Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

ഇന്ത്യൻ സൂപ്പർ ലീഗ് 2019-20 ടീം പ്രൊഫൈൽ: കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി

Published at :October 11, 2019 at 9:55 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : Kerala Blasters)

Krishna Prasad


അങ്കം കുറിച്ചു കച്ച മുറുക്കി കൊമ്പന്മാർ തയ്യാറായി, തയ്യാറെടുപ്പ് ഇത് മതിയോ

അരങ്ങും ആരവവും ഉണരാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. കഴിഞ്ഞ സീസണിൽ അത്ര മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ലെങ്കിലും ഇത്തവണ തങ്ങളുടെ കഴിഞ്ഞ സീസണിലെ പോരായ്മകൾ പരിഹരിച്ചു മികച്ച ഒരു ടീമിനെ തന്നെ ആണ് ബ്ലാസ്റ്റേഴ്സിന്റെ ഹെഡ് കോച്ച് ആയ എൽകോ ഷറ്റോറി  അണിയിച്ചൊരുക്കിയത്.

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കൈപിടിച്ചുയർത്തി കനോക്ക് ഔട്ട് സ്റ്റേജ് വരെ എത്താൻ സഹായിച്ച എൽകോ ഷറ്റോറി ആണ് ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിനെ കളി പഠിപ്പിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിനെ കളി രീതിയിൽ പരിചിതമുള്ള ആളാണ് ഷറ്റോറി അത് മാത്രമല്ല നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ കോച്ച് ആയിരുന്നപ്പോൾ അവിടെ മികച്ച പ്രകടനം പുറത്തെടുത്ത ഓഗ്‌ബെച്ചെയെയും ടീമിൽ എത്തിക്കാൻ ഷറ്റോറിക്ക് സാധിച്ചു. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ നായകൻ ആണ് ഓഗ്‌ബെച്ചേ.

[KH_ADWORDS type="3" align="center"][/KH_ADWORDS]

കഴിഞ്ഞ സീസണിലെ പ്രകടനം: ഒൻപതാം സ്ഥാനക്കാർ

ആരാധകർക്ക്  ഏറെ നിരാശ നൽകിയ സീസൺ ആയിരുന്നു കഴിഞ്ഞ വര്ഷത്തെത്. പരിക്കുകൾ കൊണ്ട് വളഞ്ഞ ബ്ലാസ്‌റ്റേഴ്‌സിനെ കൈപിടിച്ചു ഉയർത്താൻ ആദ്യ സീസണിലെ ഗോളിയും  കോച്ചുമായ ഡേവിഡ് ജെയിംസ് സാധിക്കാതെ വന്ന സാഹചര്യത്തിൽ ടീമിനെ ചുമതല ഏറ്റെടുത്ത നെലോ വിങ്ങാടയ്ക്കും പ്രതേകിച് അത്ഭുതം ഒന്നും സൃഷിടിക്കാൻ ആയില്ല.  ആകെ രണ്ട് മത്സരങ്ങളിലെ വിജയവും 9 കളികളിൽ നേടിയ സമനിലയിലും നിന്ന് നേടിയ കുറച്ച പോയിന്റ്‌സാണ് ബ്ലാസ്റ്റേഴ്സിന് ആകെ സമ്പാദ്യമായി ഉണ്ടായിരുന്നത്. ഇതെല്ലം പരിഹരിച്ചു ഒരു മികച്ച ടീമിനെ അണിയിച്ചൊരുക്കാൻ ഷറ്റോറിയ്ക്കു സാധിക്കുമെന്ന്നാണ്  ആരാധകരുടെ വിശ്വാസം.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് ഏക ആശ്വാസമായിരുന്നത് കറുത്ത കുതിരയെ പോലെ വന്നു മികച്ച സ്കിൽസും പ്രകടനവും കാഴ്ചവച്ച സഹൽ അബ്‌ദുൾ സമദ് ആണ്. മുന്നേറ്റ നിരയിൽ പോപ്ലാനറ്റിക്കും, സ്ലാവിസയുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും വളരെ മങ്ങിയ പ്രകടനം ആയിരുന്നു അവരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നത്. 

