കേരളത്തെ പിന്തുണച്ച മഞ്ഞപ്പടക്ക് താരം നന്ദി പറയുകയും ചെയ്തു.

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ അഞ്ചാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് നാലാമത്തെ സമനില. ആദ്യ പകുതിയിൽ സ്റ്റാൻകോവിച്ചിന്റെ ലോങ്ങ് റേഞ്ച് ഗോളിന് മുന്നിൽ കയറിയ പുണെ സിറ്റിയെ, രണ്ടാം പകുതിയിൽ ക്രിച്ച്മറെവിച്ചിന്റെ ഗോളിൽ തളക്കുകയായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ്.

ഗോളുകൾ വഴങ്ങുന്നതിന് അനുസരിച്ച്ളു കൂടുതൽ ഗോളുകൾ നേടാൻ കഴിയാത്തതാണ്ക തങ്ങളുടെ പ്രശ്നമെന്ന് ക്യാപ്റ്റൻ ജിങ്കൻ മത്സരശേഷം പറഞ്ഞു. “ഗോളുകൾ വഴങ്ങുന്നു, പക്ഷേ കൂടുതൽ ഗോളുകൾ അടിക്കാൻ കഴിയുന്നില്ല. അതാണ് പ്രശ്നമെന്ന് തോന്നുന്നു. ഞങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. മുന്നോട്ട് പോയി കൂടുതൽ ഗോൾ അടിക്കണം, അപ്പോൾ മൂന്ന് പോയിന്റ് നേടാൻ കഴിയും.” താരം പറഞ്ഞു.

ആദ്യ പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്സിന് അർഹതപ്പെട്ട പെനാൽറ്റി റഫറി നിഷേധിച്ചിരുന്നു. ഗോൾ ലൈനിൽ അൽഫാറോ കൈക്കൊണ്ട് പന്ത് തടുത്തതിന് റഫറി പെനാൽറ്റി വിധിച്ചില്ല. 

ഇതിനെ പറ്റി ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെ,”എന്റെ മുന്നിൽ കുറേ കളിക്കാർ ഉണ്ടായിരുന്നു. അതിനാൽ അത് നേരെ കാണാൻ കഴിഞ്ഞില്ല. [റഫറി] അത് [ഗോൾ] നൽകിയില്ല, അതിനാൽ അത് ഗോളല്ല.”


Read More:


പുണെക്ക് എതിരെ കളിയിൽ ആധിപത്യം കേരളാ ബ്ലാസ്റ്റേഴ്സിനായിരുന്നു. ഒട്ടനവധി അവസരങ്ങൾ കിട്ടിയിട്ടും വിജയിക്കാൻ കഴിയാത്തതിന്റെ നിരാശ ജിങ്കൻ മറച്ചുവെച്ചില്ല. താരം പറഞ്ഞു, “ഞങ്ങൾക്ക് കുറേ അവസരങ്ങൾ കിട്ടിയിരുന്നു. കളി ജയിക്കാത്തതിൽ ഞാൻ നിരാശനാണ്. ഞങ്ങള്ക് മത്സരം വിജയിക്കേണ്ടതായിരുന്നു.” 

തങ്ങളെ പിന്തുണക്കാൻ സ്റ്റേഡിയത്തിലേക്ക് വന്ന ആരാധകരോട് ജിങ്കൻ നന്ദി പറയുകയും ചെയ്തു. “അവർ എല്ലാ മത്സരവും ഞങ്ങളെ പിന്തുണക്കാൻ കിലോമീറ്ററുകൾ താണ്ടി വരും. അത് ഞങ്ങൾക്ക് നല്ലതാണ്. നന്ദി. എനിക്ക് അവരെ ഇഷ്ടമാണ്.”