Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

ലോബെറ: പ്ലേഓഫ്‌ കളിച്ച് ലീഗ് നേടാൻ ബ്ലാസ്റ്റേഴ്സിനാകും

Published at :November 30, 2019 at 10:31 PM
Modified at :November 30, 2019 at 10:59 PM
Post Featured Image

Krishna Prasad


കൊച്ചിയിലേ നിറഞ്ഞ ഗാലറിയിൽ കളിക്കുന്നതിൽ തൻ്റെ ടീം ഒട്ടും സമ്മർദ്ദത്തിലല്ല എന്നും കോച്ച് പറഞ്ഞു.

ബ്ലാസ്റ്റേഴ്സും എഫ് സി ഗോവയും തമ്മിലുള്ള തൻ്റെ ടീമിൻ്റെ എവേ മാച്ചിന് പോകുന്നതിന് മുന്നോടിയായി പ്രീ മാച്ച് പ്രെസ്സ് കോൺഫറൻസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സെർജിയോ ലോബെറ. നാളെ കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തങ്ങളുടെ വിജയവയിലേക്ക് തിരിച്ചെത്താനുള്ള ശ്രെമവുമായി ഏറ്റുമുട്ടാനൊരുങ്ങുകയാണ് ഇരുടീമുകളും. അവസാനം കളിച്ച മത്സരങ്ങളിൽ തോൽവി ആയിരുന്നു രണ്ട് കൂട്ടരുടെയും മത്സരഭലം. [KH_ADWORDS type="3" align="center"][/KH_ADWORDS] ജംഷഡ്‌പൂറുമായി സ്വന്തം തട്ടകത്തിൽ 0-1-ന്റെ തോൽവി വഴങ്ങിയതിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സുമായി അവരുടെ തട്ടകത്തിൽ ഏറ്റുമുട്ടാൻ എഫ് സി ഗോവ ഒരുങ്ങുന്നത്. നാളെ ബ്ലാസ്റ്റേഴ്‌സുമായി നടക്കുന്ന മത്സരത്തെ തൻ്റെ ടീം പോസിറ്റീവ് മൈൻഡോടെയാണ് കാണുന്നതെന്നും മാധ്യമങ്ങളോട്‌ സംസാരിക്കവെ സെർജിയോ ലോബെറ പറഞ്ഞു. "ഞങ്ങളുടെ മെന്റാലിറ്റി എപ്പോഴും പോസിറ്റീവാണ്. ഞാൻ കരുതുന്നത് അവസാനം കളിച്ച കളി കഴിഞ്ഞ കാര്യമാണ്, അതുകൊണ്ട് തന്നെ ഇനി വരാനുള്ള മത്സരങ്ങൾക്കാണ് ഞങ്ങൾ ശ്രെദ്ധ കേന്ദ്രികരിക്കേണ്ടത്. എനിക്ക് തോന്നുന്നത് എല്ലായ്‌പ്പോഴും ഞങ്ങൾക്ക് പോസിറ്റീവ് മെന്റാലിറ്റിയാണ് ഒരു മത്സരം കളിക്കാൻ. പോസിറ്റീവ് മെന്റാലിറ്റി." സെർജിയോ ലോബെറോ ഉറപ്പിച്ചു പറഞ്ഞു. ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഇറങ്ങുന്ന ഗോവയ്ക്ക് സസ്‌പെൻഷൻ മൂലം ചില കളിക്കാർ ലഭ്യമായേക്കില്ല. വിദേശ താരങ്ങളായ ഹ്യൂഗോ ബൗമോസ്, അഹമ്മദ് ജാഹു എന്നിവരും ഇന്ത്യൻ താരമായ സെയ്‌മിൻലിൻ ഡൗങ്കൽ എന്നിവരാണ് കേരളത്തിനെതിരെ ഉള്ള മത്സരത്തിൽ സസ്‌പെൻഷൻ മൂലം പുറത്തിരിക്കുന്നത്. എന്നിരുന്നാലും തൻ്റെ ടീമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം ചില വ്യക്തികളിൽ മാത്രം ഒതുങ്ങുന്നതല്ല തൻ്റെ ടീം എന്ന് വിശ്വസിക്കുന്നു. “എനിക്ക് നല്ല ഒരു സ്‌ക്വാഡാണ് ഉള്ളത്. അത് ചുരുക്കം ചില കളിക്കാരിൽ ഒതുങ്ങുന്നതല്ല. തീർച്ചയായും അവരുടെ അഭാവം ടീമിന് ബുദ്ധിമുട്ട് നൽകും അതിനാൽ നാളത്തെ മത്സരത്തിനായി ഞാൻ ചിലത് തയ്യാറാകേണ്ടി വരും. എല്ലാ കളിക്കാർക്കും അവർ തിരഞ്ഞെടുക്കപ്പെട്ട അതേ പൊസിഷനിൽ കളിക്കുവാൻ സാധിച്ചു എന്ന് വരില്ല. അതിനാൽ മത്സരസമയത്ത് ഫസ്റ്റ് ഇലവനിൽ മാത്രമല്ല എനിക്ക് ശ്രദ്ധ ചെലുത്തേണ്ടത്. കാരണം