Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

ഷറ്റോറി ഞങ്ങൾക്ക് പിതാവിന് തുല്യം: മെസ്സി ബൗളി

Published at :January 22, 2020 at 3:13 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


സുനിൽ ഛേത്രിയെ പോലെ ഒരുപാട് മികച്ച താരങ്ങൾ ഇന്ത്യയ്ക്കുണ്ടെന്നും താരം പറഞ്ഞു.

ഈ കഴിഞ്ഞ ഓഗസ്റ്റ് 24ന് റാഫേൽ മെസ്സി ബൗളിയെ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തപ്പോൾ ഏവരും സന്തോഷത്തോടെയല്ല ആ വാർത്തയെ സ്വീകരിച്ചത്. താരത്തിന്റെ നടുവിലെ 'മെസ്സി' എന്ന പേര് അദ്ദേഹത്തിന് ഗുണം ചെയ്തില്ല എന്ന് തന്നെ വേണം പറയാൻ. മെസ്സി എന്ന പേരിനെ മുൻനിർത്തി പലരും അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ കളിയാക്കി. എന്തിന് പറയുന്നു 'കുന്നംകുളം മെസ്സി' എന്നുവരെ അദ്ദേഹത്തെ ഒരു ആരാധകൻ കളിയാകുകയുണ്ടായി. [KH_ADWORDS type="3" align="center"][/KH_ADWORDS] എന്നിരുന്നാലും ഈ പരിഹാസങ്ങൾക്ക് അറുതിവരുത്താൻ അദ്ദേഹത്തിന് അധിക സമയമൊന്നും വേണ്ടി വന്നില്ല എന്ന് വേണം പറയാൻ. ആത്മസംയമനം കൊണ്ട് വൻ തിരിച്ചുവരവ് നടത്തിയ അദ്ദേഹം ഖേൽ നൗ-നോട് മനസ്സ് തുറക്കുകയുണ്ടായി. റാഫേൽ മെസ്സി ബൗളി. കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഈ സീസണിലെ പ്രിയ താരങ്ങളിൽ ഒരാൾ എന്ന് നിസ്സംശയം പറയാം. കഠിനാധ്വാനം കൊണ്ടും, പ്രകടനം കൊണ്ടും ഈ കാമറൂണുകാരൻ മെസ്സി ആരാധകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ 27കാരനായ സെന്റർ ഫോർവേഡ് താരം തന്റെ കരിയറിന്റെ പ്രധാന ഘട്ടത്തിലൂടെ പോകുമ്പോൾ താൻ ഇപ്പോൾ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ഒട്ടും ഖേദിക്കുന്നില്ല എന്ന് അദ്ദേഹം പറയുകയുണ്ടായി. " കൂടുതൽ മികച്ചത് ചെയ്യാൻ പറ്റിയ സുവർണാവസരമാണ് ഈ പ്രായം. വളരെ മികച്ച നിലയിലാണ് ഇപ്പോൾ ഞാൻ എന്നാണ് കരുതുന്നത്. അതിനാൽ ഞാൻ വളരെയധികം സന്തുഷ്ടനാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ തുടക്കമാണ് " അദ്ദേഹം പറഞ്ഞു. മുൻപ് ഇറാൻ, ചൈനീസ് ലീഗുകളിൽ കളിച്ചിട്ടുള്ള മെസ്സി ബൗളി ഇന്ത്യൻ ഫുട്ബോളിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി. " ഇന്ത്യൻ ഫുട്ബോൾ മെച്ചപ്പെടുന്നതിനാൽ എനിക്ക് ഇത് വളരെ നല്ല നിമിഷമാണ്. അതിനാൽ ഞാൻ ഇവിടെ സന്തുഷ്ടനാണ്. ഞാൻ ഇപ്പോഴുള്ള കാര്യങ്ങളിൽ ശ്രദ്ധാലുവാണ്. ഭാവിയെപറ്റി