Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

ആത്മവിശ്വാസം കിട്ടാൻ ഒരു വിജയം മതി: ഡേവിഡ് ജെയിംസ്

Published at :November 28, 2018 at 7:43 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

ali shibil roshan


തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റ കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിൽ വിജയം തന്നെയാകും ലക്ഷ്യമിടുക.

നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയത്തിന്റെ വക്കിൽ വരെ എത്തിയതാണ്. പക്ഷേ, അവസാന നിമിഷങ്ങളിലെ അലസതക്ക് കേരളം കൊടുക്കേണ്ടി വന്ന വില മൂന്ന് പോയിന്റ്.

"ഞങ്ങൾ ഐ എസ് എല്ലിലെ മികച്ച മൂന്ന് ടീമുകളോട് തോറ്റു എന്നത് നിരാശ നൽകുന്ന കാരണമാണ്. ഗോവക്കെതിരെയും ബെംഗളൂരുവിനെതിരെയും ഉള്ള തോൽവികൾ അംഗീകരിക്കാൻ പറ്റും, പക്ഷേ നോർത്ത്ഈസ്റ്റിനെതിരെയുള്ള തോൽവി അങ്ങനെയല്ല," മത്സരത്തിന് മുൻപ് മാധ്യമങ്ങളെ കണ്ട ഡേവിഡ് ജെയിംസ് പറഞ്ഞു.
"അവസാന പതിനഞ്ച് മിനുട്ടിൽ വഴങ്ങുന്ന ഗോളുകൾ സഹായിക്കുന്നില്ല. അത്തരം വിധികൾ ടീമിന്റെ ആത്മവിശ്വാസത്തെ മാറ്റും. ഞങ്ങൾ ജയിക്കണം എന്നുള്ള കുറച്ച് ആരാധകർ ഞങ്ങൾക്കുണ്ട്, അത് പോലെ തന്നെ കളിക്കാരും. എതിരെ ടീമുകൾ ഞങ്ങളെ തകർക്കുന്നൊന്നുമില്ല, ഞങ്ങൾ വഴങ്ങുന്നത് ചെറിയ പരാചയങ്ങളാണ്." ജെയിംസ് പറഞ്ഞു.
ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിര താരം സികെ വിനീതിന് പതിവ് പോലെ മിന്നിത്തിളങ്ങാന് കഴിഞ്ഞിട്ടില്ല. നിരവധി അവസരങ്ങൾ തുലക്കുകയും വിനീത് ചെയ്തിരുന്നു. ഇതിനെ പറ്റി ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ, "അദ്ദേഹവുമായി യാതൊരു നിരാശയും എനിക്കറിയില്ല"
"എന്റെ ടീമിലെ അധികം കളിക്കാർക്കും ചിലതൊക്കെ ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു." ജെയിംസ് കൂട്ടിച്ചേർത്തു.
[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]
നാളത്തെ മത്സരത്തിൽ സ്ലാവിസ സ്റ്റോജെനോവിച്ചും ലോകെൻ മെയ്‌റ്റിയും ഉണ്ടാവില്ലെന്നും ജെയിംസ് പറഞ്ഞു.
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.