തോൽക്കുന്നതിനേക്കാൾ ഭേദമാണ് സമനില എന്നും താരം പറഞ്ഞു.

മികച്ച സേവുകളുമായി മത്സരത്തിൽ ഉടനീളം മികച്ച പ്രകടനമാണ് യുവ ഗോൾകീപ്പർ ധീരജ് സിംഗ് പുറത്തെടുത്തത്. മത്സരത്തിൽ ഹീറോ ഓഫ് ദി മാച്ച് അവാർഡും ധീരജ് സിംഗ് ആണ് നേടിയത്.

എന്നാൽ മത്സരത്തിന്റെ വിധിയിൽ തൃപ്തനല്ല എന്ന് യുവ താരം പറഞ്ഞു, “ഈ മത്സരം ജയിക്കുക എന്നത് ഞങ്ങൾക്ക് വളരെ പ്രധാനമായിരുന്നു കാരണം ഞങ്ങൾ കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ മികച്ച കളി അല്ലായിരുന്നു. പക്ഷേ, വിധിയിൽ തൃപ്തനല്ല.” 

വിജയമായിരുന്നു കേരളത്തിന്റെ ലക്‌ഷ്യം, പക്ഷേ തോൽക്കുന്നതിനേക്കാൾ ഭേദമാണ് സമനില എന്നും താരം പറഞ്ഞു. “ഞങ്ങൾക്ക് ശരിക്കും വേണ്ടിയിരുന്നത് വിജയമാണ്, പക്ഷേ തോൽക്കുന്നതിനേക്കാൾ ഭേദം സമനിലയാണ്. ഞങ്ങൾ മത്സരം വിജയിക്കാമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.”


Read More: ജയിക്കേണ്ട മത്സരം; ശക്തർ ഞങ്ങളായിരുന്നു : ഡേവിഡ് ജെയിംസ്


തന്റെ പ്രകടനത്തെക്കാൾ ടീമിന്റെ പ്രകടനമാണ് പ്രധാനം എന്നും 18 വയസുള്ള ധീരജ് പറഞ്ഞു. “ഗ്രൗണ്ടിൽ 100% നൽകുക എന്നത് പ്രധാന കാര്യമാണ്. മികച്ച ഒരു പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്, പക്ഷേ ഞങ്ങൾ മത്സരം ജയിക്കേണ്ടിയിരുന്നു. ടീമിന്റെ വിജയമാണ് എന്റെ പ്രകടനത്തെക്കാൾ പ്രധാനം.” 

മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് പിന്തുണക്കാൻ വന്ന ട്രാവെല്ലിങ് ഫാന്സിനെ കുറിച്ച് ചോദിച്ചപ്പോൾ അത് താരങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നുണ്ടെന്നും ധീരജ് പറഞ്ഞു.