പ്രീ-സീസൺ വിലയിരുത്തൽ

യു എ യിൽ ആണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ തങ്ങളുടെ പ്രീ സീസൺ മത്സരങ്ങൾ നിച്ഛയിച്ചിരുന്നത് എന്നാൽ സ്‌പോൺസർമാർ കരാറിൽ വരുത്തിയ പിഴവുമൂലം  നാലു മത്സരങ്ങൾ യു എ ഇ ക്ലബ്ബുകളോട് കളിയ്ക്കാൻ ഇരുന്ന ബ്ലാസ്റ്റേഴ്‌സ് വെറും ഒരു കളി മാത്രം കളിച്ചു പ്രീ സീസൺ പാതി വഴിക്ക് ഉപേക്ഷിച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.

കോച്ചിങ് സ്റ്റാഫ്

Eelco Schattorie

മികച്ച തന്ത്രങ്ങൾ മിനയാൻ കഴിവുള്ള തന്ത്രശാലിയായ കോച്ച് ആണ് എൽകോ ഷറ്റോറി

കഴിഞ്ഞ സീസണിൽ റൗളിങ്ങ് ബോർജസിനെ ശെരിയായ രീതിയിൽ ഉപയോഗിച്ചു നോർത്ത് ഈസ്റ്റിനെ മുന്നേറ്റങ്ങള്ക് കുതിപ്പ് കൂട്ടാൻ എൽകോയ്ക്ക് കഴിഞ്ഞു അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡ് കരുത്ത് ആയ സഹലിനെയും അറ്റാക്കിങ് കുന്തമുനയായ രാഹുൽ കെ പി യെയും എങ്ങനെയാണ് കോച്ച് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ആരാധകർ ആകാംഷയോടു ഉറ്റു നോക്കുന്ന കാര്യമാണ്.

ഇഷ്ഫാഖ് അഹമദും ഷറ്റോറിക്ക് സപ്പോർട്ട് ആയി കോച്ചിങ് ടീമിൽ ഇടം നേടിയിട്ടുണ്ട്. പ്ലയേഴ്‌സും കോച്ചുമായി ഉള്ള ചർച്ചകൾക്ക്ക് ആഴം കൂട്ടാൻ ഇഷ്ഫാഖിന്റെ ഇടപെടൽ നല്ല രീതിയിൽ സഹായിക്കും.   നോർത്ത് ഈസ്റ്റ് യൂണൈറ്റഡിലും, ടെമ്പോ എസ്‌ സിയിലും പരിചയസമ്പന്നതയുള്ള ഓസ്‌ട്രേലിയൻ കോച്ച് ആയ ഷാൻ ഓൺട്രോങ്ങും ഡച്ച് കോച്ചിന്റെ ഒപ്പം കോച്ചിങ് സ്റ്റാഫിൽ ഇടം നേടിയിട്ടുണ്ട്.

ട്രാൻസ്ഫർ ഡീലുകൾ

അകത്തേക്ക്

ഇക്കുറി സ്ക്വാഡിന്റെ ഒരു പ്രധാന ഭാഗം മൊത്തത്തിൽ പുതിയതാണ്, മുഴുവൻ ഗോൾകീപ്പർമാരുടെയും പട്ടിക  ആകെ മൊത്തത്തിൽ ഒന്നു പുതുക്കി. ബിലാൽ ഖാൻ, ടി പി റെഹനേഷ്, ഷിബിൻ രാജ് എന്നിവരെല്ലാം തന്നെ പുതുതായി വന്നവരാണ്. ബിലാലും റെഹനേഷും മിക്ക കളികളിലും കോട്ട കാക്കാൻ ചാൻസ് ഉണ്ട് പിന്നെ ഷിബിനിലും ആരാധകർ ഏറെ പ്രതീക്ഷിക്കുന്നു.  ആവശ്യം വന്നാൽ സുജിത്ത് ശശികുമാർ ഒരു ബാഹ്യ ഘടകം ആയി പുറത്തു നിക്കുന്നുണ്ട്.

ഇവർക്ക് പുറമെ ജിയാനി സുയിവർ‌ലൂൺ, ജെയ്‌റോ റോഡ്രിഗസ്, ജെസ്സൽ കാർനെറോ, അബ്‌നീത് ഭാരതി എന്നിവരാണ് പ്രതിരോധത്തിലെ പുതിയ മുഖങ്ങൾ, മൗസ്തഫ, സെർജിയോ സിഡോഞ്ച, മരിയോ ആർക്വസ്, ഡാരൻ കാൽഡിയേരറഎന്നിവർ സെൻട്രൽ മിഡ്‌ഫീൽഡിൽ പുതിയ കൂട്ടിച്ചേർക്കലുകൾ ആയി വന്നു കഴിഞ്ഞു.  

