Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

അർജന്റീനിയൻ മിഡ്ഫീൽഡർ ഗോകുലം കേരളയുടെ ട്രയൽസിൽ പങ്കെടുക്കുന്നു

Published at :December 25, 2019 at 5:46 PM
Modified at :December 25, 2019 at 5:48 PM
Post Featured Image

Krishna Prasad


അർജന്റീനിയൻ മിഡ്ഫീൽഡർ താരമായ മാറ്റിയാസ് വെറോണാണ് ഗോകുലം കേരളയിൽ എത്തിച്ചേർന്നിരിക്കുന്ന ആ വിദേശ താരം.

ഖേൽനൗ മനസിലാക്കിയെടുത്തോളം കേരളത്തിന്റെ ഏക ഐ ലീഗ് പ്രതിനിധിയായ ഗോകുലം കേരള തങ്ങളുടെ ടീമിൽ പുതിയ ഒരു വിദേശ താരത്തിനെ ഉൾകൊള്ളിക്കുവാനുള്ള തീവ്ര ശ്രമത്തിലാണുള്ളത്. അർജന്റീനിയൻ മിഡ്ഫീൽഡർ താരമായ മാറ്റിയാസ് വെറോണാണ് ഗോകുലം കേരളയിൽ എത്തിച്ചേർന്നിരിക്കുന്ന ആ വിദേശ താരം. ടീമിൽ അംഗമാകുന്നതിന് മുന്നോടിയായിട്ടുള്ള ട്രയൽസിന് വിധേയനായികൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ. [KH_ADWORDS type="3" align="center"][/KH_ADWORDS] ഈ സീസണിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ടും ജയിച്ച ഗോകുലത്തിന് മോഹൻ ബാഗിനോടുള്ള മത്സരത്തിൽ കാലിടറി. പിന്നീട് തങ്ങളുടെ ടീമിന്റെ ന്യൂനതകൾ കണ്ടെത്തിയ അവർ അതിന് പരിഹാരമായി മിഡ്ഫീൽഡറിനെ തേടിയുള്ള ശ്രമം ആരംഭിച്ചു. ഗോകുലം കേരളയുടെ പരിശീലകൻ ഫെർണാണ്ടോ വലേറയുടെ നിർദേശപ്രകാരമാണ് മാറ്റിയാസ് വെറോൺ തന്റെ മാറ്റ് തെളിയിക്കാൻ ഗോകുലം കേരളയിൽ എത്തിയത്. ടീമിലെ മോശം പ്രകടനം നടത്തുന്ന അറ്റാക്കേഴ്സിനെ പിന്താങ്ങുക എന്ന ഉദ്ദേശത്തോടെ കൊണ്ടുവന്ന ഈ അറ്റാക്കിങ് മിഡ്ഫീൽഡർ അർജന്റീനിയൻ ക്ലബായ യുവെന്റഡ് അർ സി എന്ന ക്ലബ്ബിലാണ് നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നത്. താരത്തിന്റെ സാനിധ്യം ക്ലബ്ബിൽ ഫലപ്രദമാകുമോ എന്ന് വിശകലനം നടത്തിയ ശേഷമേ ക്ലബ്‌ താരത്തെ സൈൻ ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുകയുള്ളു. [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS] ഗോകുലത്തിലെ പ്രമുഖ ട്രിനിഡാഡ് അന്തർദേശീയ താരമായ നഥാനിയേൽ ഗാർസിയക്ക് പിന്തുണ നൽകുവാൻ ഒരുപക്ഷേ ഈ താരത്തിന് സാധിച്ചേക്കും. സ്‌ക്വാഡിലെ ചുറുചുറുക്കുള്ള മിഡ്ഫീൽഡ് താരമായ ഗാർസിയ ടീമിന്റെ ആക്രമണത്തിന് മൂർച്ഛയേകുന്ന പ്രധാന താരങ്ങളിൽ ഒരുവനാണ്. ഒരുപക്ഷേ വെറോണിന്റെ വരവ് സാധ്യമാവുകയാണെങ്കിൽ അത് ടീമിന് ഒരു പുത്തനുണർവ് ഏകിയേക്കും.
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.