ആദ്യ മത്സരത്തിൽ, ശക്തരായ എ ടി കെക്ക് എതിരെ നാല് വിദേശ താരങ്ങളെ മാത്രമാണ് ഡേവിഡ് ജെയിംസ് സ്റ്റാർട്ടിങ് ഇലവനിൽ ഇറക്കിയത്.

കളിയുലടനീളം മേധാവിത്വം പുലർത്തിയ പ്രകടനം. എ ടി കെയെ കളിയുടെ എല്ലാ മേഖലകളിലും നിഷ്പ്രഭമാക്കിയ സുന്ദര ഫുട്ബോൾ. അതിന് തെളിവായി സ്ലാവിസയുടെയും മതേജിന്റെയും മിന്നുന്ന ഗോളുകളും, ജിങ്കൻറെയും കൂട്ടരുടെയും കിടിലൻ പ്രതിരോധവും. മധ്യ നിരയിലും കളി അടക്കി ഭരിച്ചത് ജയിംസിന്റെ പട തന്നെ.

നാളെ മുംബൈ സിറ്റി എഫ്‌സിയെ നേരിടുമ്പോൾ ഇത്തരം ഒരു പ്രകടനം തന്നെയാവും ഡേവിഡ് ജെയിംസ് തന്റെ ടീമിൽ നിന്ന് പ്രതീക്ഷിക്കുന്നത്. മത്സരത്തിന് മുന്നോടിയായി ഇന്നലെ പ്രീ-മാച്ച് കോൺഫറൻസിൽ പങ്കെടുത്ത ഡേവിഡ് ജെയിംസിനോട് മുന്നേറ്റ നിരയിൽ രണ്ട് വിദേശ താരങ്ങളെ കളിപ്പിക്കുന്നത് മറ്റു മേഖലകളിൽ ടീമിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന്. 

മുൻ ലിവർപൂൾ ഗോൾകീപ്പറിന്റെ അതിനുള്ള മറുപടി ഇങ്ങനെ, “അത് ഓപ്ഷൻ ഇല്ലായ്മ ആണെന്ന് എനിക്ക് പറയാനാവില്ല. ഞങ്ങള്ക് കുറേ മികച്ച കളിക്കാർ ഉണ്ട്. ടീമിൽ സെലക്ഷൻ കിട്ടാൻ വേണ്ടി നന്നായി പരിശീലിക്കുന്ന ഒരുപാട് കളിക്കാർ ഞങ്ങൾക്കുണ്ട്. ഏതൊരു മാനേജർക്കും, ബുദ്ധിമുട്ട് എന്തെന്നാൽ ഒരു മുഴുവൻ ടീമും ഫിറ്റ് ആയിരിക്കുമ്പോൾ, അവർ നന്നായി പരിശീലിക്കുമ്പോൾ, അവരിൽ നിന്ന് സെലക്ട് ചെയ്യുന്നത് ഒരു പ്രശ്നമാണ്. 


Read More:


“പക്ഷേ മുന്നിൽ കളിച്ച അവർ രണ്ട് പേരും (സ്ലാവിസ, മതേജ്) നന്നായി കളിച്ചു. കഴിഞ്ഞ കളിയുടെ വീഡിയോ വീണ്ടും കണ്ടപ്പോൾ, ഞങ്ങൾ കുറെ അവസരങ്ങൾ ഉണ്ടാക്കി, ഞങ്ങൾ വ്യത്യസ്ത കളിക്കാരിൽ നിന്ന് മികച്ച അവസരങ്ങൾ ഉണ്ടാക്കി. വിനീത് കളിക്കളത്തിൽ വന്നു, അവസരങ്ങൾ കിട്ടി” ജെയിംസ് കൂട്ടിച്ചേർത്തു. 

കഴിഞ്ഞ മികച്ച താരനിര ഉണ്ടായിരുന്നുവെങ്കിലും ഗോൾ അടിക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പതറിയിരുന്നു. ഈ സീസണിൽ ടീം അതിൽ നിന്ന് ഏറെ മുന്നേറിയിരിക്കുന്നു. അതിനെ കുറിച്ച് ചോദിച്ചപ്പോൾ ജെയിംസ് ഉത്തരം ഇങ്ങനെ, “അത് ജാലവിദ്യ ഒന്നുമല്ല, അത് കളിക്കാർക്ക് വിശ്വാസം പ്രകടിപ്പിക്കലാണ്. അവരിൽ നമ്മൾ വിശ്വസിച്ചാൽ, അവർക്ക് അവരുടെ പൊട്ടൻഷ്യൽ മുഴുവൻ നേടാൻ പറ്റും.”

“ഞങ്ങൾക്ക് കിട്ടിയിട്ടുള്ളത് ഒരു പ്രായം കുറഞ്ഞ സ്‌ക്വാഡ് ആണ്. ഞങ്ങൾക്കാണ് ഐ എസ് എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌ക്വാഡ്. അതിനാൽ തന്നെ സമയം ഞങ്ങളുടെ യുവ കളിക്കാരുടെ പക്ഷത്താണ്. അവർ അത് പരമാവധി ഉപയോഗിക്കണം,” ജെയിംസ് കൂട്ടിച്ചേർത്തു.

ഐ എസ് എല്ലിലിന്റെ ഈ സീസണിൽ മൂന്ന് ബ്രേക്കുകൾ ഉണ്ടാവും. അന്താരാഷ്ട്ര മത്സരങ്ങൾ കാരണമാണ് ഈ ബ്രേക്കുകൾ. ഇത് ഒരു അവസരമാണോ അല്ലയോ എന്ന് ചോദിച്ചപ്പോൾ ജെയിംസ് മറുപടി പറഞ്ഞത് ഇങ്ങനെ, “അന്തരാഷ്ട്ര ടീമുകൾക്ക് മുന്നേറാൻ അവസരം കൊടുത്തതിന് നമ്മൾ ഇന്ത്യൻ ഫുട്ബോളിനെ അഭിനന്ദിക്കണം. ഇന്ത്യൻ ഫുട്ബോൾ വളർന്നു എന്നതിന്റെ തെളിവാണ് ഇത്”