തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷം വിജയം തേടിയിറങ്ങിയ കേരളത്തിന് സമനില കൊണ്ട് തൃപ്തരാവേണ്ടി വന്നു.

കേരളത്തിന് ഒരു വിജയം അനിവാര്യമായിരുന്നു, ചെന്നൈയിനും. പക്ഷേ, കളിയുടെ അവസാനം തുലച്ചു കളഞ്ഞ അവസരങ്ങളെ കുറിച്ചോർത്ത് പശ്ചാത്തപിക്കാനാണ് ഇരു ടീമിന്റെയും വിധി.

അവസരങ്ങൾ ഒട്ടനവധി ഉണ്ടായിരുന്നെങ്കിലും, ചെന്നൈയിൽ ഗോളുകൾ ഒന്നും പിറന്നില്ല. ഇരു ടീമുകളും ഒരു പോയിന്റ് കൊണ്ട് തൃപ്തരാവേണ്ടി വന്നു!
മത്സര ശേഷം മാധ്യമങ്ങളെ കണ്ട ഡേവിഡ് ജെയിംസ് മത്സരം കേരളം ജയിക്കേണ്ടതായിരുന്നവെന്ന് പറഞ്ഞു. “മത്സരത്തിന്റെ രണ്ടാം പകുതിയിൽ മത്സരം വിജയിക്കാമായിരുന്നു. മത്സരം അവസാനത്തോട് അടുത്തപ്പോൾ ശക്തർ ഞങ്ങൾ ആയിരുന്നു, അവർ കടിച്ചു തൂങ്ങാൻ ആണ് ശ്രമിച്ചത്.”
കഴിഞ്ഞ സീസണിൽ കേരളത്തിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ച കറേജ് പെകൂസൻ ഈ സീസണിൽ കേരളത്തിന് വേണ്ടി കുറച്ചു മിനുട്ടുകൾ മാത്രമേ കളിച്ചിട്ടുള്ളൂ. ഇതിനെ പറ്റി ചോദിച്ചപ്പോൾ ജയിംസിന്റെ മറുപടി ഇങ്ങനെ, “ഞാൻ കളിക്കാരെ അവർക്ക് കളിക്കാൻ  കാരണത്തിനല്ലാതെ മറ്റൊന്നിനും പുറത്ത് നിറുത്തില്ല. പെകൂസൻ കളിക്കാനുള്ള ആരോഗ്യത്തിലായിരുന്നില്ല. അത് പോലെയാണ് സ്ലാവിസായും.”
” പെകൂസൻ പുണെക്ക് എതിരെയുള്ള മത്സരത്തിൽ തിരിച്ചു വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 25 ആരെയെങ്കിലും കളിപ്പിക്കുന്നതിൽ എനിക്ക് പ്രശനമില്ല” ജെയിംസ് പറഞ്ഞു.

ഇന്ത്യൻ അന്തരാഷ്ട്ര പ്രതിരോധ താരം സന്ദേശ് ജിങ്കാൻ ഈ മത്സരത്തിലെ കേരളത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം കണ്ടെത്തിയിരുന്നില്ല. ഇതിനെ പറ്റി ചോദിച്ചപ്പോൾ തന്ത്രപരമായ മാറ്റം എന്നാണ് ജെയിംസ് പറഞ്ഞത്.
“ഞങ്ങൾ കളിക്കാൻ പോവുന്ന ശൈലിക്ക് അനുയോജ്യമായ സ്റ്റാർട്ടിങ് ഇലവൻ ആണെന്ന് തോന്നി. തുടങ്ങാൻ ഇതാണ് [സ്റ്റാർട്ടിങ് ഇലവൻ] നല്ലതെന്ന് തോന്നി.” ജെയിംസ് പറഞ്ഞു.