ഈ ഐ എസ് എൽ സീസണിലേക്ക് പുതിയ ടീമുകളെ ക്ഷണിക്കേണ്ടെന്ന്  എഫ് എസ് ഡി എൽ തീരുമാനിച്ചു.

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐ എസ് എൽ അഞ്ചാം സീസണിന് സെപ്റ്റംബർ 29ആം തിയ്യതി കിക്കോഫ്. ഐ എസ് എൽ ടൂർണമെന്റിന്റെ ഔദ്യോഗിക ഡ്രോ ഈ മാസം (ഓഗസ്റ്റ്) പകുതിയോടെ ഉണ്ടാവുമെന്ന് ഖേൽ നൗ മനസ്സിലാക്കുന്നു.
സെപ്റ്റംബർ 29ന് തുടങ്ങി, മാർച്ച് പകുതി വരെ നീണ്ട് നിൽക്കുന്ന ടൂർണമെന്റിൽ മൂന്ന് അന്താരാഷ്ട്ര ഇടവേളകളും ഉണ്ടായേക്കും. നവംബറിലും, ഡിസംബറിലും ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുന്നതിനാൽ ചെറിയ രണ്ട് ഇടവേളകൾ ഉണ്ടായേക്കും. ഡിസംബർ പകുതി മുതൽ, ജനുവരി അവസാനം വരെ നീണ്ട് നിൽക്കുന്ന ഒരു വൻ ഇടവേളക്കും ടൂർണമെന്റ് ഇത്തവണ സാക്ഷ്യം വഹിക്കും. ഇന്ത്യ എ എഫ് സി ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്നത് കാരണമാണ് ഈ നീണ്ട ഇടവേള.
അതേ സമയം, ഐ എസ് എൽ അഞ്ചാം സീസണിലേക്ക് പുതിയ ടീമുകളെ ക്ഷണിക്കേണ്ടതില്ലെന്ന് ടൂർണമെന്റ് സംഘാടകരായ  ഫുട്ബോൾ സ്പോർട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡ് (FSDL) തീരുമാനിച്ചു. ഇതോടെ കൊൽക്കത്ത ക്ലബുകളായ മോഹൻ ബഗാനും, ഈസ്റ്റ് ബംഗാളും ഐ-ലീഗിൽ തന്നെ ഈ സീസണിൽ തുടരേണ്ടി വരും. ഇരു ടീമുകളും ഐ എസ് എല്ലിൽ കളിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

Also Read: 

ടീം മെച്ചപ്പെട്ടു, ഇത് കാരുണ്യപ്രവർത്തനം അല്ല – ഡേവിഡ് ജെയിംസ്

സീസൺ തുടങ്ങുമ്പോഴേക്കും കേരളാ ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെടുമെന്ന് എനിക്ക്  ഉറപ്പാണ് – ജിറോണാ കോച്ച്

ഐ ലവ് യൂ, നിങ്ങളാണ് മികച്ചത് : സന്ദേശ് ജിങ്കാൻ


കൊച്ചിയെ ആവേശം കൊള്ളിച്ച ലാ ലീഗ വേൾഡ് – വീഡിയോ
ഐ എസ് എല്ലിലേക്കുള്ള ബിഡിങ് ഇത്തവണ ഉണ്ടെങ്കിൽ ടീം ഐ എസ് എല്ലിലേക്ക് ചേരുമെന്ന് ഈസ്റ്റ് ബംഗാൾ ക്ലബ് സെക്രട്ടറി ദേബബ്രത സർക്കാർ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന്, ഈസ്റ്റ് ബംഗാൾ ഐ എസ് എല്ലിൽ ചേരുകയാണെങ്കിൽ തങ്ങളും ചേരുമെന്ന് മോഹൻ ബഗാൻ പ്രസിഡന്റ് ആയ സദാൻ ബോസും പറഞ്ഞിരുന്നു.
ഐ എസ് എല്ലിൽ പങ്കെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തങ്ങളുടെ പ്രീ-സീസൺ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്.
ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര പ്രീ-സീസൺ ടൂർണമെന്റിൽ പങ്കെടുത്ത കേരളാ ബ്ലാസ്റ്റേഴ്‌സ്, ലാലീഗ ക്ലബായ ജിറോണാ എഫ്‌സിയോട്, എ-ലീഗ് ക്ലബായ മെൽബൺ സിറ്റിയോടും മത്സരിച്ചിരുന്നു.
രണ്ട് മത്സരങ്ങളിലും വൻ പരാജയം ഏറ്റുവാങ്ങിയെങ്കിലും, കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു. തങ്ങളുടെ ശക്തി, ദൗർബല്യങ്ങൾ മനസ്സിലാക്കാനും, പുരോഗതി വേണ്ട ഭാഗങ്ങൾ മനസ്സിലാക്കാനും ഡേവിഡ് ജെയിംസിനെയും കൂട്ടരെയും ടൂർണമെന്റ് സഹായിക്കുമെന്നതിൽ സംശയമില്ല.
മറുവശത്ത്, ബെംഗളൂരു എഫ്‌സി ഇപ്പോൾ സ്പെയിനിൽ തങ്ങളുടെ പ്രീ-സീസൺ ക്യാമ്പിലാണ്. ടീം ഇത് വരെ രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇനിയും രണ്ട് മത്സരങ്ങൾ കൂടിയാണ് ടീമിന് സ്പെയിനിൽ അവശേഷിക്കുന്നത്, ഇതിൽ ഒരു മത്സരം ബാർസിലോണ ബി ടീമിന് എതിരെയാണ്.
ടൂർണമെന്റിന്റെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരുന്നതോട് കൂടി മറ്റു ടീമുകളും തങ്ങളുടെ തയ്യാറെടുപ്പുകളുടെ വേഗം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശത്ത് പ്രീ-സീസൺ ക്യാമ്പ് നടത്താൻ ടീമുകൾ ശ്രമിക്കുന്നുണ്ടെന്നും ടീമുകൾ മനസ്സിലാക്കുന്നു.

Read English – Exclusive: Indian Super League fixtures to be revealed in mid-August