Khel Now logo
HomeSportsIPL 2024Live Score
Advertisement

Football

ടൊയോട്ട യാരിസ് ലാലീഗാ വേൾഡ്: കൊച്ചിയുടെ ഹൃദയം കീഴടക്കാൻ മെൽബൺ സിറ്റി

Published at :July 19, 2018 at 7:22 PM
Modified at :July 19, 2018 at 7:22 PM
Post Featured Image

Khel Now


പരിശീലകൻ വാറൻ ജോയ്സും കൂട്ടരും മികച്ച പ്രകടനം പുറത്തെടുക്കാൻ ആവും എന്ന പ്രതീക്ഷയിലാണ് 

ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഇന്റർനാഷണൽ പ്രീ-സീസൺ ടൂര്ണമെന്റായ ടൊയോട്ട യാരിസ് ലാ ലിഗ വേൾഡിന് 24 മുതൽ 29 വരെ കൊച്ചി ആതിഥേയത്തം വഹിക്കും.

 
സ്പാനിഷ് ലാ ലിഗയിൽ വമ്പന്മാരെ വീഴ്ത്തിയ ജിറോണയും, ഓസ്‌ട്രേലിയൻ വമ്പന്മാരായ മെൽബൺ സിറ്റിയും, കേരളത്തിന്റെ സ്വന്തം, ഇന്ത്യയുടെ സ്വന്തം കേരളാ ബ്ലാസ്റ്റേഴ്സും തമ്മിൽ തമ്മിൽ പോരടിക്കുമ്പോൾ കൊച്ചിയിൽ തീപാറുമെന്നുറപ്പ്.
 
ഈ ടൂർണമെന്റിൽ പങ്കെടുക്കുന്ന മെൽബൺ സിറ്റിയുടെ സുപ്രധാന താരങ്ങളും, അവരുടെ ശക്തികളും, ദൗർബല്യങ്ങളും ഈ ലേഖനത്തിൽ നാം വിശകലനം ചെയ്യും.
 

ടീമിനെ കുറിച്ച്

2009ൽ രൂപം കൊണ്ട ഈ ടീമിന്റെ ആദ്യ പേര് മെൽബൺ ഹാർട്ട് എഫ്‌സി എന്നായിരുന്നു. 2014ൽ ആണ് ടീമിന്റെ പേര് മെൽബൺ സിറ്റി എന്നായത്.

ടീമിന്റെ ഉടമസ്ഥാവകാശം സിറ്റി ഗ്രൂപ്പിനാണ്. 2016ൽ എഫ്എഫ്എ കപ്പ് നേടിയതാണ് ടീമിന്റെ ആദ്യ കിരീട നേട്ടം.
 

കഴിഞ്ഞ സീസണിലെ പ്രകടനം 

കഴിഞ്ഞ സീസണിൽ എ-ലീഗിൽ ടീം മൂന്നാം സ്ഥാനത്താണ് ഗ്രൂപ് റൌണ്ട് മത്സരങ്ങൾ അവസാനിപ്പിച്ചത്. സെമി-ഫൈനലിലേക്ക് മുന്നേറിയെങ്കിലും  ന്യൂകാസ്റ്റിൽ ജെറ്റ്സിനോട് പരാജയപ്പെടുകയായിരുന്നു.

ഡാരിയോ വിഡോസിക്കും, ഫോർണറാലിയും, ആസ്റ്റൺ വില്ല തരാം മക്കോർമക്കും എതിർ പ്രതിരോധങ്ങളെ കീറി മുറിച്ചത് ടീമിന്റെ പ്രകടനത്തിന് തുണയായി.

കോച്ച് 

53ക്കാരൻ ആയ വാറൻ ജോയ്‌സ് മുൻ വിഗാൻ അത്ലറ്റിക് പരിശീലകൻ ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 23 ടീമിനെയും ജോയ്‌സ് പരിശീലിപ്പിച്ചിട്ടുണ്ട്.

4-1-2-3 തന്ത്രം ഇഷ്ട്ടപെടുന്ന ജോയ്‌സ് കഴിഞ്ഞ സീസണിൽ എ-ലീഗിൽ ആ തന്ത്രം ആണ് ഉപയോഗിച്ചിരുന്നത്.

Melbourne City FC pre-season tour squad

സുപ്രധാന താരങ്ങൾ

ഡാരിയോ വിഡോസിക് - അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയ 31ക്കാരൻ വിഡോസിക് കഴിഞ്ഞ സീസണിൽ മെൽബൺ സിറ്റിയുടെ കുതിപ്പിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ സീസണിൽ 9 ഗോളുകൾ നേടി താരം ടീമിന്റെ രണ്ടാമത്തെ മികച്ച ടോപ്-സ്കോറെർ ആവുകയും ചെയ്തു.

ലുക്ക് ബ്രട്ടൻ - എതിർ പ്രതിരോധ നിരയെ കീറിമുറിച്ചു, കൃത്യതയാർന്ന പാസ്സുകളാണ് ബ്രട്ടന്റെ പ്രത്യേകത. കഴിഞ്ഞ സീസണിൽ 27 മത്സരങ്ങൾ കളിച്ച താരം 53 ചാൻസുകൾ സൃഷ്ടിച്ചു.

ഡീൻ ബൗസനിസ് - ഗോൾ വിലക്ക് മുൻപിലെ മെൽബൺ സിറ്റിയുടെ വിശ്വസ്ത താരം. കഴിഞ്ഞ സീസണിൽ 21 മത്സരങ്ങൾ കളിച്ച താരം 55 സേവുകൾ നടത്തുകയും ചെയ്തിരുന്നു.

[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]

മുൻ ലിവർപൂൾ ഗോൾകീപ്പർ ആയ താരത്തെ മറികടന്നു ഗോൾ നേടാൻ എതിരാളികൾ കുറച്ചൊന്ന് ബുദ്ധിമുട്ടും.   

English - Toyota Yaris La Liga World Rival Watch: Melbourne City FC

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.