സത്യാസെൻ സിംഗ്, അർജുൻ ജയരാജ് എന്നിവർ  അവസരം തേടി കാത്തു നിക്കുന്നു.

ക്യാപ്റ്റൻ ബർത്തലോമിയോ ഒഗ്‌ബെച്ചെക്കൊപ്പം ബാസിത് അഹമ്മദ് ഭട്ട്, രാഹുൽ കെ പി, റാഫേൽ മെസ്സി ബൗളി, സാമുവൽ ലാൽമുവാൻപുയ,എന്നിവർക്ക് പുറമെ മുൻ താരം മുഹമ്മദ് റാഫിയും തിരികെ എത്തി.  ബ്ലാസ്റ്റേഴ്‌സ് മിക്ക കളിക്കാരെയും നേരത്തെ തന്നെ സൈൻ ചെയ്തു , ഇപ്പോൾ തന്റെ താരങ്ങളേയും ആശയങ്ങളെയും പിച്ചിൽ മികച്ച രീതിയിൽ അണിനിരത്തുന്നത് ആണ് ഷട്ടോറിയുടെ പ്രധാന ദൗത്യം.

പുറത്തേക്ക്

ധീരജ് സിംഗ് മൊയ്റാങ്തെം, അനസ് ഇടതോടിക എന്നിവർ ഒരുമിച്ച് എടികെയിലേക്ക് മാറി, സിറിൽ കാലിയെയും വിട്ടയച്ചു.  മാതേജ് പോപ്ലാന്റിക്കും ഇപ്പോൾ പടീമിന്റെ ഭാഗമല്ല, കെസിറോൺ കിസിറ്റോയും. സെർബിയൻ താരം നെമഞ്ച ലക്കിക്-പെസിക്കും ക്ലബ് വിട്ടു, അതുപോലെ ഗോൾകീപ്പർ നവീൻ കുമാറും ബ്ലാസ്റ്റേഴ്‌സ് വിട്ടു പോയി..

പടയൊരുക്കം

എൽക്കോ ഷറ്റോറിക്ക് നിരവധി ഓപ്‌ഷനുകൾ നിലവിൽ ലഭ്യമാണ്.  മികച്ച ഡിഫണ്ടിങ് മിഡ്ഫീൽഡറും അറ്റാക്കിങ് മിഡ്ഫീൽഡറും ഇന്ന് കൊമ്പന്മാർക്ക് ഒപ്പം ഉണ്ട്, സഹൽ 10 ആം നമ്പർ താരത്തിന്റെ റോൾ വരെ വേണമെങ്കിൽ ചെയ്യാൻ പ്രപ്തനാണ്. ബാറിനന് കീഴിൽ രഹനേഷ് ബിലാൽ എന്നിവർ കരുത്തന്മാർ തന്നെയാണ്. 

പ്രതിരോധം, മുൻ ക്യാപ്റ്റനും ദേശീയ ടീം താരവും ആയ സന്ദേഷ് ജിംഗാനും ഒപ്പം  നെതർലാൻഡ്‌സ് സ്വദേശിയായ ഗിയാനി സുയിവർ‌ലൂനും മുന്നിൽ നിന്ന് നയിക്കുമെന്ന് പ്രതീക്ഷിക്കാം.  മുഹമ്മദ്. റാകിപ്, ലാൽ‌റുത്താര എന്നിവ യഥാക്രമം ഇടത്, വലത്-ബാക്ക് ആയി കളിക്കുമെന്ന് പ്രതീക്ഷിക്കാം.

മൗസ്തഫ തന്റെ ഫുട്ബോൾ കരിയറിൽ ഭൂരിഭാഗവും പ്രതിരോധ മിഡ്ഫീൽഡിൽ ആണ് കളിച്ചിട്ടുള്ളത് പ്പം സെർജിയോ സിഡോഞ്ചയും അദ്ദേഹത്തിന് പങ്കാളിയാക്കുമെന്ന് പ്രതീക്ഷിക്കാം.   ജീക്സൺ സിംഗ് തനൗജാം, ഡാരൻ കാൽഡിയേറ എന്നിവരും കൂടി ആകുമ്പോൾ മിഡ് ഫീൽഡ് ബാലൻസ്ഡ് ആകും.