നമുക്ക് ആർക്കും പറയുവാൻ സാധിക്കില്ല. ദൈവത്തിന് മാത്രമേ നമ്മുടെ ഭാവി എന്താണെന്നറിയുകയുള്ളു. എന്നാൽ കഴിവിന്റെ പരമാവധി നൽകി എൻ്റെ ലക്ഷ്യങ്ങൾ നേടുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ദൗത്യം " അദ്ദേഹം വിവരിച്ചു. ആദ്യ മത്സരത്തിലെ ജയത്തിന് ശേഷം പിന്നീട് ഒൻപത് മത്സരങ്ങൾ ജയം അന്യമായി നിന്ന ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദ്, എ ടി കെ എന്നീ ടീമുകൾക്കെതിരെ നേടിയ ജയത്തോടെ വൻ തിരിച്ചുവരവിനു കളമൊരുങ്ങിയിരിക്കുകയാണ്. Raphael Messi Bouli ഈ ഒരു സാഹചര്യത്തിൽ തന്റെ ആഹ്ളാദം പ്രകടിപ്പിച്ച അദ്ദേഹം പറഞ്ഞത് ഇങ്ങനെ. " നമ്മുടെ ജീവിതത്തിൽ നമുക്ക് എല്ലാം നിയന്ത്രിക്കാൻ ആകില്ല. നമുക്ക് നല്ല ഒരു പ്രീ സീസൺ ആയിരുന്നു. നല്ല മനോഭാവത്തോടെ ലീഗിന് തുടക്കം കുറിച്ച ഞങ്ങൾ ആദ്യ മത്സരത്തിൽ ജയിക്കുകയും ചെയ്തു. പിന്നീട് പരിക്കുകൾ മൂലം ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. ഇത് ഫുട്ബോൾ ആണ്, നമ്മൾ ഇതുപോലുള്ള പ്രശ്നങ്ങളെ നേരിടണം. എന്തൊക്കെ സംഭവിച്ചാലും കഴിഞ്ഞത് കഴിഞ്ഞു. ഇനി നമ്മൾ നിലവിലെ സാഹചര്യത്തെയും ഭാവിയെയും കുറിച്ചാണ് ചിന്തിക്കേണ്ടത്," [KH_ADWORDS type="4" align="center"][/KH_ADWORDS] പരിശീലകൻ എൽകോ ഷറ്റോറിയെ അദ്ദേഹം പുകഴ്ത്തുകയുണ്ടായി. ഡച്ച് പരിശീലകൻ തങ്ങൾക്കു പിതാവിനെ പോലെയെന്നും അദ്ദേഹം പറഞ്ഞു. "അദ്ദേഹവുമായി ഞങ്ങൾക്ക്‌ നല്ല ബന്ധമാണ് ഉള്ളത്. ബ്ലാസ്റ്റേഴ്‌സ് കളിക്കാരുടെ പിതൃസ്ഥാനമാണ് അദ്ദേഹത്തിന് ഉള്ളത്. നമ്മളെ എപ്പോഴും പ്രോത്സാഹിപ്പിക്കും. നല്ല വ്യക്തിയും, നല്ല പരിശീലകനുമാണ് അദ്ദേഹം," ബൗളി വിവരിച്ചു. ടീം അടിമുടി സമ്മർദ്ദത്തിൽ ആയപ്പോഴും താരം അതിനെ മറികടന്ന് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മുംബൈ, ജംഷഡ്‌പൂർ എന്നീ ടീമുകൾക്കെതിരെ നടന്ന മത്സരങ്ങൾ അതിന് പ്രധാന തെളിവുകളാണ്. ഇതുപോലുള്ള സമ്മർദ്ദങ്ങളെ എളുപ്പത്തിൽ മറികടന്ന അദ്ദേഹത്തിന് അത് എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വ്യക്തമായ ബോധമുണ്ട്. "എല്ലാവർക്കും സമ്മർദ്ദമുണ്ട്. ആ സമ്മർദ്ദം നമ്മുടെ ഉള്ളിലാണ്. എന്നാൽ ഇത് എങ്ങനെ നേരിടണമെന്നും എങ്ങനെ സ്വയം നിയന്ത്രിക്കണമെന്നുമുള്ള അറിവിലാണ് കാര്യം. പിന്നെയുള്ളതെല്ലാം വളരെ എളുപ്പമാണ്. നമ്മുടെ ജോലിയിൽ ശ്രദ്ധിച്ചു കഴിവിന്റെ പരമാവധി ശ്രമിക്കുക." കാമറൂണുകാരനായ താരം പറഞ്ഞു. മുൻ നിരയിൽ ആക്രമണത്തിന് മൂർച്ചകൂട്ടുന്ന താരം തന്റെ ഒറ്റയാൾ പോരാട്ടത്തിൽ പതിനൊന്നു മത്സരങ്ങളിൽ നിന്നായി അഞ്ച് ഗോളുകൾ ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു. "കളിക്കുന്നത് 4-4-2 അല്ലെങ്കിൽ 4-3-3 ആണെന്നോ എന്നൊന്നും ഞാൻ ശ്രദ്ധിക്കാറേയില്ല. ടീമാണ് എനിക്കേറ്റവും പ്രധാനം," അദ്ദേഹം വിവരിച്ചു. [KH_ADWORDS type="2" align="center"][/KH_ADWORDS] കേരള ബ്ലാസ്റ്റേഴ്സും മറ്റ് ഐഎസ്എൽ ക്ലബ്ബുകളും വിദേശ താരങ്ങളെ കൂടുതലായി ആശ്രയിക്കുന്നുവോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി വളരെ ചെറുതും ലളിതവുമായിരുന്നു. " ടീമിന് വെളിയിലുള്ള ആൾക്കാരുടെ കാര്യങ്ങൾ ഞങ്ങൾ ശ്രദ്ധിക്കാറില്ല. നമ്മുടെ ടീമാണ് നമുക്ക് ഏറ്റവും പ്രാധാന്യം നിറഞ്ഞത്. സഹൽ, മെസ്സി സാമുവേൽ എന്നിവരെല്ലാം ഒരുപോലെ സ്‌കോർ ചെയ്യുന്നത് ക്ലബിന് വേണ്ടിയിട്ട് തന്നെയാണ് " അദ്ദേഹം പറഞ്ഞു. ISL 2019-20 Raphael Messi Bouli Subrata Paul Mario Arques ഐ എസ് എൽ ആരംഭിച്ചതിന്റെ ഭാഗമായി ഇന്ത്യൻ ഫുട്ബോൾ ടീം ഒരുപാട് മെച്ചപ്പെട്ടതായി സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം ഇന്ത്യൻ ടീം എത്രയും പെട്ടെന്ന് തന്നെ ലോകകപ്പ് യോഗ്യത നേടുമെന്നും അതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നും ആവശ്യപെട്ടു. "തീർച്ചയായും, ബെംഗളൂരു എഫ് സി നായകൻ സുനിൽ ഛേത്രിയെപോലെ ഒരുപാട് മികച്ച താരങ്ങൾ ഇന്ത്യക്ക് ഉണ്ട്. പോരാത്തതിന് സഹൽ, ജിങ്കൻ എന്നിവരും ദേശീയ ടീമിൽ കളിക്കുന്നു. അവർക്ക് വേൾഡ് കപ്പ് കളിക്കാൻ അവസരമുണ്ട്. എന്ത്കൊണ്ട് അങ്ങിനെ ആയികൂട? എന്നാലും ഒരല്പം സമയമെടുക്കും," മെസ്സി ചൂണ്ടിക്കാട്ടി. [KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS] "അവർ ഒരു പുതിയ കാലഘട്ടത്തിന് തുടക്കം കുറിക്കുകയാണ്. ഇന്ത്യൻ ടീമിന്റെ കളി ഞാൻ ടിവിയിൽ കാണാറുണ്ട്. വേൾഡ് കപ്പ് യോഗ്യത നേടാൻ ഞാൻ എൻ്റെ എല്ലാവിധ ആശംസകളും അവർക്ക് നേരുന്നു," മെസ്സി നർമ്മരൂപേന പറഞ്ഞു. അഭിമുഖത്തിന്റെ അവസാനഘട്ടത്തിൽ വ്യക്തി എന്ന നിലയിൽ മെസ്സി ബൗളിയെ പറ്റി നല്ല ഗ്രാഹ്യം ഞാൻ ഉണ്ടാക്കിയെടുത്തിരുന്നു. കുറച്ച് വാക്കുകൾ മാത്രമേ സംസാരിക്കുകയുള്ളുവെങ്കിലും അദ്ദേഹത്തിന്റെ മറുപടിയിൽ നല്ല വ്യക്തതയുണ്ട്.
Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.