ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സും എ ടി കെയും തമ്മിൽ പോരാടും. 

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിന് നാളെ തുടക്കം. ആദ്യ മത്സരത്തിൽ സ്റ്റീവ് കോപ്പലിന്റെ എ ടി കെയും ഡേവിഡ് ജയിംസിന്റെ കേരളാ ബ്ലാസ്റ്റേഴ്സും തമ്മിൽ പോരാടും. മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ പങ്കെടുത്ത രണ്ടു കോച്ചുമാരും തങ്ങളുടെ ലക്ഷ്യം നാളെ വിജയിക്കുകയാണെന്ന് വ്യക്തമാക്കി.
 
ഈ സീസണിൽ ഐ എസ് എൽ വിജയിക്കുക മാത്രമല്ല ലക്ഷ്യമെന്നും, കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാവിയിലേക്ക് കൂടി നോക്കണമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. “ഞങ്ങൾ ഐ എസ് എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌ക്വാഡ് ആണുള്ളത്. ഞങ്ങൾ യുവ വിദേശ താരങ്ങളെ കൊണ്ട് വന്നിട്ടുണ്ടെന്നും അവർ മെച്ചപ്പെടുമെന്നും, ഈ സിസ്റ്റത്തിലൂടെ വളർന്ന് വന്ന യുവ താരങ്ങളുമാണുള്ളത്.” ജെയിംസ് പറഞ്ഞു.
 
താരങ്ങളെ റിക്രൂട്ട് ചെയ്യാൻ ഉപയോഗിച്ച തന്ത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ ജയിംസിന്റെ മറുപടി ഇങ്ങനെ, “കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിക്രൂട്ടിങ് തന്ത്രത്തിലേക്ക് നോക്കുമ്പോൾ, അത് പ്ലാൻ ചെയ്യുന്നതിൽ സന്ദേശ് [ജിങ്കൻ] പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സന്ദേശ് ഈ ടീമിന്റെ ക്യാപ്റ്റൻ ആണ്‌, ക്യാപ്റ്റൻസി നിലനിർത്തുകയും ചെയ്യുന്നു കാരണം അദ്ദേഹം മുന്നിൽ നിന്ന് മാതൃകയോടെ നയിക്കുന്നു”


ALSO READ:

 
“ഐ എസ് എൽ ഒരു നീണ്ട സീസൺ ആവുന്നത്  ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. നാളെ മത്സരത്തിൽ ഇറങ്ങാത്ത, സീസണിൽ പിന്നീട് മത്സരിക്കുന്ന, താരങ്ങൾ നാളെ ഉണ്ടാവാം. ഞങ്ങൾക്ക് നാളെ വിജയിക്കണം. ഞങ്ങൾക്ക് എല്ലാം നേരെ ചെയ്യണം, പക്ഷെ നാളത്തെ വിധി ഈ സീസണിന്റെ വിധി ആവില്ല” ജെയിംസ് പറഞ്ഞു.
 
യുവ ഗോൾകീപ്പർ ധീരജ് സിങ്ങിനെ കുറിച്ച് ചോദിച്ചപ്പോൾ ജെയിംസ് താരം നാളെ ടീമിന് വേണ്ടി കളത്തിലറങ്ങിയേക്കും എന്ന ഉറപ്പൊന്നും നൽകിയില്ല. “മത്സരത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ ധീരജ് സിംഗ് സന്ദേശ് ജിങ്കൻ പോലുള്ള കളിക്കാരെ നോക്കണം. മറ്റു താരങ്ങളിൽ എനിക്കുള്ള അതേ പ്രതീക്ഷയാണ് ധീരജിൽ എനിക്ക് ഉള്ളത്.”

 
“ഈ സീസണിൽ ധീരജ് സിംഗ് തുടങ്ങുമെന്ന് ഒരു ഉറപ്പും ഇല്ല. ഞാൻ കോച്ചാവുമ്പോൾ ആദ്ദേഹം കേരളത്തിൽ കളിക്കുമെന്നും ഒരു ഉറപ്പുമില്ല. ഞാൻ ധീരജിൽ നിന്ന് ഈ സീസണിൽ ഏറെ പ്രതീക്ഷിക്കുന്നു. ധീരജ് മത്സരങ്ങളിൽ കളിക്കുകയാണെങ്കിൽ, അവിടെ കളിയ്ക്കാൻ ഏറ്റവും അവകാശപ്പെട്ട താരം ധീരജാവും,” ജെയിംസ് കൂട്ടിച്ചേർത്തു.