റഫേൽ മെസ്സിയെ ഇടത് വശത്ത് നിന്ന് പന്തുമായി കുതിച്ചു കയറാൻ നിയോഗിക്കുമെന്ന് പ്രതീക്ഷിക്കാം, ഒപ്പം പ്രശാന്തിനെ വലതു വശത്ത് സമാന റോളിൽ ചുമതലപ്പെടുത്തും സ്‌ട്രൈക്കിങ് ചുമതല നായകൻ ഓഗബച്ചേക് തന്നെ ആകും.

ഗോൾകീപ്പർസ്: ബിലാൽ ഹുസൈൻ ഖാൻ, ഷിബിൻരാജ് കുന്നിയിൽ, ടി പി രെഹനേഷ്.

ഡിഫെൻഡേർസ്: അബ്ദുൽ ഹക്കു, ജിയാനി സുവർലൂണ്, ജൈറോ റോഡ്രിഗസ്, ജെസ്സെൽ കാർനിയറോ, ലാൽരുവതാര, മൊഹമ്മദ് റാകിപ്, സന്ദേശ് ജിങ്കൻ, പ്രീതം സിംഗ്.

മിഡ്‌ഫീൽഡർസ്: ഡാരെൻ ക്ലാഡിയ്‌റ, ഹാലിച്ചരൻ നാർസാരി, ജാക്സൺ സിംഗ്, മാരിയോ ആർക്‌സ്, മൗഹമദൗ ഗിനിങ്, പ്രശാന്ത് മോഹൻ, രാഹുൽ കുന്നോളി പ്രവീൺ, സഹൽ അബ്ദുൽ സമദ്, സാമുവേൽ ലാൽമുവാൻപുയിയ, സെയ്ത്യാസെൻ സിംഗ്, സെർജിയോ സിഡോഞ്ച

ഫോർവേഡ്സ്: ബർത്തോലോമിയോ ഓഗ്‌ബെച്ചേ , മുഹമ്മദ് റാഫി, മെസ്സി ബൗളി.

ഫോർമേഷൻ (വ്യൂഹ രചന)

Kerala Blasters

ഷറ്റോറി തന്റെ കളിക്കാരെ 4-2-3-1 ഫോർമേഷനിൽ അണിനിരക്കാൻ ആണ് സാധ്യത

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഷട്ടോറി അണിനിരത്തിയതിന് സമാനമായ ഒരു സജ്ജീകരണം  തന്നെ ഇക്കുറിയും പ്രതീക്ഷിക്കാം. 4-2-3-1 ശൈലിയിൽ ആയിരിക്കും അദ്ദേഹം ടീമിനെ വിന്യസിക്കുന്നത്. ടി‌പി രഹനേഷിനെ ഗോളിയായി പ്രതീക്ഷിക്കുന്നു - കാരണം പഴയ നോർത്ത് ഈസ്റ്റ് ബന്ധം തന്നെ - അദേഹത്തിന് മുന്നിൽ റോഡ്രിഗസ്, സന്ദേഷ് ജിംഗൻ, ലാൽറുവാത്താര, റാകിപ് എന്നിവർ കാണും.  കഴിഞ്ഞ സീസണുകളിൽ തന്നെ പ്രതിരോധത്തിൽ ജിംഗാനും ലാൽറുവാത്താരയും മുൻപേ ഒത്തിണങ്ങിയവർ ആണ് റാക്കീപ്പും ജെയ്‌റോയും ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഏറെക്കുറെ അവരുടെ പൊരുത്തവും തെളിയിച്ചു. മുൻ ജംഷദ്‌പൂർ താരം സിഡോയും ആർക്വസും ഐ‌എസ്‌എൽ അനുഭവ പരിചയം തെളിയിച്ചതിനാൽ ഈ വർഷത്തെ ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡിലെ പ്രധാന താരങ്ങൾ ഇവരാകാം. പിന്നെ സഹൽ അബ്ദുൾ സമദിന്റെ  നിർണായ സ്ഥാനം ഉറപ്പാണ്, കൂടാതെ സെനഗലീസ് മിഡ്ഫീൽഡർ മസ്തുഫയ്ക്ക് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം വരെ ആവശ്യമുള്ളപ്പോൾ കവർ ചെയ്യാൻ കഴിയും, അതേസമയം അവസാന മിഡ്ഫീൽഡർ സ്ഥാനം ഹോളിചരൻ നർസാരിക്കും സാമുവൽ ലാൽമുവാൻപുവിയയ്ക്കും വേണ്ടിയുള്ളതാണ്. തെക്കിന്റെ നായകൻ ജിങ്കനിൽ നിന്നും നായക സ്ഥാനം ഏറ്റെടുത്ത ബർത്തലെമിയോ ഓഗ്‌ബെച്ചേ ആകും ലോൺ സ്‌ട്രൈക്കർ.

