Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

കഴിഞ്ഞ പതിറ്റാണ്ടിലെ എക്കാലത്തെയും മികച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇലവൻ

Published at :January 1, 2020 at 1:48 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


ഇന്ത്യൻ സൂപ്പർ ലീഗ് ഉയർന്നുവന്നപ്പോൾ അവിടെ 2014 മേയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ്ബിന്റെ ജനനവും സംഭവിക്കുകയായിരുന്നു.

ക്രിക്കറ്റ്‌ വാഴുന്ന ഇന്ത്യൻ സ്പോർട്സ് മേഖലയിൽ ഇന്ത്യൻ ക്ലബ്‌ ഫുട്ബോൾ ചരിത്രത്തിലെ പുത്തൻ ഉദയമായി ഇന്ത്യൻ സൂപ്പർ ലീഗ് ഉയർന്നുവന്നപ്പോൾ അവിടെ 2014 മേയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ഫുട്ബോൾ ക്ലബും ജനിക്കുകയായിരുന്നു.
[KH_ADWORDS type="3" align="center"][/KH_ADWORDS]
ഇന്ത്യൻ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്റെ ക്ലബ്‌ എന്നതിലുപരി ആവേശം അലയടിക്കുന്ന സർവോപരി ഫുട്ബോൾ പ്രേമികളായ മലയാളികളുടെ മനസ്സിൽ ആഴത്തിലിറങ്ങിയ ഈ മഞ്ഞപ്പട പുത്തൻ ഫുട്ബോൾ സംസ്കാരം തന്നെ തീർക്കുകയുണ്ടായി. മോഹൻബഗാൻ ഈസ്റ്റ്‌ ബംഗാൾ എന്നീ ഐതിഹാസിക ക്ലബ്ബുകൾക്ക് ശേഷം ഇത്രയുമധികം ആരാധകവൃന്ദം ഇന്ത്യയിൽ ഉണ്ടാക്കിയെടുത്ത ഒരേയൊരു ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഈ കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇലവൻ ഇതാ
1. സന്ദിപ് നന്തി - ഗോൾകീപ്പർ (2014-2016, 2017-18)
  കേരള ബ്ലാസ്റ്റേഴ്‌സിന്റെ വലകാത്ത മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് മുൻ ഇന്ത്യൻ ഇന്റർനാഷണൽ താരമായിരുന്ന സന്ദീപ് നന്തി. തുടർച്ചയായി രണ്ട് സീസൺ ബ്ലാസ്റ്റേഴ്സിൽ കളിച്ച താരം തന്റെ കളിമികവിൽ പലപോഴും അപകട സാഹചര്യങ്ങളിൽ നിന്നും ക്ലബ്ബിനെ പിടിച്ചുയർത്തിയിട്ടുണ്ട്. 2016ൽ ക്ലബ്‌ വിട്ട താരം 2017/18 സീസണിൽ വീണ്ടും ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തിയിരുന്നു. ആദ്യ സീസണിൽ ഡേവിഡ് ജെയിംസിനെക്കാൾ ഗോളിയുടെ വേഷം അണിഞ്ഞത് നന്തിയാണ് ഒരു പക്ഷെ ജെയിംസിനെക്കാൾ മികച്ച പ്രകടനമായിരുന്നു നന്തി ബ്ലാസ്റ്റേഴ്സിന് വേണ്ടി കാഴ്ചവച്ചത്. ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയതിൽ നിർണായ പങ്ക് വഹിച്ചതാരത്തിലൊരാളും നന്തിയാണ്. Kerala Blasters FC Team of The Decade

Kerala Blasters Team of the Decade

2. സന്ദേശ് ജിങ്കൻ - ഡിഫൻഡർ (2014- )
ആദ്യ സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയിലെ നിറ സാന്നിധ്യമായി മാറിയ ജിങ്കൻ, മികച്ച പ്രകടങ്ങൾക്കൊണ്ട് ആരാധകരുടെ മനസ്സിൽ കയറിയ താരമാണ്. ഗോൾ ലൈൻ സേവുകളും, മികച്ച റ്റാക്ക്ലിങ്ങുകളും നടത്തി താരം ബ്ലാസ്‌റ്റേഴ്‌സിനെ പല ഘട്ടങ്ങളിലും രക്ഷിച്ചു. പ്രതിരോധനിരയിലെ ഏത് മേഖലയിലും കളിയ്ക്കാൻ കഴിവുള്ള ജിങ്കൻ, പ്രധാനമായും തിളങ്ങാറുള്ളത് സെന്റർ-ബാക് പൊസിഷനിലാണ്. ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് താരം റൈറ്റ്-ബാഗിലും കളിക്കും. ഖത്തർ സൂപ്പർ ലീഗ് പോലുള്ള ലോകോത്തര ലീഗിൽ നിന്ന് ക്ഷണം വന്നിട്ടും താരം ക്ലബ്ബിനോടുള്ള ആത്മാർത്ഥ മുറുകെ പിടിച്ച് അതെല്ലാം നിരസിക്കുകയുണ്ടായി.
