Khel Now logo
HomeSportsPKL 11Live Score
Advertisement

ISL- Indian Super League

കിബു വിക്കൂന: സൗഹൃദ മത്സരങ്ങൾ ഞങ്ങൾക്ക് വളരെ പ്രധാനപെട്ടതാണ്

Published at :November 25, 2020 at 10:56 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


ഹൈലാൻഡേഴ്സിന് മികച്ച വെല്ലുവിളി നല്കാനാകുമെന്ന് പ്രതീഷിക്കുന്നുണ്ടെന്നും വിക്കൂന പറഞ്ഞു

ആദ്യ മത്സരത്തിൽ എ‌ടി‌കെ മോഹൻ ബഗാനോട് 1-0 ന് തോറ്റതിന്റെ ക്ഷീണം മാറ്റാൻ നാളെ ഗോവയിലെ ജി‌എം‌സി ബംബോളിം സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡുമായി കൊമ്പു കോർക്കാൻ ഒരുങ്ങുകയാണ് കേരളത്തിന്റെ കൊമ്പന്മാർ. നോർത്ത് ഈസ്റ്റിനെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ വിജയവഴിയിലേക്ക് മടങ്ങിവരനാകുമെന്നാണ് ആരാധകർ കരുതുന്നത്. മഞ്ഞപ്പട ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ബുധനാഴ്ച നടന്ന പ്രീ മാച്ച് പ്രസ്സ് കോൺഫെറൻസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് കിബു വിക്കൂനയും മധ്യനിര താരം പ്യൂട്ടിയയും.

"മുംബൈ സിറ്റി എഫ്‌സിക്കെതിരെ അവർ വളരെ നന്നായി കളിച്ചു. ചില സമയങ്ങളിൽ അൽപം പതറിപ്പോയെങ്കിലും അവർ വളരെ ഒത്തിണക്കമുള്ള ടീമായിരുന്നു. ധാരാളം അവസരങ്ങളും സൃഷ്ടിച്ചു, അതുകൊണ്ട് ഉറപ്പായും അവർ ഞങ്ങൾക്ക് വളരെ കടുത്ത വെല്ലുവിളിയാകും”. ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളെയും അവരുടെ നിലവിലെ ഫോമിനെയും കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ടാണ് വിക്കൂന ആരംഭിച്ചത്.

ജയിക്കാൻ കൂടുതൽ സാധ്യത ബ്ലാസ്റ്റേഴ്സിനാണെന്നുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച് ജെറാർഡ് ന്യൂസിന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകിയത് ഇപ്രകാരമായിരുന്നു, “ഇത് പതിനൊന്നും പതിനൊന്നും തമ്മിലുള്ള മത്സരമാണ്. ഫുട്ബോളിൽ, മാധ്യമങ്ങളുടെ അഭിപ്രായങ്ങൾ ടീം ബജറ്റ് വിലയിരുത്തിയായിരിക്കും. പക്ഷെ ആരാധകർക്ക് അത് അഭിനിവേശവും, പ്രകടനങ്ങളും, തന്ത്രങ്ങളും, വികാരങ്ങളുമാണ്.".

ഈ സീസണിലെ വ്യവസ്ഥകളും കഴിഞ്ഞ വർഷം ലഭ്യമായ വ്യവസ്ഥകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിക്കൂന പറഞ്ഞത് ഇങ്ങനെയാണ്, “ഞങ്ങൾക്ക് മികച്ച ഇന്ത്യൻ കളിക്കാരും, വിദേശ കളിക്കാരും ഉണ്ടെന്നുള്ള കാര്യം സത്യമാണ്, പക്ഷേ ഞങ്ങൾ ഇപ്പോൾ സ്വയം വിധിക്കുന്ന പ്രക്രിയയിലാണ്. കാലത്തിനനുസരിച്ച് ഞങ്ങൾ മികച്ചരാകുമെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ കൂടുതൽ നന്നായി കളിക്കും, ഞങ്ങൾ കൂടുതൽ ശക്തരാകും.”

തുടർന്ന് അദ്ദേഹം രാഹുൽ കെപിയുടെയും നിഷു കുമാറിന്റെയും ശാരീരികക്ഷമതയെക്കുറിച്ചുള്ള ചോദ്യത്തിന് രണ്ട് കളിക്കാരും ക്ലബിന് വളരെ പ്രധാനമാണെന്നും ഇരുവരും 100 ശതമാനം ഫിറ്റ് ആകുമ്പോൾ അവർ ടീമിലേക്ക് മടങ്ങി വരുമെന്നും അദ്ദേഹം പറഞ്ഞു. “ടീമിനൊപ്പം നിഷുവിന്റെ പരിശീലനം ഇതിനകം തന്നെ കഴിഞ്ഞു. അവന് കഴിഞ്ഞ ആഴ്ചയേക്കാൾ മികച്ചതായി തോന്നുന്നു. അതിനാൽ NEUFC യ്‌ക്കെതിരായ ടീം ലൈനപ്പിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കും. ”

