അനസ് എടത്തൊടികയെ കളിപ്പിക്കാത്തതിന്റെ കാരണവും കോച്ച് വ്യക്തമാക്കി.

ജംഷഡ്‌പൂർ എഫ്സിയുടെ ആധിപത്യം കണ്ട ആദ്യ പകുതി, ഡേവിഡ് ജയിംസിന്റെ കൊമ്പന്മാരുടെ ആധിപത്യം കണ്ട രണ്ടാം പകുതി. ഇന്നത്തെ മത്സരത്തെ ചുരുങ്ങിയ വാക്കുകളിൽ അങ്ങനെ വിശേഷിപ്പിക്കാം.

ആദ്യ പകുതിയിൽ ജംഷഡ്‌പൂർ എഫ്സിയുടെ തന്ത്രങ്ങൾക്ക് മുൻപിൽ പതറിയ ബ്ലാസ്റ്റേഴ്‌സ്, രണ്ടാം പകുതിയിൽ കോച്ച് ഡേവിഡ് ജെയിംസ് നടത്തിയ സബ്സ്റ്റിട്യൂഷനുകളുടെ മികവിൽ സമനില നേടി.

രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങിയ സഹലും, ഡൗങ്കലും കേരളത്തിന്റെ കളി മാറ്റി മറിച്ചു. കഴിഞ്ഞ സീസണിലും കേരളാ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്‌പൂർ എഫ്‌സിക്ക് എതിരെ കളിച്ചപ്പോൾ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ വഴങ്ങിയിരുന്നു.  

“കഴിഞ്ഞ സീസണിലും, ജംഷഡ്‌പൂർ എഫ്‌സിക്ക് ഞങ്ങൾക്കെതിരെ ആദ്യ പകുതിയിൽ രണ്ട് ഗോൾ നേടി. ഞങ്ങൾ അവസാന നിമിഷം ഒരു തിരിച്ചടിച്ചു, എങ്കിലും കളി തോറ്റു. ” ഡേവിഡ് ജെയിംസ് പറഞ്ഞു.

“രണ്ടാം പകുതിയിൽ ടീമിന്റെ പ്രകടനം മികച്ചതായിരുന്നു. വിജയം നേടാനാവാത്തതിൽ ഞങ്ങൾ നിർഭാഗ്യരാണ്. പക്ഷേ, രണ്ട് ഗോളുകൾ ഞങ്ങൾ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വഴങ്ങി. മത്സരത്തിൽ തിരിച്ചെത്താൻ കളിക്കാർ കുറേ പരിശ്രമിച്ചു.” കൊമ്പന്മാരുടെ രണ്ടാം പകുതിയിലെ പ്രകടനത്തെ കുറിച്ച് ജെയിംസ് പറഞ്ഞു. 

“എതിരാളിയുടെ നിലവാരം നോക്കുമ്പോൾ, ആദ്യ ഗോൾ അലസത കാരണം വഴങ്ങി. പക്ഷേ, രണ്ടാം പകുതിയിൽ കളിക്കാർ ദൃഢനിശ്ചയത്തോടെ കളിച്ചു.” ജെയിംസ് കൂട്ടിച്ചേർത്തു.


Read More:


അടുത്ത മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ്പു പുണെ സിറ്റി എഫ്സിയെയാണ്ണെ നേരിടുക. അവരിൽ നിന്ന് ഏത് തരത്തിലുള്ള വെല്ലുവിളികളാണ് പ്രതീക്ഷിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ജയിംസിന്റെ മറുപടി ഇങ്ങനെ,  “പുണെ സിറ്റിക്ക് പുതിയ മാനേജർ ആണുള്ളത്, ഒരു താത്കാലിക മാനേജർ. അതിനാൽ അദ്ദേഹം എന്താണ് ചെയ്യാൻ പോവുന്നത് എന്ന് അറിയുക പ്രയാസമാണ്.” 

ലെൻ ഡൗങ്കലിന്റെ പ്രകടനത്തിൽ തൃപ്തനാണെന്നും ജെയിംസ് പറഞ്ഞു. “ലെനിനെ കളിപ്പിക്കാതെ ഇരുത്തുക (സ്റ്റാർട്ടിങ് ഇലവനിൽ) ഒരു കഠിനമായ തീരുമാനം ആയിരുന്നു. അവൻ മെച്ചപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. ഞാൻ ലെനിന്റെ പ്രകടനത്തിൽ തൃപ്തനാണ്. ഞങ്ങളുടെ ടീമിലെ ചേരുന്നതിന് ശേഷം അവൻ ചില ഏരിയകളിൽ മെച്ചപ്പെട്ടിരിക്കുന്നു.”

അനസ് എടത്തൊടികയെ കളിപ്പിക്കണം എന്നുണ്ടായിരുന്നുവെന്നും, പക്ഷേ രണ്ട് ഗോളുകൾക്കു പിന്നിട്ട് നിൽക്കുമ്പോൾ നിങ്ങൾ ഒരു ഡിഫൻഡറെ കൊണ്ട് വരില്ല. അതിനാലാണ് അനസിന് കളിക്കാനുള്ള അവസരം നഷ്ടപ്പെട്ടത്.