3. സെഡ്രിക് ഹെങ്ബാർട് - ഡിഫൻഡർ (2014, 2016)
ഫ്രഞ്ച് രണ്ടാം നിര പ്രൊഫഷണൽ ലീഗുകളിൽ കളിച്ച അനുഭവ സമ്പത്തുമായി ബ്ലാസ്റ്റേഴ്സിൽ എത്തിയ താരം തന്റെ പാസിങ് കൃത്യതയിലും, ഇന്റർസെപ്‌ഷനിലും ആരാധകരുടെ മനം കവർന്നിരുന്നു. ആദ്യ സീസണിലെ താരത്തിന്റെ പാസിങ് കൃത്യത 88.19 % ശതമാനം ആയിരുന്നു (ഓരോ നാല് മത്സരം വീതം). ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിൽ തിളങ്ങിയ താരം 2015ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പ്രതിരോധത്തിൽ ശക്തമായ സാന്നിധ്യമായിരുന്നു. 2016ൽ വീണ്ടും ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തിയ താരം ഗോൾ കീപ്പറെ മറികടന്ന് ഗോൾ വലയെ ലക്ഷ്യം വച്ച പല ഗോളുകളും താരം തന്റെ മനസാന്നിധ്യം കൊണ്ട് ഗോളാകാതെ രക്ഷിച്ചിട്ടുണ്ട്.
[KH_ADWORDS type="4" align="center"][/KH_ADWORDS]
4. ആരോൺ ഹ്യൂഗ്‌സ് - ഡിഫൻഡർ (2016)
ന്യൂ കാസിൽ പോലുള്ള പ്രീമിയർ ലീഗ് ടീമിൽ കളിച്ചിട്ടുള്ള ഈ മുൻ അയർലണ്ട് നായകനും ലോകകപ്പ് താരവുമായ ആരോൺ ഹ്യൂഗ്‌സ് മാർക്വീ താരമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ടീമിനെ 2016ലെ ഐ എസ് എൽ ഫൈനലിലേക്ക് നയിച്ച അദ്ദേഹം പരിക്കിന് പിടിയിലായിട്ടും അതിൽ നിന്ന് മുക്തിനേടി ടീമിന്റെ ചുക്കാൻ പിടിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഗോൾ ലൈൻ രക്ഷപെടുത്തലുകൾ പല തവണ ബ്ലാസ്‌റ്റേഴ്‌സിനെ തോൽവിയുടെ വക്കിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് കളിക്കുമ്പോൾ മുപ്പത്തേഴ് വയസുണ്ടായിരുന്ന താരം പ്രായത്തെ വെറും അക്കങ്ങളാകുന്ന രീതിലുള്ള പ്രകടനമാണ് കാഴ്ചവച്ചത്.