സീസണിലുടനീളം സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള ക്ലബിന്റെ പദ്ധതികളെക്കുറിച്ചും വിക്കൂന വിശദമായി വിശദീകരിച്ചു. “മത്സരങ്ങൾക്കിടയിൽ കളിക്കുന്ന സൗഹൃദ മത്സരങ്ങൾ ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഐ‌എസ്‌എല്ലിന് മുന്നോടിയായി ഞങ്ങൾ ആദ്യമായി ഗോവയിൽ എത്തിയപ്പോൾ, ഞാൻ ഞങ്ങളുടെ സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസിനോട് പറഞ്ഞു, ഞങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് സൗഹൃദ മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. ഔദ്യോഗിക മത്സരത്തിൽ കളിച്ച അതേ ടീമിനെതിരെ ഒരു ദിവസം മുമ്പ് ഞങ്ങൾക്ക് സൗഹൃദ മത്സരം കളിക്കാൻ കഴിയുമെങ്കിൽ അത് വളരെ നല്ലതാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഈ ഗെയിമുകൾ പരിശീലന മൈതാനത്താണ് നടക്കുന്നതെന്ന് ഓർക്കേണ്ട എത്രത്തോളം കളിക്കുന്നുവോ ഞങ്ങൾ അത്രേം മെച്ചപ്പെടുകയും ഞങ്ങളുടെ കളിക്കാർക്ക് മാച്ച് പ്രാക്ടീസ് ലഭിക്കുകയും ചെയ്യും".

https://youtu.be/juVZYcb0AhI

ഐ-ലീഗിലും ഇപ്പോൾ ഐ‌എസ്‌എല്ലിലും തന്റെ കോച്ചിങ് കരിയർ തുടരുന്ന ബ്ലാസ്റ്റേഴ്സ് കോച്ച് ഐ ലീഗിനേക്കാൾ ഐ‌എസ്‌എല്ലിന് മികച്ച സൗകര്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തി. കളിക്കാരുടെ കോച്ചിംഗ്, ഗെയിംപ്ലേ, കളിക്കാരുടെ നിലവാരം എന്നിവയിലെല്ലാം ഐ എസ് എൽ ഉയർന്നതാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ഇതിനർത്ഥം ഐ-ലീഗ് ഐ‌എസ്‌എല്ലിനെക്കാൾ താഴ്ന്നതാണെന്നല്ല എന്നും മുൻ മോഹൻ ബഗാൻ കോച്ച് കൂടിയായ വിക്കൂന വ്യക്തമാക്കി. “ഇന്ത്യൻ ഫുട്ബോളിന് ഐ-ലീഗും ഐ‌എസ്‌എല്ലും പ്രധാനമാണ്,” അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.

എടി‌കെ മോഹൻ‌ ബഗാനെതിരായ ആദ്യ മത്സരത്തിൽ, ആരാധകരെയും നിരീക്ഷകരെയും ഒരുപോലെ നിരാശപ്പെടുത്തിയ ഒരു കളിക്കാരൻ സഹൽ‌ അബ്ദുൾ‌ സമദ്‌ ആയിരുന്നു, എ ടി കെ എം ബിക്കെതിരെ ഉയർന്ന നിലവാരത്തിലുള്ള പ്രകടനം കാഴ്ചവയ്ക്കാൻ‌ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതേസമയം, കളിക്കാരനെക്കുറിച്ചുള്ള വിമർശകരുടെ അഭിപ്രായങ്ങൾ വികുന തള്ളിക്കളഞ്ഞു, കാരണം 23 കാരൻ ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും ഒരു പ്രധാന ഘടകം തന്നെയാണെന്ന് വിക്കുനയുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

"അവൻ (സഹൽ) ടീമിലെ പ്രധാന കളിക്കാരനാണ്, ഞങ്ങൾ അദ്ദേഹത്തിന് നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കണം. ഇത് ആദ്യ മത്സരം മാത്രമാണ്. അദ്ദേഹം ചില നല്ല നീക്കങ്ങൾ ചെയ്തുവെന്ന് ഞാൻ കരുതുന്നു, അവന് രണ്ടവസരങ്ങൾ നേടാനായി. ഞങ്ങൾ അവനിൽ സന്തുഷ്ടരാണ്.” അദ്ദേഹം പറഞ്ഞു.

