തങ്ങളുടെ പ്രതിരോധമാണ് തങ്ങളുടെ പ്രധാന ബലഹീനതയെന്നും കോച്ച് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ തുടങ്ങുന്നതിന് മുൻപ് കടലാസിൽ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിരുന്നു എഫ്‌സി പുണെ സിറ്റി. പക്ഷേ, ആ മികവ് കളിക്കളത്തിൽ ഇത് വരെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല പുണെക്ക്.

ടീമിന്റെ മോശം പ്രകടനത്തിന്റെ പേരിൽ കോച്ച് മിഗ്വേൽ ഏയ്ഞ്ചൽ പോർട്ടുഗലിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. നാളെ, കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും പുണെ പ്രതീക്ഷിക്കുനുണ്ടാവില്ല.

മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട അവരുടെ താത്കാലിക കോച്ച് പ്രധ്യും റെഡ്‌ഡി അവർക്ക് ഒരു മികച്ച തുടക്കം അല്ല കിട്ടിയിട്ടുള്ളത്, പക്ഷേ ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്താൽ പോയിന്റ് ടേബിളിൽ മുന്നോട്ട് കയറാം എന്നും പറഞ്ഞു.

“ഈ സീസണിൽ ഞങ്ങൾക്ക് ഒരു മികച്ച തുടക്കം അല്ല കിട്ടിയിട്ടുള്ളത്. ഞങ്ങൾ ഞങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ ഒരു മത്സരം മാത്രമാണ് ഇത് വരെ കളിച്ചിട്ടുള്ളത്. ഞങ്ങൾ ഒരു മത്സരത്തിൽ മാത്രമാണ് ഗോൾ അടിക്കാത്തത്.” കോച്ച് പറഞ്ഞു.


Read More:


പുണെയുടെ പ്രതിരോധമാണ് അവരുടെ ബലഹീനത. ഇതിനെ പറ്റി ചോദിച്ചപ്പോൾ കോച്ചിന്റെ മറുപടി ഇങ്ങനെ, “ഗോളുകൾ വഴങ്ങിയ കാര്യത്തിൽ, 4 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ വഴങ്ങിയത് ഒരു വലിയ ആശങ്ക നൽകുന്ന കാര്യമാണ്, അത് ഞങ്ങൾ എന്തായാലും മാറ്റുകയും വേണം. ഒരു മത്സരത്തിൽ 2.5 ഗോളുകൾ വഴങ്ങിയാൽ പോയിന്റ് നേടാൻ പറ്റില്ല.”

“ഞങ്ങൾ ആ പ്രശ്‌നം പരിഹരിച്ചാൽ, മികച്ച മുന്നേറ്റ നിരയുടെ സഹായത്തോടെ, ഞങ്ങൾക്ക് ഗോളടിക്കാനും, പോയിന്റുകൾ നേടാനും ഉള്ള കഴിവുണ്ടെന്ന് ഞാൻ വിചാരിക്കുന്നു.” കോച്ച് കൂട്ടിച്ചേർത്തു.

ബ്ലാസ്റ്റേഴ്സിന് തോൽപിക്കാൻ പ്രയാസം ആവുമെന്നും കോച്ച് പറഞ്ഞു. “കേരളാ അപരാചിതരാണ്, അവരെ തോൽപിക്കാൻ പ്രയാസമാവും. അവർക്ക് എതിരെ ഞങ്ങൾക്ക് കുറച്ച് തന്ത്രങ്ങളുണ്ട്. ഞങ്ങൾ കുറച്ച് മാറ്റങ്ങൾ വരുത്തും, എന്തായാലും ആദ്യ മത്സരങ്ങളിൽ പ്രതിരോധിച്ച പോലെ ഞങ്ങൾക്ക് ഈ മത്സരത്തിൽ പ്രതിരോധിക്കാൻ കഴിയില്ല.”

“കളിക്കാർ ടീമിന്റെ സാഹചര്യങ്ങളുമായി ഇണങ്ങാൻ സമയം എടുക്കും. ഞങ്ങൾക്ക് ഇപ്പോഴും സ്ഥിരതയുള്ള ഒരു പ്രതിരോധ നിര ഇല്ല. അത് ഞങ്ങൾ ശരിയാക്കണം, അത് ഞങ്ങളുടെ ടീമിലേക്ക് കുറച്ച് കൂടി സ്ഥിരതയുണ്ടാക്കും.” കോച്ച് പറഞ്ഞു.