Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

കേരള ബ്ലാസ്റ്റേഴ്‌സുമായി അഞ്ച് വർഷത്തേക്ക് കരാർ പുതുക്കി മലയാളി വിങ്ങർ രാഹുൽ കെപി

Published at :September 30, 2020 at 11:58 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Dhananjayan M


മുൻ ഫിഫ അണ്ടർ 17 ലോകകപ്പ് താരമായിരുന്ന രാഹുൽ 2025 വരെ ക്ലബ്ബിൽ തുടരും.

മലയാളി യുവതാരം രാഹുൽ കനോലി പ്രവീണുമായി അഞ്ച് വർഷത്തേക്ക് കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഇരുപതുകാരനായ താരത്തിന്റെ  കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായുള്ള അഞ്ചുവർഷത്തെ കരാർ പുതുക്കൽ ഖേൽ നൗ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

തൃശൂരിൽ ജനിച്ചു വളർന്ന രാഹുൽ ജില്ല ടീമിലൂടെയാണ് ഫുട്ബോളിലേക്ക് എത്തുന്നത്. പിന്നീട് കേരളത്തിന്റെ അണ്ടർ 14 ടീമിനെയും പ്രതിനിധികരിച്ചിട്ടുണ്ട്. ടൂർണമെന്റുകളിലെ മികച്ച പ്രകടനം താരത്തെ 2017ൽ ഇന്ത്യ ആതിഥേയം വഹിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന് തയ്യാറെടുക്കുന്ന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറഷന്റെ കിഴിലുള്ള എലൈറ്റ് അക്കാദമിയുടെ ഭാഗമാക്കി. ആ ലോകകപ്പിൽ ഇന്ത്യ കളിച്ച മൂന്ന് മത്സരങ്ങളുടെയും ആദ്യ പതിനൊന്നിന്റെ ഭാഗമായിരുന്നു രാഹുൽ.

ലോകകപ്പിന് ശേഷം ആ ടീമിലെ അംഗങ്ങൾക്ക് മത്സര സമയം നൽകുന്നതിനായി എഐഎഫ്എഫ് ആരംഭിച്ച ഐ ലീഗിലെ ഡെവലപ്പ്പിങ്ങ് ടീമായ ഇന്ത്യൻ ആരോസുമായി രാഹുൽ കരാർ ഒപ്പിട്ടു. ടീമിനൊപ്പം ഐ ലീഗിൽ രണ്ടു സീസണുകളിലായി അഞ്ചോളം ഗോളുകൾ താരം നേടിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കുന്നത്.

കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിലൂടെയാണ് രാഹുൽ കെപി കേരള ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റം കുറിച്ചത്. ഹൈദരാബാദ് എഫ്‌സിക്ക് എതിരെ താരം ക്ലബിന് വേണ്ടിയുള്ള തന്റെ ഗോളും നേടി. കഴിഞ്ഞ സീസണിൽ ക്ലബിന് വേണ്ടിയുള്ള താരത്തിന്റെ പ്രകടനം അഭിനന്ദനാർഹമാണ്. ക്ലബിനൊപ്പം മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാൻ സാധിക്കുന്ന രാഹുൽ ഭാവിയിലേക്കുള്ള താരമാണ്.  മാത്രമല്ല, താരത്തിന്റെ ക്ലബിന് വേണ്ടിയുള്ള കഠിനാധ്വാനം അവനെ വളരെവേഗത്തിൽ ആരാധകരുടെ പ്രിയപെട്ടവനാക്കി മാറ്റി.

" കേരള ബ്ലാസ്റ്റേഴ്സ് എന്റെ വീടാണ്, ആരാധകരുടെ പിന്തുണ എനിക്ക് എല്ലാമാണ്. ക്ലബ്ബിന്റെ സ്‌പോർട്ടിംഗ് ഡയറക്ടറുമായി സംസാരിച്ചതിലും ക്ലബിൽ എനിക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പദ്ധതികളിലും ഞാൻ വളരെ സന്തുഷ്ടനായിരുന്നു. ഈ കരാർ എന്റെ കരിയറിന്റെ ഒരു തുടക്കം മാത്രമാണ്, ഞാൻ ഇനിയും മെച്ചപ്പെടാൻ ഉണ്ട്. അതിനാൽ തന്നെ എനിക്ക് വളരാനുള്ള ശരിയായ സ്ഥലം കേരള ബ്ലാസ്റ്റേഴ്സ് ആണ്. കൂടാതെ, എന്റെ സ്വന്തം സംസ്ഥാനത്തെ ക്ലബിൽ തുടരുന്നതിൽ ഞാൻ സന്തോഷവാനാണ്, ഒപ്പം മികച്ച പ്രകടനം നടത്താനും സ്വയം തെളിയിക്കാനുമുള്ള ഈ  അവസരം ഞാൻ പരമാവധി പ്രയോജനപ്പെടുത്തും. " - ക്ലബ്ബുമായുള്ള കരാർ പുതുക്കലിനിടെ രാഹുൽ കെപി സംസാരിച്ചു.

ALSO READ: മുൻ ഇന്ത്യൻ ആരോസ് താരം അജിൻ ടോമിനെ ടീമിലെത്തിക്കാൻ ഗോകുലം കേരളം എഫ്‌സി

" തന്റെ കളിക്കളത്തിലെ വേഗതയും ശക്തിയും ഉപയോഗിച്ച് എതിർ ടീമിനെ തകർക്കാൻ കഴിയുന്ന യുവ താരമാണ് രാഹുൽ. ടീമിന് വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയും കൂടുതൽ അറിയാനുള്ള ആകാംക്ഷയും ഉള്ള കളിക്കാരൻ കൂടിയാണ് അവൻ. രാഹുലിനെപ്പോലെയുള്ള നിലവാരമുള്ള യുവതാരങ്ങളെ വളത്തിയെടുക്കുന്നതിലാണ് ക്ലബ് മുൻ‌തൂക്കം നൽകുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മാത്രമല്ല, രാജ്യത്തിനും വേണ്ടിയും അവൻ ഒരു മികച്ച ഫുട്ബോൾ താരമായി മാരുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവന് നല്ലൊരു ഭാവി ഉണ്ട്. ഈ സീസണു വേണ്ടി അവന് എല്ലാവിധ ആശംസകളും നേരുന്നു. " - കേരള ബ്ലാസ്റ്റേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക് അഹ്‌മദ്‌ സംസാരിച്ചു.

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement