Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

കേരളബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ മെല്‍ബണ്‍ സിറ്റിയുടെ ഗോള്‍ മഴ

Published at :July 24, 2018 at 10:45 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : Toyota Yaris La Liga World)

Khel Now


ടൊയോട്ട യാരിസ്‌ ലാ ലിഗ വെള്‍ഡ്‌ പ്രീ സീസണ്‍ ഫുട്‌ബോളിന്റെ ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ സിറ്റി എഫ്‌.സി മറുപടി ഇല്ലാത്ത ആറ്‌ ഗോളുകള്‍ക്ക്‌ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തു.

ടൊയോട്ട യാരിസ്‌ ലാ ലിഗ വെള്‍ഡ്‌ പ്രീ സീസണ്‍ ഫുട്‌ബോളിന്റെ ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ സിറ്റി എഫ്‌.സി മറുപടി ഇല്ലാത്ത ആറ്‌ ഗോളുകള്‍ക്ക്‌ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തു.

മെല്‍ബണ്‍ സിറ്റി 30-ാം മിനിറ്റില്‍ ഡാരിയോ വിഡോസിച്ചും 33-ാം മിനിറ്റില്‍ റെയ്‌ലി മാക്‌ഗ്രീയും നേടിയ ഗോളുകള്‍ക്ക്‌ ആദ്യ പകുതിയില്‍ 2-0നു മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ എത്തിയ മഴയോടൊപ്പം മെല്‍ബണിന്റെ ഗോള്‍ മഴയും വന്നു 50-ാം മിനിറ്റില്‍ ലാച്ച്‌ലാന്‍ വെയ്‌ല്‍സും 57-ാം മിനിറ്റില്‍ റെയ്‌ലി മാക്‌ഗ്രീ തന്റെ രണ്ടാം ഗോളും നേടി. 75-ാം മിനിറ്റില്‍ റാമി നാജരാനും 79-ാം മിനിറ്റില്‍ ബ്രൂണോ ഫോര്‍നാറോലിയും വലചലിപ്പിച്ചു.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ തോല്‍വിയാണിത്‌. മെല്‍ബണ്‍ സിറ്റി എഫ്‌.സി 27നു ജിറോണ എഫ്‌.സിയേയും കേരള ബ്ലാസ്റ്റേഴ്‌സ്‌ 28നു അവസാന മത്സരത്തില്‍ ജിറോണയേയും നേരിടും. ഒത്തിണക്കവും അതേപോലെ മനോഹരമായ പാസുകളിലൂടെയും ബ്ലാസ്റ്റേഴ്‌സിനെ വരിഞ്ഞുമുറുക്കിയ മെല്‍ബണ്‍ സിറ്റി കളിയില്‍ 65 ശതമാനം മുന്‍തൂക്കം നേടി.

കേരള ബ്ലാസ്‌റ്റേഴ്‌സ്‌ അഞ്ച്‌ വിദേശ താരങ്ങളോടു കൂടിയായിരുന്നു ലൈനപ്പ്‌ പരീക്ഷണാര്‍ത്ഥം 18 കാരനായ ധീരജ്‌ സിംഗിനു ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ വലയത്തിന്റെ ചുമതല കോച്ച്‌ ഡേവിഡ്‌ ജയിംസ്‌ നല്‍കി. പരിചയസമ്പത്തിന്റെ അഭാവം ധീരജിനും ടീമിനും വിനയായി.

സന്ദേശ്‌ ജിങ്കന്‍, ലാകിച്‌ പെസിച്‌, സിറില്‍ കാലി, അനസ്‌ എടത്തൊടിക എന്നിവരാണ്‌ ഡിഫന്‍സില്‍ വന്നത്‌. അനസും സിറിലും സെന്റര്‍ ബാക്കായും കളിക്കാനിറങ്ങി. . ക്യാപ്‌റ്റന്‍ സന്ദേശ്‌ ജിങ്കന്‍ റൈറ്റ്‌ ബാക്ക്‌ പൊസിഷനില്‍ ആയിരുന്നു. .അനസ്‌ എടത്തോടിക, ധീരജ്‌ സിംഗ്‌ എന്നിവരുടേയും അരങ്ങേറ്റ മത്സരം ആയിരുന്നു.