കരുത്ത്

മാനേജരായി സ്കട്ടോറിയുണ്ടാകുന്നത്  തന്നെയാണ് ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ശക്തികളിലൊന്നാണ്. ഈ 47 വയസുകാരൻ ഹൈലാൻ‌ഡേഴ്സിനൊപ്പം അവസാന തവണ നേടിയത് - ആദ്യമായി പ്ലേ ഓഫിൽ എത്താൻ അവരെ സഹായിച്ച ബുദ്ധി കേന്ദ്രംഎന്ന പദവി ആണ്  - 2019/20 കാമ്പെയ്‌നിൽ നോർത്ത് ഈസ്റ്റിനെ പ്ലെ ഓഫിലേക്ക് നയിക്കുന്നതിനുള്ള പ്രധാന ഘടകം ഒഗ്‌ബെച്ചെ എന്ന താരം ആണ് ,കഴിഞ്ഞ തവണ ഐ‌എസ്‌എല്ലിൽ 12 ഗോളുകൾ നേടിയ നൈജീരിയൻ ഇക്കുറി ബ്ലാസ്റ്റേഴ്‌സ് നിരയിൽ ആണെന്നത് ഒരു അനുകൂല ഘടകം തന്നെയാണ്, ഇയാൻ ഹ്യൂം പോയതിനുശേഷം ബ്ലാസ്റ്റേഴ്‌സിന് ലഭിക്കാത്ത ക്രൗഡ് പുൾ  സ്‌ട്രൈക്കറെ ഇക്കുറി ലഭിച്ചിട്ടുണ്ട് എന്നു കരുതാം. മിഡ്ഫീൽഡിൽ സ്പെയിനിൽ നിന്നുള്ള സെർജിയോ സിഡോഞ്ച, മരിയോ ആർക്വസ് എന്നിവരുടെ പിന്തുണയോടെ കഴിഞ്ഞ വർഷത്തെ എമർജിംഗ് പ്ലെയർ ഓഫ് ദ ഇയർ സഹൽ അബ്ദുൾ സമദ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ എക്സ്-ഫാക്ടർ ആകാവുന്ന മറ്റൊരു ഘടകമാണ്. 

പോരായ്മ

വിദേശികളുടെ ഒരു പുതിയ നിരയെ ക്ലബ് കൊണ്ടുവന്നിട്ടുണ്ടെങ്കിലും, അവർക്ക് സിങ്ക് ചെയ്യാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിച്ചിട്ടുള്ളൂ, യുഎഇയിലേക്കുള്ള ക്ലബ്ബിന്റെ പ്രീ-സീസൺ പര്യടനം വെട്ടിക്കുറച്ചത് ആയിരുന്നു ഏറ്റവും വലിയ തിരിച്ചടി. മുൻകാലങ്ങളിലെ പോലെ ബലഹീനതകളുടെ വ്യക്തമായ ചില സൂചനകൾ  ഇപ്പോഴും കാണുന്നുണ്ട് പിശകുകൾ വരുത്തിയാൽ ഷട്ടോറിയ്ക്ക് അതിന് വലിയ വില നൽകേണ്ടി വരും. പുതിയ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഫസ്റ്റ് ചോയ്‌സ് റൈറ്റ് ബാക്ക് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന 19 കാരനായ പ്രതിരോധ താരം മുഹമ്മദ് റാകിപ്പ്, എന്ന കൗമാരക്കാരന് ഇപ്പോഴും ഉയർന്ന തലത്തിൽ അനുഭവം ഇല്ലാത്തതിനാൽ എതിരാളികൾ ചൂഷണം ചെയ്യാൻ നോക്കുന്ന കളിക്കാരനാകാം. അതു കൊണ്ട് വലത് വിങ്ങിൽ വല്ലാത്ത ആക്രമണം പ്രതീക്ഷിക്കേണ്ടി വരും.

