ല. മഹേഷിനെയും ശുഭയെയും വായ്പാഅടിസ്ഥാനത്തിൽ അയക്കുകയും ശ്രീക്കുട്ടനെ അവസാന സ്‌ക്വാഡിൽ നിന്ന് നിന്ന് ഒഴിവാക്കുകയും ചെയ്തതോടുകൂടി കേരള ബ്ലാസ്റ്റേഴ്സിന് സ്‌ട്രൈക്കറുടെ റോളിൽ ഇന്ത്യൻ താരങ്ങൾ ആരുമില്ല. ഇതിനർത്ഥം, കളിക്കളത്തിൽ ഗോളുകൾ സൃഷ്ടിക്കുന്നതിനും സ്കോർ ചെയ്യുന്നതിനും വിദേശ സംഘത്തെ വളരെയധികം ആശ്രയിക്കേണ്ടി വരും.

കൂടാതെ ചില പ്രധാന താരങ്ങളുടെ പരിക്കും ഫിറ്റ്‌നസും ടീമിന്റെ ആശങ്കപ്പെടാവുന്ന മറ്റൊരു മേഖലയാണ്. കഴിഞ്ഞ സീസണിന്റെ അവസാനം പരിക്ക് പറ്റിയ നിഷു കുമാറിന് കുറച്ചു മത്സരങ്ങൾ നഷ്ടപ്പെടുകയും മാസങ്ങളോളം ശാരീരിക ക്ഷമത കൈവരിക്കാൻ ശ്രമിക്കുകയുമാണ്. ഇതുവരെ പൂർണമായും ഫിറ്റ് ആയിട്ടില്ല. കഴിഞ്ഞ കുറച്ച് സീസണുകളായി പരിക്കുകൾ കേരള ബ്ലാസ്റ്റേഴ്സിന് സ്ഥിരം തലവേദനയാണ്. ഇത്തവണയെങ്കിലും ഇത് പരിഹരിക്കപ്പെടുമെന്ന് ആരാധകർ വിശ്വസിക്കുന്നു.

കീ പ്ലയേഴ്‌സ്

സഹൽ അബ്ദുൾ സമദ്

ഒരുപാട് പ്രതീക്ഷകളോടെയാണ് സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ എത്തുന്നത്. അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയ താരത്തെ ഒരു വിങ്ങർ ആയും ഉപയോഗിക്കാൻ സാധിക്കും. ഒക്ടോബർ പകുതിയോടെ 2021 SAFF ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒരു ഗോൾ നേടുകയും ഇന്ത്യയുടെ കിരീട വിജയത്തിൽ തന്റെതായപങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്.

2018-19 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്നെ ‘എമർജിംഗ് പ്ലെയർ ഓഫ് ദി സീസൺ’ അവാർഡ് നേടിയ സഹലിന് പക്ഷെ, കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിരുന്നില്ല. സഹലിന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ വൈകിയാണ് കളിക്കളത്തിൽ കാണാൻ സാധിച്ചത്. അതിനാൽ ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിഡ്ഫീൽഡിലെ ക്രിയേറ്റീവ് പ്ലേ മേക്കർ ആയിരിക്കും സഹൽ.

രാഹുൽ കെപി

Rahul KP

അടുത്തിടെ നടന്ന 2022 AFC U-23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യൻ U-23 ടീമിനൊപ്പം ഉണ്ടായിരുന്ന താരമാണ് രാഹുൽ കെപി. കൂടാതെ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഒമാനിനെതിരെ തന്റെ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് രാഹുൽ ആയിരുന്നു. വിങ്ങിലൂടെ മുന്നേറി ഗോളുകൾ നേടാൻ സാധിക്കുന്ന താരം ഇന്ത്യ ആതിഥേയം വഹിച്ച ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തിളക്കമാർന്ന പ്രകടനമാണ് രാഹുൽ കാഴ്ചവെച്ചിരുന്നത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവുമധികം ഗോൾ നേടിയ ഇന്ത്യൻ താരം ആണ് രാഹുൽ. സീസണിൽ മൂന്ന് ഗോളുകൾ നേടിയ താരത്തിന്റെ രണ്ടു ഗോളുകളും ചിരവൈരികളായ ബെംഗളൂരു എഫ്‌സിക്കെതിരെയാണ്. ഇത്തവണ കേരളത്തിന്റെ ലെഫ്റ്റ് വിങ്ങ് നയിക്കുക രാഹുൽ ആണെന്ന് പ്രതീക്ഷിക്കാം.