ചില സമയങ്ങളിൽ ആൾകാർ ആദ്യ ഇലവനെ പറ്റി മാത്രമേ ചിന്തിക്കാറുള്ളു" അദ്ദേഹം വിശദീകരിച്ചു. " മത്സരംസമയത്ത് ഫുൾ സ്‌ക്വാഡ് ലഭ്യമല്ലെങ്കിൽ നമ്മൾക്ക് ഒരല്പം ഓപ്‌ഷൻസ് ആവിശ്യമാണ്. മൂന്ന് കളിക്കാർ സസ്‌പെൻഷനിൽ, കുറച്ച് പേർക്ക് പരിക്ക് അതിനാൽ മത്സരസമയത്ത് സ്ഥിതിഗതികളെ മാറ്റിയെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ബെഞ്ചിൽ മാറ്റം വരുത്താൻ ഒരുപാട് അവസരങ്ങൾ ലഭ്യമല്ല “ അദ്ദേഹം പറഞ്ഞു.
കേരള ബ്ലാസ്‌റ്റേഴ്‌സിനെ പറ്റി നിലവിൽ ലീഗ് പട്ടികയിൽ ഒൻപതാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന് കപ്പ് നേടാൻ പറ്റിയ മികച്ച സ്‌ക്വാഡാണ് ഉള്ളത് എന്ന് ലോബേറ പറയുകയുണ്ടായി.
“ കേരള ഒരു മികച്ച ടീമാണ് എന്നാണ് ഞാൻ കരുതുന്നത്. മികച്ച താരങ്ങളെ വാങ്ങുവാൻ നല്ലത് പോലെ ക്ലബ്‌ മെനകെട്ടു. ഉദാഹരണത്തിന് ഓഗ്‌ബെച്ചേ - കഴിഞ്ഞ സീസണിലെ മികച്ച താരം എന്ന് വിശേഷിപ്പിക്കാവുന്ന അദ്ദേഹം കേരളയ്ക്ക് വേണ്ടി സൈൻ ചെയ്തു. സുയിവർലൂൺ - ഡൽഹിയിലെ ഏറ്റവും മികച്ച താരം കേരളയ്ക്ക് വേണ്ടി സൈൻ ചെയ്തു. സിദോഞ്ഞ, അർക്വേസ്‌ - ജാംഷെഡ്പൂരിലെ ഏറ്റവും മികച്ച കളിക്കാർ കേരളത്തിനായി സൈൻ ചെയ്തു " അദ്ദേഹം ചൂണ്ടികാട്ടി. " ലീഗ് നേടാൻ പ്രാപ്തിയുള്ള മികച്ച ടീമാണ് കേരളത്തിന്‌ ഉള്ളത് എന്നാണ് ഞാൻ കരുതുന്നത്. പ്ലേഓഫ്‌ കളിച്ച് ലീഗ് നേടാനാകും. അവർക്ക് ഇപ്പോൾ സമ്മർദ്ദം ഉള്ളതിനാൽ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് അവർ ഉള്ളത്. എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ ടീം നല്ല രീതിയിൽ കളിക്കുക എന്നതാണ് എനിക്ക് ഏറ്റവും പ്രാധാന്യം. ഇതുപോലുള്ള സാഹചര്യത്തിൽ നിന്നുകൊണ്ട് എൻ്റെ ടീം പ്രവർത്തിച്ചിരുന്നു. അതിനാൽ മൂന്ന് പോയിന്റ് ലഭിക്കാൻ ഞങ്ങൾ ശ്രമിക്കും " 42-കാരനായ അദ്ദേഹം പറഞ്ഞു. [KH_RELATED_NEWS title="Related News | ARTICLE CONTINUES BELOW"][/KH_RELATED_NEWS]
കൊച്ചി സ്റ്റേഡിയത്തിൽ കളിക്കുന്നതിൽ തങ്ങൾക്ക് ഒരു സമ്മർദ്ദവും ഇല്ല എന്ന് അദ്ദേഹം പറയുകയുണ്ടായി.
“ കേരളത്തിൽ കളിക്കുന്നത് വളരെ ആശ്ചര്യം നൽകുന്ന ഒന്നാണ്. ഈ ഗ്രൗണ്ടിൽ കളിക്കാൻ സാധിക്കുന്നത് വിസ്മയകരമായ ഒരു കാര്യമാണ്. ഇതുപോലൊരു അന്തരീക്ഷത്തിൽ പ്രവർത്തിക്കുവാനാണ് ഏതൊരു പ്രൊഫഷണലും ആഗ്രഹിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ഒരു അന്തരീക്ഷത്തിൽ കളിക്കുവാൻ ഉള്ള പ്രചോദനം ഉൾക്കൊള്ളുക എന്നതാണ്. ഞങ്ങൾക്ക് ഇത് കൂടുതൽ സമ്മർദ്ദം നൽകുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു പരിശീലകൻ എന്ന നിലയിൽ ഇതുപോലൊരു അന്തരീക്ഷത്തിൽ കാണികൾ നിറഞ്ഞ ഒരു സ്റ്റേഡിയത്തിൽ കളിക്കണം എന്നാണ് എൻ്റെ ആഗ്രഹം " അദ്ദേഹം തൻ്റെ വാക്കുകൾ ഉപസംഹരിച്ചു.
Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.