പടനായകന്മാർ

സഹൽ അബ്ദുൾ സമദ്

ഇന്ത്യൻ ഫുട്ബോളിലെ വളർന്നു വരുന്ന പ്രതിഭ ആണ് ഈ മലയാളി താരം. ഇതിനകം തന്നെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ, സഹൽ ഒരു റഫ് ഡയമണ്ട്‌ ആണെന്നും പോളിഷ് ചെയ്ത് എടുത്താൽ കൂടുതൽ തിളങ്ങുന്ന അമൂല്യ നിധി ആണെന്നും പറഞ്ഞു കഴിഞ്ഞു  എന്നാൽ അവന് വളർന്നു വരാൻ സാഹചര്യമുണ്ടാക്കി നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തത് ആണ്. മെസ്സിക്ക് ഒപ്പം ബ്ലാസ്റ്റേഴ്‌സ് നിരയിൽ എണ്ണയിട്ട യന്ത്രം പോലെ സഹൽ തകർത്തു കളിക്കും എന്നാണ് ആരാധകർ കരുതുന്നത്.

മൗസ്തഫ

പ്രതിരോധ മിഡ്‌ഫീൽഡ് വളരെ കൂടുതൽ കാലമായി കേരളത്തിന്റെ സ്ഥിരം തലവേദന ആണ്, അതിന് അറുതി വരുത്താൻ ആണ് ബ്ലാസ്റ്റേഴ്‌സ്  മൗസ്തഫയുമായി കരാർ ഒപ്പിട്ടത്. ഈ സെനഗലീസ് താരം 200-ലധികം പ്രൊഫഷണൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ഇക്കുറി അദ്ദേഹത്തിന്  ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പിന് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നു ആരാധകർ.

ബർത്തലെമിയോ ഓഗ്‌ബെച്ചേ

Bartholomew Ogbeche

കഴിഞ്ഞ സീസണിലെ ഫോം തുടരാനായാൽ മികച്ച ആക്രമണങ്ങൾക്ക് തിരി കൊളുത്താൻ ഓഗ്‌ബെച്ചയ്ക്ക് സാധിക്കും.

ഈ മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഹിറ്റ്മാൻ കഴിഞ്ഞ സീസണിൽ 18 കളികളിൽ നിന്ന് 12 തവണ സ്കോർ ചെയ്തു,  മുമ്പ് മിഡിൽസ്ബറോയ്ക്കും മറ്റുമൊക്കെ കളിച്ച അദ്ദേഹത്തിന് പന്ത് വലയുടെ ഉള്ളിൽ തന്നെ ഇടുന്നത് എങ്ങനെയെന്ന് അറിയാം. വേഗതയും കൂർമതയും വളരെയധികം ഇഷ്ടപ്പെടുന്ന താരത്തിന്  തന്റെ പ്രകടനം ടീമിന്റെ പദ്ധതികൾക്ക് ഒപ്പിച്ചു ചിലപ്പോൾ മാറ്റി എഴുതണ്ടി വരും

മത്സരങ്ങൾ / ടിക്കറ്റ്

Kerala Blasters Fixtures

കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗെയിമുകൾക്കുള്ള ടിക്കറ്റുകൾ സ്റ്റേഡിയത്തിലും, ഇൻസൈഡർ വെബ്സൈറ്റിലും, ക്ലബിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ബുക്ക് ചെയ്യാം.

[KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS]

പ്രതീക്ഷകൾ

കേരളത്തിന്റെ  ഫുട്ബോൾ ആവേശത്തിന്റെ തിരക്കേറിയ വേനൽക്കാലം കണക്കിലെടുക്കുമ്പോൾ, പ്ലേ ഓഫ് സ്‌പോട്ടിനേക്കാൾ കുറവുള്ളത് ഒന്നും  ആരാധകർ പൊറുക്കില്ല. കൊച്ചി ആസ്ഥാനമായുള്ള ബ്ലാസ്റ്റേഴ്‌സ് കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലും ഫുട്ബോളിന്റെ വികസനത്തിന് ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നത് അംഗീകരിക്കപ്പെടേണ്ട വസ്തുത ആണ്.

സ്കട്ടോറിയിലെ സമർത്ഥനായ  തന്ത്രജ്ഞന്റെ പദ്ധതികൾ ഫലം കണ്ടാൽ സീസൺ 1  ഫൈനലിസ്റ്റുകൾക്ക് ആദ്യ നാല് സ്ഥാനങ്ങളിൽ വീണ്ടും എത്താൻ സാധ്യതയുണ്ട്. കളിക്കാർ അവരുടെ കഴിവിന്റെ പരമാവധി കളിക്കുകയും ചെയ്യുന്നുവെങ്കിൽ, ചരിത്രം കുറിച്ചു കപ്പടിക്കാൻ തന്നെ മഞ്ഞപ്പടയ്ക്ക് കഴിയും.

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.