3-5-2 ഫോര്‍മേഷനിലായിരുന്നു മെല്‍ബണ്‍സിറ്റി ടീമിനെ വിന്യസിച്ചത്‌ . കേരള ബ്ലാസ്‌റ്റേഴ്‌സ്‌ 4-1-4-1 ഫോര്‍മേഷനിലും

മത്സരഫലം സൂചിപ്പിക്കുന്നപോലെ മെല്‍ബണ്‍ സിറ്റിയുടെ ആക്രമണത്താേടെയാണ്‌ തുടക്കം. ഈ സീസണില്‍ ടീമില്‍ എത്തിയ സിറില്‍ കാലി കോര്‍ണര്‍ വഴങ്ങി കഷ്ടിച്ചു രക്ഷപ്പെടുത്തി. മുന്‍ ഷെഫീല്‍ഡ്‌ താരം മൈക്കല്‍ ഒ ഹാലോറാനും . കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സിറില്‍ കാലിയും കളിക്കളം നിറഞ്ഞു കളിച്ചു. ഹാലോറാനെ തടയാന്‍ സന്ദേശ്‌ ജിങ്കനു നന്നായി അധ്വാനിക്കേണ്ടി വന്നു.

ആദ്യ 15 മിനിറ്റു കഴിയുമ്പോള്‍ കളിയില്‍ 65 ശതമാനം മുന്‍തൂക്കം മെല്‍ബണിനായിരുന്നു. 23-ാം മിനിറ്റില്‍ ഹാളിചരണ്‍ നാര്‍സറിയുടെ ഉശിരന്‍ ഷോട്ട്‌ മെല്‍ബണിന്റെ വലയില്‍ എത്തി. പക്ഷേ അതിനു മുന്‍പ്‌ തന്നെ റഫ്‌റിയുടെ ഹാന്‍ഡ്‌ ബോള്‍ വിസില്‍ മുഴങ്ങി. പ്രശാന്ത്‌ നിരവധി അവസരങ്ങള്‍ ബോക്‌സിലേക്കു ഒരുക്കിക്കൊടുത്തു. പക്ഷേ, ഒരു സ്‌ട്രൈക്കറുമായി കളിച്ചതിനാല്‍ പ്രശാന്ത്‌ ഒരുക്കിക്കൊടുത്ത അവസരങ്ങള്‍ മുതലാക്കാനായില്ല.

ഒന്നിനു പുറകെ ഒന്നൊന്നായി തുടരെ ആക്രമണം അഴിച്ചുവിട്ട മെല്‍ബണ്‍ സിറ്റി 30-ാം മിനിറ്റില്‍ സ്‌കോര്‍ബോര്‍ഡ്‌ തുറന്നു. ബോക്‌സിനു 30 വാര അകലെ നിന്നും ബ്രാറ്റണ്‍ ചിപ്പ്‌ ചെയ്‌തു കൊടുത്ത പന്ത്‌ ഡാരിയോ വിഡോസിച്ച്‌ അനായാസം ഹെഡ്ഡറിലൂടെ ധീരജിനെ നിസഹായനാക്കി ഗോളാക്കി. (1-0).ചിപ്പ്‌ വിഡോസിച്ചിനു കിട്ടുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ്‌ കളിക്കാര്‍ ഓഫ്‌ സൈഡ്‌ കൊടി പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നുു

31കാരനായ വിഡോസിച്ച്‌ കഴിഞ്ഞ സീസണില്‍ ന്യൂസിലാണ്ടിലെ വെല്ലിങ്‌ടണ്‍ ഫിനിക്‌സില്‍ കളിച്ചിരുന്ന വിഡോസിച്ചിന്റെ ഈ സീസണില്‍ മെല്‍ബണ്‍ സിറ്റിക്കു വേണ്ടി നേടുന്ന ആദ്യ ഗോളാണിത്‌. ഈ ഗോളിന്റെ ആഘാതം മാറുന്നതിനു മുന്‍പ്‌ തന്നെ കേരള ബ്ലാസറ്റേഴ്‌സിനു രണ്ടാമത്തെ പ്രഹരം 33-ാ-ാം മിനിറ്റില്‍ മെല്‍ബണ്‍ ലീഡുയര്‍ത്തി.