അഡ്രിയാൻ ലൂണ

ഓസ്ട്രേലിയൻ എ-ലീഗ് ടീമായ മെൽബൺ സിറ്റിക്കൊപ്പം ലീഗും ചാമ്പ്യൻഷിപ്പുംനേടിയ ശേഷമാണ് അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. കളിക്കളത്തിൽ സെക്കന്റ് സ്‌ട്രൈക്കറായും അറ്റാക്കിംഗ് മിഡ്‌ഫീൽഡറായും ബോക്‌സ് ടു ബോക്‌സ് മിഡ്‌ഫീൽഡറായും കളിക്കാനാകുമെന്ന് മെൽബണിൽ ആയിരിക്കുമ്പോൾ തന്നെ ഈ ഉറുഗ്വേൻ മിഡ്‌ഫീൽഡർ തെളിയിച്ചിട്ടുണ്ട്.

കളിക്കളത്തിൽ അദ്ദേഹത്തിന്റെ മികവ്, പാസിംഗ് ഉള്ള കൃത്യത, കൃത്യമായ വീക്ഷണം, ഗോൾ നേടാൻ സാധിക്കുന്ന പൊസിഷനുകളിൽ കൃത്യമായി എത്താൻ ഉള്ള ശേഷി എന്നിവ അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കീ പ്ലേയർ ആക്കി മാറ്റുന്നു. ക്ലബ്ബിന്റെ പ്രീ-സീസണിലും ലൂണ മികച്ച പ്രകടനം തന്നെ കാഴ്ച വെക്കുന്നുണ്ട്.

ആൽവാരോ വാസ്കസ്

Alvaro Vazquez

ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരിലൊരാളാണ് പ്രീമിയർ ലീഗിലും ലാലിഗയിലും കളിച്ച് അനുഭവസമ്പത്തുള്ള അൽവാരോ വാസ്കസ്. സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തിന്റെ ചുക്കാൻ പിടിക്കാൻ സാധിക്കും എന്ന് കരുതുന്ന താരമാണിത്.സ്പാനിഷ് താരമായ വാസ്കസ് സ്പെയിനിൽ ഗെറ്റാഫെ, എസ്പാൻയോൾ, ഗിജോൺ, സ്വാൻസീ എന്നീ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഒക്ടോബർ 31 തിങ്കളാഴ്ച നടന്ന സൗഹൃദ മത്സരത്തിൽ ഒഡീഷ എഫ്‌സിക്കെതിരെ താരം ഒരു ഗോൾ നേടിയിട്ടുണ്ട്.

മത്സര ക്രമങ്ങൾ

Kerala Blasters' ISL 2021-22 fixtures till Round 11 (via ISL Media)

പ്രതീക്ഷകൾ

പരിശീലകനായ ഇവന്റെ ആദ്യത്തെ സീസൺ എന്ന നിലയ്ക്കും കേരള ബ്ലാസ്റ്റേഴ്‌സ് 4 സ്ഥാനത്തിനും ഏഴാം സ്ഥാനത്തിനും ഇടയിലായിരിക്കും സീസൺ അവസാനിപ്പിക്കാൻ ആയിരിക്കും കൂടുതൽ സാധ്യത. കടലാസിലെ സാധ്യതകൾ അങ്ങനെയാണെങ്കിലും കളിക്കളത്തിലെ പ്രകടനം എന്നത് തികച്ചും വ്യത്യസ്തമാണ്. അവിടെ ബോൾ ഗെയിമിൽ ആണ് പ്രാധാന്യം. അവിടെയും ഈ പ്രതീക്ഷിക്കുന്ന പ്രകടനം ടീമിനെ പുറത്തെടുക്കാൻ സാധിക്കണം.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.