Khel Now logo
HomeSportsIPL 2024Live Score

Football

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു മാറ്റമെങ്കിലും ഉണ്ടാവും: ഡേവിഡ് ജെയിംസ്

Published at :December 3, 2018 at 7:32 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media )

ali shibil roshan


കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് വെറും ഒരു പോയിന്റ് മാത്രമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നേടിയത്.
 
നാളെ ജംഷഡ്‌പൂർ എഫ്‌സിയെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ടീമിനെയോ അവരുടെ ആരാധകരെയോ തൃപ്തിപ്പെടുത്തില്ല. 
 
ടീമിന്റെ മോശം പ്രകടനത്തിൽ അതൃപ്തരായ ആരാധകർ മത്സരം ബഹിഷ്കരിക്കാൻ വരെ ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധക വൃന്ദമായ മഞ്ഞപ്പട കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു ഔദ്യോഗിക പ്രസ്താവന ഇറക്കുകയും ഡേവിഡ് ജെയിംസിനെ 'ക്ലൂലെസ്സ്' കോച്ച് എന്ന് വിളിക്കുകയും ചെയ്തു. 
 
ഇതിനെ ജെയിംസിനോട് ചോദിച്ചപ്പോൾ താൻ ആ പ്രസ്താവന കണ്ടിട്ടില്ല എന്നായിരുന്നു മറുപടി. " ഞാൻ ആ പ്രസ്താവന കണ്ടിട്ടില്ല അതിനാൽ എനിക്ക് കമന്റ് ചെയ്യാൻ പറ്റില്ല." 
 
"ഒരു ഹെഡ് കോച്ച് എന്ന നിലയിൽ എനിക്ക് എല്ലാ മത്സരങ്ങൾ വിജയിക്കുകയും, ആരാധകരെ ആസ്വദിപ്പിക്കുകയും വേണം. ഞാൻ എന്റെ നാട്ടിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആണ് മികച്ചത് എന്നാണ് പറഞ്ഞിട്ടുള്ളത്. എന്റെ അഭിപ്രായം ഞാൻ മാറ്റുന്നില്ല." ജെയിംസ് കൂട്ടിച്ചേർത്തു.
 
"നിക്കോള നാളെ [സെലക്ഷൻ] ലഭ്യമാവില്ല. സ്ലാവിസായും പെകൂസനും ട്രെയിൻ ചെയ്തു കൊണ്ടിരിക്കുകയാണ്" താരങ്ങളുടെ പരിക്കിനെ പറ്റി ചോദിച്ചപ്പോൾ ജെയിംസ് പറഞ്ഞു.
 
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കുറഞ്ഞത് ഒരു മാറ്റമെങ്കിലും ഉണ്ടാവുമെന്നും ജെയിംസ് പറഞ്ഞു. "ടീമിന്റെ ചില മേഖലകളിൽ ഞങ്ങൾ ചില മാറ്റങ്ങൾക്ക് ഞങ്ങൾ ശ്രമിക്കും. ഞങ്ങൾ പരിക്കുകൾ ഉണ്ട് അത് മാറ്റങ്ങൾ വരുത്താൻ ഞങ്ങളെ നിർബന്ധിക്കും."
[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]
 
ഞാൻ വിചാരിക്കുനത്ത് ഞാൻ ഒരു മാറ്റമെങ്കിലും വരുത്താൻ നിർബന്ധിതനാവുമെന്നാണ്.
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.