Khel Now logo
HomeSportsChampions TrophyLive Score
Advertisement

ISL- Indian Super League

"എല്ലാവർക്കും അവസരങ്ങൾ ലഭിക്കും" - കിബു വിക്യുന

Published at :December 27, 2020 at 4:16 AM
Modified at :December 27, 2020 at 4:30 AM
Post Featured

Harigovind Thoyakkat


Advertisement

മുംബൈ സിറ്റിക്ക് എതിരെ തോറ്റെങ്കിലും ഹൈദരാബാദ് എഫ്‌സി മികച്ചൊരു ടീമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഞായറാഴ്ച ഗോവയിലെ ജിഎംസി ബാംബോലിം സ്റ്റേഡിയത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഹൈദരാബാദ് എഫ്‌സിയെ നേരിടുന്നു. ലീഗിലെ ആദ്യത്തെ ആറ് മത്സരങ്ങളിലും ഒരു വിജയം പോലും നേടാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്‌സ് ലീഗിൽ ആറ് മത്സരങ്ങളിൽ ഒരു തോൽവി മാത്രം ഏറ്റുവാങ്ങിയ ഹൈദരാബാദ് എഫ്‌സിയെ നേരിടുന്നു. മത്സരത്തിന് മുന്നോടിയായി നടത്തിയ പത്ര സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകൻ കിബു വിക്യുന മധ്യനിര താരം രോഹിത് കുമാർ എന്നിവർ പങ്കെടുത്തു.

പത്രസമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങൾ.

ആദ്യ വിജയത്തിനായി പോരാടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മികച്ച ഫോമിൽ കളിക്കുന്ന ഹൈദരാബാദ് എഫ്‌സിയെ നേരിടുന്നതിനെ പറ്റി കിബു വിക്യുന സംസാരിച്ചു തുടങ്ങി.

[KH_ADWORDS type="4" align="center"][/KH_ADWORDS]

" ഓരോ മത്സരവും ടീമിന് ഓരോ വെല്ലുവിളിയാണ്. ഹൈദരാബാദ് എഫ്‌സി അസാമാന്യമായി കളിക്കുന്ന ഒരു ക്ലബ്ബാണ്. കഴിഞ്ഞ ആഴ്ച ടീം മുംബൈ സിറ്റി എഫ്‌സിക്ക് എതിരെ തോറ്റെങ്കിലും അവർ കളിക്കളത്തിൽ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ഹൈദരാബാദ് എഫ്‌സി നല്ലൊരു ടീമാണ്. "

ഈസ്റ്റ്‌ ബംഗാളിനെതിരെ ടീമിന് ഒരു വിജയം ആവശ്യമായിരുന്നു എന്നും എന്നാൽ ആ സമനിലയിൽ താൻ സന്തുഷ്ടനാണെന്നും ഇനി തന്റെ ശ്രദ്ധ ഹൈദരാബാദിൽ ആണെന്നും അദ്ദേഹം സൂചിപ്പിച്ചു.

" എനിക്ക് എന്റെ ടീമിലും താരങ്ങളിലും വിശ്വാസമുണ്ട് അതിനാൽ തന്നെ നാളെ മറ്റൊരു പോസറ്റീവ് ആയ ഫലത്തിന് വേണ്ടിയാണ് ഞാൻ ശ്രദ്ധിക്കുന്നത്. എടികെ മോഹൻബഗാനെതിരെ ഞങ്ങൾ ആദ്യ പകുതിയിൽ നല്ല രീതിയിൽ പോരാടി. എസ്‌സി ഈസ്റ്റ്‌ ബംഗാളിനെതിരെ രണ്ടാം പകുതിയിലും. എന്നാൽ അടുത്ത മത്സരത്തിൽ 90 മിനിട്ടും ഒരേ പോലെ പോരാടാൻ ആണ് ഞങ്ങളുടെ ലക്ഷ്യം.

ചെന്നൈയിൻ എഫ്‌സിക്ക് എതിരായ മത്സരത്തിൽ പരിക്ക് ഏറ്റ് സ്‌ക്വാഡിൽ നിന്നും മാറ്റപ്പെട്ട് സ്പെയിനിൽ സർജറിക്ക് വിധേയനായ സെർജിയോ സിഡോഞ്ചയുടെ പകരക്കാരനെ പറ്റിയും കിബു സൂചിപ്പിച്ചു.

