അടുത്തിടെ ക്ലബ്ബിന്റെ  തീരുമാനങ്ങളിൽ  മാനേജ്‌മെന്റുമായി  വ്യത്യസ്ത അഭിപ്രായങ്ങൾ വീരൻ ഡി സിൽവയ്ക്ക്  ഉണ്ടായതായി അറിയുന്നു.

സന്ദേശ് ജിങ്കൻ കേരള ബ്ലാസ്‌റ്റേഴ്സ് വിട്ടതിനു പിന്നാലെ  സിഇഒ വീരൻ ഡി സിൽവയും ടീം വിട്ടു. ഇതുമായി ബന്ധപ്പെട്ടവർ തന്നെയാണ് ഖേൽ നൗവിനെ ഈ കാര്യം അറിയിച്ചത്. വീരൻ ഡി സിൽവ രാജിക്കത്തു നൽകുകയും, അത് ക്ലബ്‌ സ്വീകരിക്കുകയും ചെയ്തു.

ആദ്യ 2 സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സിഇഒ സ്ഥാനത്തു പ്രവർത്തിച്ചത് വീരൻ ആയിരുന്നു. അതുകൂടാതെ 2016 ഐ.സ്.ൽ  സീസണ് വേണ്ടി ടീമിനെ ഒരുക്കാനും അദ്ദേഹം നിർണ്ണായക പങ്കു വഹിച്ചു. 2019 മാർച്ചിൽ ടീമിൽ തിരിച്ചെത്തിയ അദ്ദേഹം, വരുൺ ത്രിപുരനെനിയ്ക്ക് പകരമായി  ടീമിന്റെ സി.ഇ.ഒ പദവി ഏറ്റെടുത്തു.

ഈ നീക്കങ്ങളുമായി അടുത്തുനിൽക്കുന്ന വ്യക്തി ഞങ്ങളോട് പറഞ്ഞതിങ്ങനെ “കേരള ബ്ലാസ്റ്റേഴ്സിൽ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ വീരൻ ഡി സിൽവ സന്തോഷവാനല്ലായിരുന്നു.  ക്ലബ്ബിന്റെ തീരുമാനങ്ങൾ എടുക്കുന്ന കാര്യത്തിൽ പുറത്തു നിന്ന്, അവരുമായി ബന്ധമില്ലാത്ത പലരും സ്വാധീനം ചെലുത്തുന്നതായി അദ്ദേഹത്തിന് തോന്നിയിരുന്നു.”

ജിങ്കനും കേരള ബ്ലാസ്റ്റേഴ്സും വേർപിരിഞ്ഞതായി മുൻപ് ഖേൽ നൗ പുറത്തു വിട്ടിരുന്നു. വിദേശ ക്ലബ്ബിൽ നിന്ന് ഓഫർ ഉണ്ടെന്നും അതിനാൽ റിലീസ് ചെയ്യണമെന്നും  സന്ദേശ് ജിങ്കന്റെ ക്യാമ്പിൽ നിന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ അറിയിച്ചു. അതുമൂലം പരസ്പര ധാരണയോടെ ഇരു വിഭാഗവും വേർപിരിഞ്ഞു.

ഇന്ത്യൻ താരങ്ങളുടെ ശമ്പളത്തിൽ കുറവ് വരുത്താനും ക്ലബ്‌ ശ്രമിക്കുന്നതായി അറിയുന്നു.  കോവിഡ് 19 പ്രതിസന്ധി മൂലം വിദേശ താരങ്ങളുടെ ശമ്പളം  വെട്ടികുറയ്ക്കാനുള്ള ക്ലബ്ബിന്റെ നീക്കത്തെകുറിച്ച് ഖേൽ നൗ മുൻപ് റിപ്പോർട്ട്‌ ചെയ്തിരുന്നു.

കഴിഞ്ഞ സീസണിൽ 18 കളികളിൽ നിന്ന് 4 ജയവും 19 പോയിന്റും നേടിയ കേരള ബ്ലാസ്റ്റേഴ്സിന്,  തുടർച്ചയായ മൂന്നാം തവണയും പ്ലേഓഫിൽ എത്തിപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്ന് 2020 ഏപ്രിലിൽ ഈല്ക്കോ ഷട്ടോറിയെ മുഘ്യ പരിശീലക സ്ഥാനത്തു നിന്ന് മാറ്റുകയും തുടർന്ന് കിബു വികുനയെ പകരം നിയമിക്കുകയും ചെയ്തു.

സ്പോർട്ടിങ് ഡയറക്ടർ എന്ന രീതിയിൽ  വലിയ പേരുള്ള കരോലിസ് സ്കിൻകിസിന് കീഴിലുള്ള  മാനേജ്മെന്റിൽ പല മാറ്റങ്ങളും നടക്കുന്നതായാണ് ഇത്തരം നീക്കങ്ങൾ സൂചിപ്പിക്കുന്നത്. വീരേൻ ഡി സിൽവ പോയതോടെ മറ്റു പ്രശ്ങ്ങൾക്ക് അത് കാരണമാകുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.

For more updates, follow Khel Now on Twitter and join our community on Telegram.