വിക്കൂനയ്‌ക്കൊപ്പം വന്ന ബ്ലാസ്റ്റേഴ്‌സ് മധ്യനിര താരം ലാൽതത്താങ്ങ കോർൾറിങ്, അഥവാ പ്യൂട്ടിയയോട് കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ചുള്ള തന്റെ ആദ്യ മതിപ്പിനെക്കുറിച്ചും കളിക്കുന്ന സമയത്തെക്കുറിച്ചും ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. “ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. ടീമിൽ പരിചയസമ്പന്നരായ ധാരാളം കളിക്കാർ ഉണ്ട്, വിദേശികൾ മാത്രമല്ല ഇന്ത്യക്കാരും. അവരിൽ നിന്ന് പഠിച്ച് മെച്ചപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കളിയ്ക്കാൻ ഇറങ്ങുന്ന സമയത്തെക്കുറിച്ച് പറയുകയാണെകിൽ, എല്ലാവർക്കും അർഹമായ സമയം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്, എനിക്ക് അവസരം ലഭിക്കുമ്പോൾ, ഞാൻ മുമ്പ് ചെയ്തതുപോലെ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'.

ഗോവയിലെ ഐ‌എസ്‌എൽ ബയോ ബബിളിൽ പ്രവേശിക്കുമ്പോൾ കളിക്കാർ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും പ്യൂട്ടിയ വിശദികരിച്ചു. “ബബിളിൽ പ്രവേശിക്കുന്നതിനുമുമ്പ്, ഞങ്ങൾ അതത് വീടുകളിൽ മാത്രം പരിശീലനം നടത്തി അപകടസാധ്യതകൾ ഒഴിവാക്കാൻ ഒറ്റപ്പെട്ട് ഇരിക്കേണ്ടി വന്നു. എന്റെ സംസ്ഥാനമായ മിസോറാമിൽ നിന്ന് ഗോവയിലെത്താൻ എനിക്ക് രണ്ട് വിമാനങ്ങളിൽ കയറേണ്ടി വന്നു”

"ഞങ്ങൾ ഗോവയിലെത്തിയപ്പോൾ, പരിശീലന വേദികളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഞങ്ങൾക്ക് വീണ്ടും ദിവസങ്ങളോളം ഒറ്റപ്പെട്ടിരിക്കേണ്ടി വന്നു. മൊത്തത്തിൽ കഠിനമായിരുന്നു എന്നാൽ 2020 എല്ലാ ടീമിനും ബുദ്ധിമുട്ടായിരുന്നു - എനിക്കും എന്റെ ടീമിനും മാത്രമല്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മത്സരത്തിൽ കെ ബി എഫ് സി എ ടി കെ എം ബിക്കെതിരെ ശോഭിച്ച ഒരു ഏരിയ ബോൾ പോസ്സെഷൻ ആയിരുന്നു. കളി ഉടനീളം 60% പന്ത് കൈവശം വയ്ക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. പക്ഷേ, അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഗോളുകൾ നേടുന്നതിലും അവർ പരാജയപ്പെട്ടതിനാൽ അത് അവർക്ക് കൂടുതൽ ഉപകാരമൊന്നും ചെയ്തില്ല എന്ന തന്നെ പറയാം. ഇതിനെകുറിച്ച് സംസാരിച്ച കിബു വിക്കൂന പറഞ്ഞു, “ഞങ്ങൾ നന്നായി പ്രവർത്തിച്ച ഒരു മേഖലയാണ് പന്ത് കൈവശാവകാശം നിലനിർത്തുക എന്നത്. ഇതിൽ നിന്ന് മെച്ചപ്പെടാനും മറ്റ് പ്രധാന കാര്യങ്ങളിൽ നമ്മുടെ നിയന്ത്രണം വിപുലീകരിക്കാനും കഴിയുമെന്ന് ഞാൻ കരുതുന്നു. മത്സരങ്ങൾ വിജയിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നത് പ്രധാനമാണ്, ഞങ്ങൾ തീർച്ചയായും അതിൽ ശ്രദ്ധ കേന്ദ്രികരിക്കും.”

"ഫുട്ബോളിൽ, നിങ്ങൾ എല്ലാ മത്സര ഫലത്തിനും തയ്യാറാകണം. ഞങ്ങൾ ATKMB- യ്‌ക്കെതിരെ വിജയിച്ചില്ല എന്നത് സത്യമാണ്, എന്നാൽ ലീഗിന്റെ തുടക്ക ഘട്ടമായതിനാൽ ഇത് വളരെ കാര്യമാക്കേണ്ടതില്ല. മുംബൈ സിറ്റി എഫ്‌സിക്കെതിരായ അവരുടെ കളിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്രകടനം ഞങ്ങൾ വിശകലനം ചെയ്തു, നാളെ അവർക്ക് ഒരു നല്ല വെല്ലുവിളി നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” കേരള ബ്ലാസ്റ്റേഴ്സ് ബോസ് പറഞ്ഞു.

Advertisement