ടിരി ബ്ലാസ്‌റ്റേഴ്‌സ് ജേഴ്‌സി അണിഞ്ഞേക്കില്ല…

കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഏറ്റവും വലിയ തലവേദന ആടിയുലയുന്ന പ്രതിരോധ നിര ആയിരുന്നു. സാധാരണ ഗതിയിൽ ഗോൾ മുഖത്ത് പതറുന്ന ഒരു ടിപ്പിക്കൽ ബ്ലാസ്റ്റേഴ്‌സ് അല്ലായിരുന്നു ഷറ്റോറി അവതരിപ്പിച്ചത്. ഇക്കുറി ഓഗ്‌ബച്ചയുടെയും മെസ്സിയുടെയും ഒക്കെ മികവിൽ ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചു കൂട്ടിയപ്പോൾ പ്രതിരോധത്തിലെ വിള്ളൽ മറക്കാൻ അവർക്ക് കഴിഞ്ഞില്ല.

ആ പോരായ്മ മറക്കുവാൻ എന്നപോലെ ആയിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും മികച്ച ഡിഫൻഡർമാരിൽ ഒരാളായ ടിരിയെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സൈൻ ചെയ്തത്. എന്നാൽ ഒടുവിൽ കിട്ടുന്ന റോപ്പർട്ടുകൾ അനുസരിച്ച് ഒരു കളി പോലും മഞ്ഞ കുപ്പായത്തിൽ ടിരി ബ്ലാസ്‌റ്റേഴ്‌സിന് കളിക്കാതെയിരിക്കാൻ ആണ് സാധ്യത.

മൂന്ന് വർഷത്തെ കരാറിൽ ആണ് ഈ മുൻ ജംഷദ്‌പൂർ താരം ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് എത്തുന്നത്, എന്നാൽ ഇപ്പോൾ താരം മടങ്ങുകയാണെന്നാണ് സൂചനകൾ. കരാറിലെ തുകയിൽ ഇളവ് വരുത്തി മുന്നോട്ടു പോകുവാൻ ഉള്ള മാനേജ്‌മെന്റ് തീരുമാനം ആണ് അദ്ദേഹത്തിനെ ചൊടിപ്പിച്ചത്.

താരത്തിന്റെ കരാർ തുകയിൽ നിന്നും മുപ്പത് ശതമാനം വരെ പ്രതിഫലം കുറയ്ക്കുവാൻ ആണ് ക്ലബ്‌ തീരുമാനം എന്നാൽ താരം ഇപ്പോൾ അതിന് തയ്യാറാവുന്നില്ല. കരാറിലെ വ്യവസ്ഥയിലെ മുഴുവൻ തുകയും നൽകിയാൽ ടിരി ബ്ലാസ്‌റ്റേഴ്‌സ് ജേഴ്‌സി അണിയും അല്ലെങ്കിൽ കാര്യങ്ങൾ തകിടം മറിയും എന്ന അവസ്ഥയിൽ ആയിരുന്നു കാര്യങ്ങൾ. സോഷ്യൽ മീഡിയയിൽ താരത്തിന്റെ വാക്കുകളും അത്ര ശാന്തമല്ല.

തിരിയിൽ നിന്നും മാത്രം അല്ല ഓഗ്‌ബച്ചേ, സിഡോ തുടങ്ങിയ വിദേശ താരങ്ങളിൽ നിന്നും പേയ് കട്ടിന് ക്ലബ് ആവശ്യപ്പെട്ടു എന്നാൽ അവരിൽ നിന്നും ടിരിയിൽ നിന്നും എന്നപോലെ തിക്തമായ പ്രതികരണം ഉണ്ടായിട്ടില്ല. ക്ലബ്ബിന്റെ മോശം ഘടനയിൽ ഉള്ള നിലവിലെ പേയ്‌മെന്റ് കരാറുകളിൽ പുതിയ സ്പോർട്ടിങ് ഡയറക്ടർ കുപിതനാണ്.

വിദേശ താരങ്ങളുടെ പ്രതിഫലം കുറക്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ് മുറവിളി കൂടുന്നു എങ്കിലും ഇന്ത്യൻ താരങ്ങളുടെ പ്രതിഫലം കുറക്കുന്ന തരത്തിലുള്ള ഒരു ആവിശ്യം മാനേജ്‌മെന്റ് ഇതുവരെ ഉയർത്തിയിട്ടില്ല.