5. ഹോസു കുരിയാസ് - മിഡ്ഫീൽഡർ/ഡിഫൻഡർ (2015, 2016-17)
ലാ മാസിയ ഉൽപ്പന്നമായ ഹോസു ബാർസിലോണ, എസ്പാന്യോൾ എന്നിവരുടെ യൂത്ത് ലീഗിൽ കളിച്ചിട്ടുള്ള താരമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പടയിൽ 2015ൽ ചേർന്ന താരം നോർത്ത് ഈസ്റ്റിനെതിരെയുള്ള ഹോം മത്സരത്തിൽ ആണ് തന്റെ ആദ്യ ഐ എസ് എൽ ഗോൾ നേടിയത്. പിന്നീട് മലയാളികളുടെ കണ്ണിലുണ്ണിയായി മാറിയ താരം 2017ൽ പുതിയ വെല്ലുവിളി സ്വീകരിച്ചു ക്ലബ്‌ വിടുകയുണ്ടായി. 2015ൽ താരത്തിന് അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ ആയില്ലെങ്കിലും 2016ൽ മികവാർന്ന പ്രകടനത്തിലൂടെ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലും മധ്യനിരയിലെ നെടുംതൂണായിരുന്നു താരം.
6. മെഹ്താബ് ഹൊസൈൻ - ഡിഫെൻസിവ് മിഡ്ഫീൽഡർ (2014-16)
ഈസ്റ്റ്‌ബംഗാൾ, മോഹൻബഗാൻ പോലുള്ള ഐതിഹാസിക ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള താരം ഐ എസ് എല്ലിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിൽ അംഗമായിരുന്നു. അഗ്രഷൻകൊണ്ട് എതിർതാരങ്ങളെ കുഴപ്പത്തിലാക്കാൻ അദ്ദേഹത്തിന് എന്നും സാധിച്ചിരുന്നു. 2016ലെ ഫൈനലിൽ ബ്ലാസ്റ്റേഴ്‌സ് എത്താൻ പ്രധാനപങ്കും അദ്ദേഹം വഹിച്ചിരുന്നു. മുഴുവൻ കളം നിറഞ്ഞു കളിക്കാനായിരുന്നു മെഹ്താബ് എപ്പോഴും ശ്രദ്ധിച്ചിരുന്നത്. [KH_ADWORDS type="4" align="center"][/KH_ADWORDS]
7. വിക്ടർ പുൾഗ - മിഡ്ഫീൽഡർ (2014, 2015, 2018)
ആദ്യ രണ്ട് സീസണിലും ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിലെ നിറസാന്നിധ്യമായിരുന്ന ഈ സ്പാനിഷ് താരം 15 തവണ ബ്ലാസ്‌റ്റേഴ്‌സിനെ പ്രതിനിധീകരിച്ചു. ആദ്യ സീസൺ മുതൽ ആരാധരുടെ പ്രിയങ്കരനായി മാറാൻ താരത്തിന് സാധിച്ചു. പിന്നീട് ക്ലബ്‌ വിട്ട താരം ഇൻഡോനേഷ്യൻ, സ്പാനിഷ് രണ്ടാം നിര ലീഗുകളിൽ കളിച്ച ശേഷം 2017/18 സീസണിൽ ഡേവിഡ് ജെയിംസ് കോച്ചായി തിരികെ വന്നപ്പോൾ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിനെ പ്രധിനികരിക്കാൻ പുൾഗ തിരിച്ചെത്തി.
8. സഹൽ അബ്‌ദുൾ സമദ് - മിഡ്ഫീൽഡർ (2017- )
ഇന്ത്യൻ ഓസിൽ എന്ന് വിളിപ്പേരുള്ള ഈ കണ്ണൂരുകാരനായ മധ്യനിര താരം ബ്ലാസ്റ്റേഴ്സിലെ തന്റെ സ്ഥിരതയാർന്ന കളി മികവിലൂടെയാണ് ദേശീയ ടീമിൽ ഇടം നേടിയത്. 2017 സീസണിൽ റെനേയ്ക്ക് പകരം ഡേവിഡ് ജെയിംസ് കോച്ചായി വന്നപ്പോളാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിയ്ക്കാൻ ആദ്യമായി സഹലിന് അവസരം കിട്ടുന്നത്. കളിയ്ക്കാൻ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ആരാധക ശ്രദ്ധ പിടിച്ചുപറ്റാൻ സഹലിന് സാധിച്ചു. യൂ എ ഇയിൽ ജനിച്ചു വളർന്ന താരം 2018 സീസണിലാണ് ബ്ലാസ്റ്റേഴ്സിനായി തിളങ്ങി തുടങ്ങിയത്, പിന്നങ്ങോട്ട് സ്റ്റേഡിയത്തിൽ ഗോൾ അടിച്ച ആരവമാണ് സഹലിന്റ്റെൽ പന്ത്കിട്ടുമ്പോൾ. മികച്ച സ്കിൽസുകളും പാസിങ്ങിലെ കൃത്യതയും ആണ് സഹലിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകുന്നത്. ബ്ലാസ്റ്റേഴ്സിന് മാത്രമല്ല വളർന്നവരുന്ന ഇന്ത്യൻ ഫുട്ബോളിനെ തന്നെ ഉന്നതിയിലെത്തിക്കൽ കല്പുള്ള താരമാണ് സഹൽ എന്ന് നിസംശയം പറയാവുന്ന കാര്യമാണ്.