ആന്റണി കാസറസിന്റെ ത്രൂപാസില്‍ രണ്ടു ബ്ലാസറ്റേഴ്‌സ്‌ കളിക്കാരുടെ ഇടയില്‍ നിന്നും പന്തെടുത്ത റെയ്‌ലി മാക്‌ഗ്രീ സന്ദേശ്‌ ജിങ്കനെയും മറികടന്നു നേരെ വലയിലാക്കിി.

ബ്ലാസ്റ്റേഴ്‌സിന്റെ പൊരുത്തമില്ലായ്‌മ മെല്‍ബണ്‍ സിറ്റി മുതലെടുത്തു ഒന്നിനു പുറകെ ഒന്നായി ആക്രമണം അഴിച്ചുവിട്ടു. ആദ്യപകുതിയില്‍ പത്ത്‌ കോര്‍ണറുകളാണ്‌ ബ്ലാസ്റ്റേഴ്‌സിനു വഴങ്ങേണ്ടി വന്നത്‌. മത്സരത്തിന്റെ ഗതി ഇതില്‍ തന്നെ വ്യക്തമായിരുന്നു.

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ്‌ നാല്‌ മാറ്റങ്ങളോടെ എത്തി.്‌. സക്കീര്‍ ,ഋിഷിദത്ത്‌്‌ ശശികുമാര്‍ ,കറേജ്‌ പെക്കൂസണ്‍ ,റാക്കിറ്റിച്ച്‌ എന്നിവരെ കൊണ്ടുവന്നു. മെല്‍ബണ്‍ സിറ്റിയും മൂന്നു മാറ്റങ്ങള്‍ വരുത്തി.

ALSO READ

ബ്ലാസ്റ്റേഴ്‌സ് പ്രീമിയർ ക്ലബ്, കിടിലൻ ഫാൻസ്‌ - മെൽബൺ സിറ്റി താരം ലുക്ക് ബ്രട്ടൻ

കഴിഞ്ഞ സീസണിൽ ഞങ്ങൾ വളരെ ഉജ്ജ്വലമായിരുന്നു, ആത്മവിശ്വാസത്തോടെ മെൽബൺ സിറ്റി ഹെഡ് കോച്ച് വാറൻ ജോയ്‌സ്

കനത്ത മഴയില്‍ തുടങ്ങിയ രണ്ടാം പകുതിയുടെ തുടക്കം തന്നെ സെമിന്‍ ലെന്‍ഡുങ്കല്‍ ആശ്വാസ ഗോള്‍ നേടാനുള്ള അവസരം ഗോള്‍കീപ്പര്‍ സ്ഥാനം തെറ്റി നില്‍ക്കെ നഷ്ടപ്പെടുത്തി. തൊട്ടുപിന്നാലെ മെല്‍ബണ്‍ സിറ്റി മൂന്നാം ഗോള്‍ നേടി. 50 -ാം മിനിറ്റില്‍ ഹാലോഗ്രാന്റെ മുന്നേറ്റത്തിനൊടുവില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളി ധീരജ്‌ പന്ത്‌ കയ്യില്‍ ഒതുക്കുന്നതില്‍ വരുത്തിയ പിഴവില്‍ ലാച്ചിലാന്‍ വെയ്‌ല്‍സ്‌ ഗോള്‍ നേടി ബ്രൂണോയുടെ ആദ്യ ഷോട്ട്‌ റീബൗണ്ടില്‍ കാലില്‍ കിട്ടിയ വെയ്‌ല്‍സ്‌ നേരേ വലയിലേക്കു നിറയൊഴിച്ചു (3-0) .

