Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുമെന്ന് ഞാൻ നിങ്ങൾക് ഉറപ്പ് നൽകുന്നു; ഷട്ടോറി

Published at :December 13, 2019 at 3:54 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ജാംഷെഡ്പൂർ എഫ് സിയെ നേരിടും.

വൈകിട്ട് 7:30 ന് കൊച്ചിയിൽ വെച്ചാണ് മത്സരം. ഇത് വരെ 7 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ 6 മത്സരങ്ങളിലും ജയം കണ്ടിട്ടില്ല. എ ടി കെ യ്ക്ക് എതിരെ ആദ്യ മത്സരത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. അത് കൊണ്ട് തന്നെ ജയത്തിൽ കുറഞ്ഞതൊന്നും പരിശീലകൻ ഷാറ്റോറി ആഗ്രഹിക്കുന്നില്ല. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിൽ സമനില ആയിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഗോവയോടും ജാംഷെഡ്പൂർ ചെന്നൈയിനോടുമാണ് സമനില വഴങ്ങിയത്. പോയ്ന്റ്സ് ടേബിളിൽ ജാംഷെഡ്പൂർ നാലാമതും ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തുമാണ്. ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരം മാരിയോ അർക്വസ് പരിക്ക് മാറി പരിശീലനം തുടങ്ങിയിരുന്നു. എന്നാൽ അദ്ദേഹം ടീമിൽ ഉൾപെടുമെന്നതിൽ ഉറപ്പ് പറയാൻ ഷാറ്റോറി തയ്യാറായില്ല. മത്സരം കളിക്കാനുള്ള ശാരീരിക ക്ഷമത ഉണ്ടെങ്കിൽ മാത്രമേ അദ്ദേഹം നാളെ ജംഷെഡ്പൂരിനെതിരെ ഇറങ്ങുകയുള്ളു. ഓഗ്‌ബെചെയ്ക്ക് ഈ മത്സരവും നഷ്ടമാകും. ജംഷെഡ്പൂരിന്റെ പ്രധാന താരമായ പിറ്റി പരിക്കിന്റെ പിടിയിലാണ്. പിറ്റിയുടെ അഭാവം ജാംഷെഡ്പൂരിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മങ്ങിയ പ്രകടനം മൂലം സി കെ വിനീതിനെ ആദ്യ ഇലവനിൽ ഇറക്കാൻ സാധ്യതയില്ല, പകരം ഐസക് വൻമാൽസവമയ്ക്ക് അവസരം ലഭിക്കും. അർക്വസ് ടീമിലേക്കു തിരിച്ചെത്തിയാൽ അത് ബ്ലാസ്റ്റേഴ്സിന് വളരെയേറെ ഗുണം ചെയ്യും എന്നാൽ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ പരിശീലകൻ യാതൊരു ഉറപ്പും നൽകിയില്ല. "മാരിയോയുടെ പരിക്ക് ഭേദമായി. എന്നാൽ പൂർണമായും അദ്ദേഹം ഫിറ്റ്‌ അല്ല. അത് കൊണ്ട് തന്നെ ചിലപ്പോൾ അദ്ദേഹം നാളെത്തെ മത്സരത്തിൽ കളിച്ചേക്കാം , ഉറപ്പ് നൽകാൻ സാധിക്കില്ല. ഞാനാണ് അതിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. ഇത് തീരുമാനം എടുക്കാൻ ബുദ്ധിമുട്ടേറിയ കാര്യമാണ് കാരണം ഞാൻ ദീർഘ കാലം മുന്നിൽ കണ്ട് പരിശീലിപ്പിക്കുന്ന കോച്ചാണ്. "- നാളെത്തെ മത്സരത്തിൽ അർക്വേസിനെ ഉൾപെടുത്തുന്നതിനെ കുറിച്ച് ഷാറ്റോറി പറഞ്ഞു. ധാരാളം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഈ സീസൺ തുടക്കം മുതലേ പരിക്കിന്റെ പിടിയിലായിരുന്നു. ഇത് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ജിയാനി സുവർലൂൺ ,മുസ്‌തഫ ഗിനിങ്, ഓഗ്‌ബെച്ചേ എന്നിവർ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. ഇത്രയധികം പരിക്കുകൾ ടീമിന് ഉണ്ടാകാൻ കാരണം പ്രീ സീസൺ മത്സരങ്ങൾ മികച്ച രീതിയിൽ നടക്കാഞ്ഞത് കൊണ്ടാണെന്നു ഷാറ്റോറി വ്യക്തമാക്കി. യു എ ഇയിൽ നടക്കേണ്ട പ്രീ സീസൺ മത്സരങ്ങൾ നടക്കാതെ ഇരുന്നത് ടീമിന് തിരിച്ചടി ആയെന്ന് ഷാറ്റോറി പറഞ്ഞു. എന്നാൽ മാനേജ്മെന്റിന്റെ കുഴപ്പം കൊണ്ടല്ല ഇതെന്നും അദ്ദേഹം വിശദീകരിച്ചു. " എല്ലാ പ്രശ്നങ്ങൾക്കും മികച്ച പരിഹാരം കണ്ടെത്തുമെന്ന് ഞാൻ നിങ്ങൾക് ഉറപ്പ് നൽകുന്നു. നമ്മൾ ഒത്തിരി മെച്ചപ്പെട്ടിട്ടുണ്ട് അത് കൊണ്ട് തന്നെ ഇനിയും നമുക്ക് മുന്നേറാൻ സാധിക്കും. "- ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുമെന്ന് ഷാറ്റോറി ആരാധകർക്ക് ഉറപ്പ് നൽകി.

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.