[KH_ADWORDS type="3" align="center"][/KH_ADWORDS]

" ഞങ്ങൾ അദ്ദേഹത്തെ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം ഉടൻ തന്നെ ഞങ്ങളോടൊപ്പം ചേരും. 14 ദിവസത്തെ നിർബന്ധിത ക്വാറന്‍റൈൻ പോലുള്ള നടപടികൾക്ക് ശേഷം ജനുവരിയിൽ അദ്ദേഹം ഞങ്ങൾക്ക് വേണ്ടി കളിക്കാൻ ഇറങ്ങും. " അദ്ദേഹം സംസാരിച്ചു.

കളിക്കളത്തിൽ വ്യക്തിപരമായ പിഴവുകൾ കൊണ്ട് ഗോൾ വഴങ്ങുന്ന പ്രതിരോധ താരങ്ങളായ കോസ്‌റ്റയെയും കോനെയെയും ആദ്യ പതിനൊന്നിൽ സ്ഥിരമായി ഉപയോഗിക്കുന്നതിനെ പറ്റി അദ്ദേഹം സംസാരിച്ചത് ഇങ്ങനെ.

" അത് ടാക്ടിക്കാലായ കാരണങ്ങളാൽ കൊണ്ട് മാത്രമാണ്. അവസാന മത്സരത്തിൽ (എസ്‌സി ഈസ്റ്റ് ബംഗാളിനെതിരെ) അവർ എനിക്ക് അന്നത്തെ മത്സരത്തിൽ ലഭ്യമായ ഏറ്റവും മികച്ച കളിക്കാരായിരുന്നു. എന്നാൽ, അവർ വിദേശതാരങ്ങൾ ആയത് കൊണ്ടോ മറ്റോ മാത്രം സ്ഥിരം ആദ്യ പതിനൊന്നിൽ അംഗമാകും എന്ന് അർത്ഥമില്ല. എല്ലാവർക്കും അവസരങ്ങൾ ഉണ്ട്. " അദ്ദേഹം പ്രതികരിച്ചു.

“ ഞങ്ങൾ നാളത്തെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞാൻ സീസണിനെക്കുറിച്ച് സംസാരിക്കുന്നില്ല. ഞങ്ങൾക്ക് ഞങ്ങളുടെതായ ലക്ഷ്യങ്ങളുണ്ട്, പക്ഷേ ഇന്ന് ഞങ്ങൾ മൂന്ന് പോയിന്റുകൾ നേടാനും തുടർന്ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെ അത് ആവർത്തിക്കാനും ആഗ്രഹിക്കുന്നു. " അദ്ദേഹം കൂട്ടിച്ചേർത്തു.

" ടീമിലെ ചില കളിക്കാർക്ക് ചെറിയ പരിക്കുകളോ പേശി പ്രശ്‌നങ്ങളോ ഉണ്ട്, എന്നാൽ ഞങ്ങളുടെ ടീമിലെ മറ്റുള്ള താരങ്ങൾ കളിക്കാനായി ലഭ്യമാകും. ” - അദ്ദേഹം പറഞ്ഞ് അവസാനിപ്പിച്ചു.

[KH_RELATED_NEWS title="Related News |ARTICLE CONTINUES BELOW"][/KH_RELATED_NEWS]

കിബു വിക്യൂനയോടൊപ്പം ഇന്നത്തെ പത്രസമ്മേളനത്തിൽ പങ്കെടുത്ത ടീമിന്റെ മധ്യനിര താരം രോഹിത് കുമാറിന്റെ പ്രതികരണങ്ങളിലൂടെ

" ടീമിലെ താരങ്ങളുടെ മനോവീര്യം ശക്തമാണ്. ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിൽ അവസാന മിനുട്ടിൽ സമനില ഗോൾ നേടാൻ സാധിച്ചത് നല്ലൊരു കാര്യമാണ്. ഹൈദരാബാദിന് എതിരായ മത്സരത്തിൽ മൂന്ന് പോയിന്റ് ലഭിക്കാനായി ഞങ്ങൾ കഠിനമായി പോരാടും. "

കഴിഞ്ഞ 2019/20 സീസണിൽ താൻ പ്രതിനിധീകരിച്ച തന്റെ മുൻ ക്ലബ്ബായ ഹൈദരാബാദിനെതിരെ കളിക്കളത്തിൽ ഇറങ്ങുന്നതിനെ പറ്റി അദ്ദേഹം പ്രതികരിച്ചു.

" എന്റെ മുൻ ക്ലബിനെതിരെ കളിക്കുന്നത് ഒരു പ്രത്യേക വികാരമാണ്. എന്നാൽ അത് ഞാൻ പരിഗണിക്കുന്നില്ല. കാരണം ഞാൻ ഇന്ന് ഒരു ബ്ലാസ്റ്റേഴ്സ് കളിക്കാരനാണ്. ടീം മൂന്ന് പോയിന്റ് നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, " അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement
Advertisement