മെല്‍ബണ്‍ സിറ്റിയുടെ നീക്കങ്ങള്‍ക്കു എല്ലാം ചുക്കാന്‍ പിടിച്ചത്‌ ലൂക്ക്‌ ബ്രാറ്റന്‍ ആയിരുന്നു . ഗോളടിച്ചു മതിവരാതെ കുതിച്ച മെല്‍ബണ്‍ 56-ാം മിനിറ്റില്‍ നാലാം ഗോളും ബ്ലാസ്‌റ്റേഴസിന്റെ വലയിലാക്കി. മൂന്നു പാസുകളിലൂടെയാണ്‌ ഗോള്‍ വന്നത്‌. ബ്രാറ്റന്റെ പാസില്‍ നിന്നും ലാച്ചാന്‍ നല്‍കിയ ത്രൂപാസില്‍ 19 കാരന്‍ മാക്‌ഗ്രീ ഇടംകാല്‍ കൊണ്ടു തൊടുത്തുവിട്ട ഗ്രൗണ്ടര്‍ ഒന്നാം പോസ്‌റ്റനരികിലൂടെ വലയിലേക്കു പായുമ്പോള്‍ ബ്ലാസറ്റേഴ്‌സ്‌ ഗോളി ധീരജ്‌ പകച്ചുനില്‍ക്കുകയായിരുന്നു. (4-0).

[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]

ബ്ലാസ്റ്റേഴ്‌സ്‌ ഗോള്‍കീപ്പര്‍ ധീരജ്‌ സിംഗിനു പിന്നീടും വിശ്രമം ഇല്ലാത്ത നിമിഷങ്ങളായിരന്നു പിന്നീടും. . ഇടവും വലവും ലോങ്‌ റേഞ്ചറുകള്‍ തൊടുത്തുവിട്ടുകൊണ്ട്‌ ധീരജിനു വിശ്രമം ഇല്ലാത്ത നിമിഷങ്ങള്‍ മെല്‍ബണ്‍ സമ്മാനിച്ചു. കേരള ബ്ലാസ്‌റ്റേഴസിനെ കളിപഠിപ്പിച്ച മെല്‍ബണ്‍ 75-ാ മിനിറ്റില്‍ അഞ്ചാം പ്രഹരമേല്‍പ്പിച്ചു. മെല്‍ബണിന്റെ ആദ്യ ശ്രമം സന്ദേശ്‌ ജിങ്കന്‍ തടഞ്ഞു.എന്നാല്‍ പന്ത്‌ കിട്ടിയത്‌ റാമി നാജരാന്‌. ഒട്ടും ക്ലേശിക്കാതെ നാരാജരന്‍ പന്ത്‌ വലയിലേക്കു തൊടുത്തു വിട്ടു (5-0).

ഒട്ടും ദയവില്ലാതെ ബ്ലാസറ്റേഴ്‌സിനെ പിച്ചിചീന്തിയ മെല്‍ബണ്‍ അരഡസന്‍ തികച്ചു ബ്രൂണോ ഫോര്‍ണാറോലി കൂടെ ഓടിയ രണ്ട്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ താരങ്ങളെയും പിന്നിലാക്കി അഡ്വാന്‍സ്‌ ചെയ്‌തു വന്ന ധീരജ്‌ സിംഗിനെയും മറികടന്നു പന്ത്‌ വലയിലേക്കു തൊടുത്തുവിട്ടു (6-0). 82-ാം മിനിറ്റില്‍ മെറ്റ്‌കാഫിന്റെ ബുള്ളറ്റ്‌ ഷോട്ട്‌ പോസ്‌റ്റില്‍ തട്ടി തെറിച്ചില്ലായിരുന്നുവെങ്കില്‍ തോല്‍വിയുടെ ആഘാതം ഒന്നുകൂടി കൂടുമായിരുന്നു. മൊത്തം 15 കോര്‍ണറുകളാണ്‌ മെല്‍ബണ്‍ സിറ്റിക്കു ലഭിച്ചത്‌. 15 ഷോട്ടുകള്‍ തൊടുത്തുവിട്ട മെല്‍ബണ്‍ സിറ്റി ഇതില്‍ 10 ഉം ലക്ഷ്യത്തില്‍ എത്തിച്ചു കേവലം നാല്‌ ഷോട്ടുകള്‍ മാത്രമെ കേരള ബ്ലാസറ്റേഴ്‌സിനു ലക്ഷ്യത്തില്‍ എത്തിക്കാനായുള്ളു.

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.