Khel Now logo
HomeSportsPKL 11Live Score
Advertisement

ISL- Indian Super League

കിബു വിക്കൂന: "എന്റെ കളിക്കാരിൽ അഭിമാനിക്കുന്നു"

Published at :February 1, 2021 at 4:46 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


മത്സരഫലത്തിൽ താനും ടീമും നിരാശരാണെന്നും കോച്ച് പറഞ്ഞു.

രണ്ട് ഗോൾ ലീഡ് നേടിയിട്ടും വിജയം കണ്ടെത്താനാവാതെ ബ്ലാസ്റ്റേഴ്‌സ്. എടികെ മോഹൻ ബഗാനോട് 3-2-ന് പരാജയപ്പെട്ടതിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ തന്റെ നിരാശ മറച്ചുവയ്ക്കാതെയാണ് പരിശീലകൻ കിബു വിക്കൂന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം മൂന്ന് ദിവസത്തിനുള്ളിൽ ഉള്ളതിനാൽ ഉടൻ തന്നെ ടീം മെച്ചപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

“ഈ മൽസരത്തെക്കുറിച്ച് ചിന്തിക്കാൻ ഞങ്ങൾക്ക് സമയമില്ല, മുംബൈ സിറ്റി എഫ്‌സിക്കെതിരായ ഞങ്ങളുടെ അടുത്ത മത്സരത്തിന് മുന്നോടിയായി കാര്യങ്ങൾ ശരിയാക്കേണ്ടതുണ്ട്. വളരെ കുറഞ്ഞ സമയമാണ് അതിനുള്ളത്." അദ്ദേഹം കൂട്ടിച്ചേർത്തു.

“എന്നാൽ ഞാൻ ഇപ്പോൾ തുറന്നു പറയാം. ഫലത്തിൽ ഞാൻ വളരെ അസ്വസ്ഥനും നിരാശനുമാണ്, അതുപോലെ തന്നെ ടീം മുഴുവനും.”

എടികെയുടെ ഗോളുകൾ

51-ാം മിനിറ്റിൽ കോസ്റ്റ ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടിയ രണ്ടാമത്തെ ഗോളിനുശേഷം എ ടി കെ എം ബിയുടെ പുതിയ സൈനിങ്‌ മാർസലീനിയോ ഒരു ഗോൾ തിരിച്ചടിച്ചു. അതിനെക്കുറിച്ച് സംസാരിച്ച വിക്കൂന പറഞ്ഞത് ഇങ്ങനെയാണ്."അവരുടെ ആദ്യ ഗോളാണ് കളിയുടെ ഗതി മാറ്റിയതെന്ന് ഞാൻ കരുതുന്നു."

"കൂടാതെ, ഡ്രസ്സിംഗ് റൂമിൽ നടന്ന ചർച്ചയിൽ ഞാൻ മനസിലാക്കിയത് ആ പെനാൽറ്റി തെറ്റായ തീരുമാനമാണെന്നാണ് കാരണം ആ ബോൾ ജെസ്സലിന്റെ കയ്യിൽ തട്ടുന്നതിന് മുമ്പ് മൻവീർ സിംഗിന്റെ കയ്യിൽ തട്ടിയിരുന്നു അത്കൊണ്ട് തന്നെ അത് മൻവീറിന്റെ ഹാൻഡ് ബോൾ ആണ്. മൊത്തത്തിൽ, മത്സരഫലം എന്നെ വേദനിപ്പിച്ചു." അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, കളിയുടെ അവസാന നിമിഷങ്ങളിൽ മൂന്നാം ഗോൾ വഴങ്ങിയെങ്കിലും തന്റെയും ടീമിന്റെയും തീരുമാനങ്ങളിൽ പരിഭ്രാന്തിയില്ലെന്നും 48 കാരൻ വ്യക്തമാക്കി.

“പരിഭ്രാന്തി ഉണ്ടായിരുന്നില്ല. ഞങ്ങൾ വിജയിക്കാൻ ആഗ്രഹിച്ച ഒരു ഗെയിമായിരുന്നു അത്. എന്നാൽ, 88-ാം മിനിറ്റിൽ അവർ ഗോൾ നേടി, എന്നിട്ടും ഞങ്ങൾക്ക് കുറച്ച് അവസരങ്ങൾ ലഭിച്ചു. ഇതാണ് ഫുട്ബോൾ. എല്ലാ മത്സരങ്ങളിലും വിജയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ മറ്റ് ടീമുകൾക്കും ഇത് തന്നെ വേണം.” അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള ബ്ലാസ്റ്റേഴ്സ് പ്രകടനം

“എ‌ടി‌കെ മോഹൻ‌ ബഗാൻ‌ ഒരു നല്ല ടീമാണെന്ന് ഞങ്ങൾ‌ക്കറിയാം, പക്ഷേ ഞങ്ങൾ‌ നന്നായി കളിക്കുകയും രണ്ട് ഗോളുകൾ‌ നേടുകയും ചെയ്‌തു.” തന്റെ ടീമിന്റെ പ്രകടനത്തെ എ ടി കെ എംബിയുമായി താരതമ്യപ്പെടുത്താൻ‌ ആവശ്യപ്പെട്ടപ്പോൾ കിബു വിക്കൂന പറഞ്ഞു. “എന്റെ കളിക്കാരിൽ ഞാൻ അഭിമാനിക്കുന്നു. അവർ അവരുടെ ഏറ്റവും മികച്ചത് നൽകുകയും അവർക്ക് കഴിയുന്ന രീതിയിൽ കളിക്കുകയും ചെയ്യുന്നു."

"മൂന്ന് ദിവസത്തിനുള്ളിൽ മുംബൈയ്‌ക്കെതിരായ അടുത്ത മത്സരത്തിനായി തയ്യാറെടുക്കണം. ഞങ്ങൾ ഒരു പ്രൊഫഷണൽ ക്ലബ്ബാണ്, ഈ അവസ്ഥയെ ഞങ്ങൾ അഭിമുഖീകരിക്കേണ്ടതുണ്ട്.” അദ്ദേഹം സൈൻ ഓഫ് ചെയ്തു.

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement