Khel Now logo
HomeSportsPKL 11Live Score
Advertisement

ISL- Indian Super League

പ്രൊഫൈൽ: ആരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പോസ്‌തൊലോസ് ജിയാനു

Published at :July 10, 2022 at 7:42 PM
Modified at :December 13, 2023 at 1:01 PM
Post Featured

(Courtesy : Sportstar - The Hindu/myfootball.com.au)

Dhananjayan M


ഗ്രീസിന്റെയും ഓസ്‌ട്രേലിയയുടെയും ദേശീയ ടീമുകൾക്ക് വേണ്ടി കളിച്ച താരമാണ് അപ്പോസ്‌തൊലോസ്

 ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന 2022/23 സീസണിന് വേണ്ടി ഗ്രീക്ക് - ഓസ്ട്രേലിയൻ മുന്നേറ്റതാരം അപ്പോസ്‌തൊലോസ് ജിയാനുവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. സീസണിന് മുന്നോടിയായിട്ടുള്ള സമ്മർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിൽ എത്തുന്ന ആദ്യ വിദേശ താരമാണ്  32 കാരനായ ജിയാനു.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിൽ ഒരു പ്രധാനപ്പെട്ട കൂട്ടിച്ചേർക്കൽ ആണ് ജിയാനു എന്നു കരുതാം. ഇവാൻ വുകുമാനോവിച്ചിന്റെ കീഴിൽ  4-4-2 ശൈലിയിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ സ്ട്രൈക്കറുകളിൽ ഒന്നായി കളിക്കാൻ സാധിക്കുന്ന താരമാണ്.

കഴിഞ്ഞ സീസണിൽ ടീമിൽ ഉണ്ടായിരുന്ന ഏഷ്യൻ താരം ചെഞ്ചോ ഗെയ്ൽറ്റ്ഷെന് പകരക്കാരൻ ആയാണ് ജിയാനുവിനെ ടീമിൽ എത്തിച്ചത് എന്നാണ് പൊതുവെ കരുതപ്പെടുന്നത്.

[KH_ADWORDS type="4" align="center"][/KH_ADWORDS]

പരിചയസമ്പത്ത്

 കേരള ബ്ലാസ്റ്റേഴ്സിനെ വരാനിരിക്കുന്ന 2022-23 സീസണിൽ പ്രതിനിധീകരിച്ചാൽ തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിലെ പതിനഞ്ചാം സീസൺ ആയിരിക്കും അപ്പോസ്‌തൊലോസ് ജിയാനു കളിക്കുക. ഓസ്ട്രേലിയയിലെ ഓക്ലീഗ് കാനൺസ് എഫ്‌സി, സൗത്ത് മേൽബൺ, വിഐഎസ് തുടങ്ങിയ ക്ലബ്ബുകളിലൂടെയാണ് താരം ഫുട്ബോൾ ജീവിതം ആരംഭിച്ചത്.

ഒടുവിൽ, 2007-ൽ ഓക്ലീഗ് കാനൺസിനൊപ്പം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിക്കുകയും ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടുകയും ചെയ്തു.

2007ൽ ഡച്ച് ക്ലബ് PSV Eindhoven-മായി വിജയകരമായി ട്രയൽസ് പൂർത്തിയാക്കിയെങ്കിലും ഫിഫ നിയമങ്ങൾ മൂലം ക്ലബുമായി കരാർ ഒപ്പുവെക്കാൻ  സാധിച്ചില്ല. തുടർന്ന് ഗ്രീസിലേക്ക് നീങ്ങിയ താരം അവിടെയുള്ള പ്രധാനപ്പെട്ട ക്ലബ്ബുകളുടെ ഭാഗമായിട്ടുണ്ട്. 

അപ്പോളോൺ കലമറിയാസ്, കാവാല, പിഎഒകെ, പ്ലാറ്റണിയസ്, പണിയൊന്നിസ്, ആസ്‌ട്രെസ്‌ എന്നീ ഗ്രീക്ക് ക്ലബ്ബുകളുടെ ഭാഗമായിട്ടുണ്ട്. തുടർന്ന് ചൈനയിലെ ഗ്വാങ്‌ഷൗ സിറ്റി എഫ്.സിയിലേക്ക് ചേക്കേറി. അവസാനമായി കളിച്ചത് ഓസ്ട്രേലിയയിലെ മക്കാർത്തർ എഫ്.സിയിലാണ്. കരിയറിൽ 338 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം ഇതുവരെ 65 ഗോളുകൾ നേടിയിട്ടുണ്ട്.

[KH_ADWORDS type="3" align="center"][/KH_ADWORDS]

 ഓസ്ട്രേലിയയിലേക്ക് വേണ്ടിയും ഗ്രീസിന് വേണ്ടിയും ജൂനിയർ തലത്തിൽ താരം ദേശീയ ടീമിന്റെ ഭാഗമായിട്ടുണ്ട്. ഗ്രീസിന് വേണ്ടി സീനിയർ തലത്തിൽ ഒരു സൗഹൃദ മത്സരത്തിൽ താരം കളിക്കളത്തിൽ ഇറങ്ങിയിട്ടുണ്ട്. തുടർന്ന്, ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ ഭാഗമാകാൻ തീരുമാനിക്കുകയും 12 മത്സരങ്ങളിൽ ബൂട്ട് കെട്ടുകയും ചെയ്തിട്ടുണ്ട്.

കളിശൈലി

 സ്ട്രൈക്കർ അല്ലെങ്കിൽ സെന്റർ ഫോർവേഡ് ആയി കളിക്കാൻ സാധിക്കുന്ന മുന്നേറ്റതാരമാണ് അപ്പോസ്‌തൊലോസ് ജിയാനു.  ഗോളുകൾ നേടുക എന്നതിലുപരി താരങ്ങളെ തന്ത്രപരമായി പ്രസ് ചെയ്യുന്നതിനും പന്ത് കൈവശപ്പെടുത്തുന്നതിനും സാധിക്കുന്ന വളരെയധികം കൂടിയ താരമാണ്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്ന ജോർജ് പെരേര ഡിയസ് എന്നാ അർജന്റീനിയൻ താരത്തിന്റെ അതേ ശൈലി തന്നെയാണ് ജിയാനുവിന്റേതും.

 കഴിഞ്ഞ സീസണിൽ അർജന്റീനിയൻ ക്ലബ്ബായ പ്ലേറ്റനീസിൽ നിന്നും ലോൺ അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ ജോർജ് പെരേര ഡിയാസ് ഇത്തവണയും കൊമ്പൻമാരുടെ തട്ടകത്തിലേക്ക് തിരികെ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എങ്കിൽ ഡിയസിന് ഒരു ബാക്കപ്പ് എന്ന നിലയിൽ സബ്സ്റ്റിറ്റ്യുട്ട് ആയി ആയിരിക്കും താരം കളിക്കളത്തിൽ ഇറങ്ങുക.

[KH_ADWORDS type="2" align="center"][/KH_ADWORDS]

 കരാർ നീട്ടിയ അഡ്രിയാൻ ലുണയെയും മാർക്കോ ലെസ്‌കോവിച്ചിനെയും ഒഴിവാക്കിയാൽ, ക്ലബ്ബ് വിട്ടുപോയ  മറ്റു വിദേശ താരങ്ങളുടെ പകരക്കാരായള്ള താരങ്ങളുടെ സൈനിങ് ഇതുവരെ പ്രഖ്യാപിക്കാത്തത് കൂടി പരിഗണിച്ചാൽ ഒരുപക്ഷേ ടീമിന്റെ മുഖ്യതാമായി ജിയാനു പരിഗണിക്കപ്പെടാനും സാധ്യതയുണ്ട്. 

അങ്ങനെയെങ്കിൽ അൽവാരോ വാസ്കസിന്റെ പകരക്കാരനായി ക്ലബ്ബിൽ എത്തുന്ന താരത്തോടൊപ്പം മുൻനിരയിൽ ഒരു കീ പ്ലെയർ എന്ന നിലയ്ക്ക് തന്നെ ജിയാനുവിനെ പ്രതീക്ഷിക്കാം.

കളിക്കളത്തിൽ  4-4-2 ഫോർമേഷനിലാണ് ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സിനെ കളിക്കളത്തിൽ ഇറക്കുന്നതെന്ന് മുൻപ് സൂചിപ്പിച്ചല്ലോ. ആ ഒരു സിസ്റ്റത്തിൽ നന്നായി യോജിച്ചുപോകാൻ സാധ്യതയുള്ള താരമാണ് അപ്പോസ്‌തൊലോസ് ജിയാനു.

മധ്യനിരയിൽ സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, രാഹുൽ കെപി, ജീക്‌സൺ സിംഗ് എന്നിവരെ പോലുള്ളവരുടെ സാന്നിധ്യം ഗോളുകൾ നേടുന്നതിനായി താരത്തെ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു. അതി വിദഗ്ധമായി സെറ്റ് പീസുകളെ ഗോളുകളായി മാറ്റാൻ സാധിക്കുന്ന താരം ടീമിന് ഒരു മുതൽക്കൂട്ട് തന്നെയാണ്.

[KH_RELATED_NEWS title="Related News |ARTICLE CONTINUES BELOW"][/KH_RELATED_NEWS]

 കേരള ബ്ലാസ്റ്റേഴ്സിൽ താരത്തിന്റെ പ്രധാന്യം ?

  കഴിഞ്ഞ രണ്ടു വർഷമായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സൈൻ ചെയ്യാൻ ശ്രമിക്കുന്ന താരമാണ് ജിയാനു എന്ന്  ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് വ്യക്തമാക്കിയിട്ടുണ്ട്.

“കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങളുടെ ലക്ഷ്യമായിരുന്നു അദ്ദേഹം. ഞങ്ങളുടെ കളിശൈലിക്ക് യോജിച്ച കഠിനാധ്വാനിയായ അറ്റാക്കറുമാണ്. ടീമിന് വേണ്ടി കളിക്കുന്ന താരമെന്ന നിലയിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്.” 

രണ്ട് വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് സ്കൗട്ട് ചെയ്യുന്ന ഒരു താരം എന്ന നിലയിൽ അപ്പോസ്‌തൊലോസ് ജിയാനു കളിക്കളത്തിൽ അതിനോട്  നീതി പുലർത്തുമെന്ന് വിശ്വസിക്കാം. കൂടാതെ മുപ്പത്തിരണ്ടുകാരനായ താരം ദേശീയ തലത്തിലും ക്ലബ് തലത്തിലും വളരെയധികം പരിചയസമ്പത്ത് നേടിയിട്ടുണ്ട്. അതിലുപരി കൊമ്പന്മാരുടെ കളിശൈലിക്ക് കൃത്യമായി ചേരുന്ന താരവുമാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ ചേരുന്നതില്‍ അത്യന്തം സന്തോഷമുണ്ടെന്ന് തന്റെ പുതിയ ക്ലബ്ബിനായി കരാർ ഒപ്പുവച്ച ശേഷം അപ്പോസ്‌തൊലോസ് ജിയാനു പറഞ്ഞിരുന്നു.

For more football updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement
football advertisement
Advertisement