Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

കേരള ബ്ലാസ്റ്റേഴ്‌സ് വിക്ടർ മോങ്കിലുമായി ചർച്ച നടത്തുന്നു

Published at :June 1, 2020 at 4:26 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Gokul Krishna M


കഴിഞ്ഞ സീസണിലെ രണ്ടാം പകുതിയിൽ എടികെയുടെ പ്രതിരോധത്തിൽ കരുത്തുറ്റ പ്രകടനമാണ് വിക്ടർ മോങ്കിൽ  കാഴ്ചവെച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് എടികെ താരമായ വിക്ടർ മോങ്കിലുമായി ചർച്ച നടത്തിയതായി ഖേൽ നൗ മനസിലാക്കുന്നു.

ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട വ്യക്തി ഞങ്ങളോട് പറഞ്ഞതിങ്ങനെ " എടികെയിലേക്ക് പോകുന്ന ടിരിയുടെ  പകരക്കാരനായാണ് വിക്ടർ മോങ്കിളിനെ  കിബു  വികുനാ കണക്കാക്കുന്നത് "

സീസണിന്റെ പകുതി ആയപ്പോൾ പ്രതിരോധത്തിൽ എടികെ പരിക്കിന്റെ പ്രശ്നം അഭിമുകീകരിക്കുയുണ്ടായി. അതിനാൽ വിക്ടർ മോങ്കിൽ ടീമിലെത്തുകയും, തുടർന്ന് അവരുടെ മുഖ്യ പരിശീലകനായ അന്റോണിയോ ലോപ്പസ് ഹബ്ബാസ് അദ്ദേഹത്തിന് ടീമിൽ സ്ഥിരം അവസരം  നൽകുകയും ചെയ്തു. റിയൽ വല്ലഡോലിഡ് ക്ലബ്ബിന്റെ ബി ടീമിന് വേണ്ടി കളിച്ച വിക്ടർ മോങ്കിൽ  പിന്നീട് 2011-12 സീസണിൽ അവരുടെ സീനിയർ ടീമിന് വേണ്ടി 7 മത്സരങ്ങൾ കളിച്ചു. പിന്നീട് അത്ലറ്റികോ മാഡ്രിഡ്‌ ബി ടീമിന് വേണ്ടി 2 വർഷം കളിക്കുകയും ചെയ്തു.

മുൻ സ്പെയിൻ അണ്ടർ 17 ദേശിയ  താരമായ വിക്ടർ, സ്പാനിഷ് ലോവർ ഡിവിഷൻ ക്ലബ്ബ്കളായ ലെവാന്റെ ബി, ആൽക്കൊയാനൊ, പോന്റെവെദ്ര തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. തുടർന്ന് ജോർജിയയിലെ ടോപ് ഡിവിഷൻ ക്ലബ്ബായ ദിനാമോ ടിബിലിസി ക്ലബ്ബിൽ ചേരുകയും, യുവേഫ യൂറോപ്പ ലീഗ് ക്വാളിഫൈഴ്സിൽ അവർക്ക് വേണ്ടി കളിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് എടികെയിലേക്ക് അദ്ദേഹം എത്തിയത്.

എന്നാൽ ക്വാളിഫിഴ്സിൽ ദിനാമോ ടിബിലിസി ഡച്ച് ക്ലബ്ബായ  ഫെയെനൂർഡിനോട് തോറ്റു പുറത്തായെങ്കിലും, അത്തരം ഉയർന്ന തലത്തിൽ കളിച്ചു പരിചയമുള്ള താരമാണ് വിക്ടർ മോങ്കിൽ എന്ന് നമ്മൾ മനസ്സിലാക്കണം.  അതുകൊണ്ട് തന്നെ ടിരിയുടെ പകരക്കാരനാവാൻ അദ്ദേഹം യോഗ്യൻ തന്നെയാണ്. അഗസ്റ്റിൻ ഗാർഷ്യയുടെ അഭാവത്തിൽ പ്രതിരോധത്തിന്റെ വലിയൊരു ചുമതല ഏറ്റെടുത്തു എടികെയെ ചാമ്പ്യന്മാരാക്കിന്നതിൽ നല്ലൊരു പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്..

ധൈര്യശാലിയായ പ്രതിരോധ ഭടനായ വിക്ടർ മോങ്കിൽ കിബുവിന്റെ ബോൾ പ്ലെയിങ് ശൈലിയിൽ കളിക്കുവാൻ മിടുക്കനാണ് .എല്ലാത്തിനുമുപരി മികച്ച നേതൃപാടവം ഉള്ള അദ്ദേഹത്തിന്, കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തെ  നയിക്കാൻ സാധിക്കും.

ടിരിയുടെയും ജിങ്കന്റെയും വേർപിരിയലോടെ ആരാധകർ വിഷമത്തിലായിരുന്നു. എന്നാൽ വിക്ടർ മോങ്കിൽ ബ്ലാസ്റ്റേഴ്‌സുമായ് അടുക്കുന്നത് ആരാധകർക്ക് ആശ്വാസം നൽകും.

എടികെയ്ക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനം ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റിയിരുന്നു. എന്തായാലും, കേരള ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

Advertisement