9. സി കെ വിനീത് - ഫോർവേഡ് (2015, 2016, 2017, 2018)
2015ൽ കേരള ബ്ലാസ്റ്റേഴ്സിൽ തന്റെ തേരോട്ടം ആരംഭിച്ച സി കെ വിനീത് 2016ലെ തന്റെ രണ്ടാം സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലേക്ക് നയിക്കുകയും ചെയ്തു. ആകെ മൊത്തം പതിനൊന്ന് ഗോളുകളാണ് താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടിയത്, ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ടോപ് സ്കോററും വിനീതാണ്. പല അപകട ഘട്ടങ്ങളിലും ടീമിന് വേണ്ടി പോരാടിയിട്ടുള്ള താരം ഫോം നഷ്ടമായതിനെ തുടർന്ന് 2018ൽ ക്ലബ്‌ വിട്ടിരുന്നു.
10. കെർവെൻസ് ബെൽഫോർട്ട് - ഫോർവേഡ് (2016)
കേരള ബ്ലാസ്റ്റേഴ്സിൽ ആകെ ഒരു സീസൺ മാത്രമേ കളിച്ചിട്ടുള്ളു എങ്കിലും അവിസ്മരണീയ നിമിഷങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സമ്മാനിച്ച അദ്ദേഹം എതിർടീമുകളുടെ പാളയങ്ങളിൽ ആക്രമണം അഴിച്ചുവിടാൻ കെല്പുള്ള ഒരു താരമായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഭാഗമല്ലാഞ്ഞിട്ട് കൂടി എല്ലാ കളികളിലും സപ്പോർട്ടുമായി തരാം ഇൻസ്റ്റ ഗ്രാമിൽ നിറ സാന്നിധ്യമാണ്. ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്താനും താരം വളരെ അധികം ആഗ്രഹിക്കുന്നു എന്ന് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ വ്യക്തമാണ്. സ്റ്റീവ് കോപ്പെലിന്റെ കീഴിൽ ഫൈനലിൽ എത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ ടീമിൽ അദ്ദേഹത്തിന്റെ സാനിധ്യം വളരെ പ്രാധാന്യം നിറഞ്ഞതായിരുന്നു. ഗോളുകൾ നേടുന്ന കാര്യത്തിലായാലും സ്‌കിൽസിന്റെ കാര്യത്തിലായാലും താരത്തിന്റെ പ്രകടനം അഭിനന്ദാർഹമാണ്. ഹെയ്തി ദേശിയെ ടീമിന് വേണ്ടിയും താരം പന്ത്തട്ടിയിട്ടുണ്ട്.
11. ഇയാൻ ഹ്യൂം (2014, 2017)
ഗോളടി മികവിൽ ബ്ലാസ്റ്റേഴ്‌സിന്റെ വിജയങ്ങളിൽ ചുക്കാൻ പിടിച്ചിരുന്ന ഈ കാനേഡിയൻ താരം തന്റെ സൗന്ദര്യമാർന്ന ഫുട്ബോൾ ശൈലിയിൽ വൻ ആരാധകശൃങ്കല തന്നെ കേരളമൊട്ടാകെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. മൊട്ടത്തലയുമായി കളത്തിലിറങ്ങുന്ന താരത്തെ ആരാധകർ സ്നേഹപൂർവ്വം ഹ്യുമേട്ടാ... ഹ്യുമേട്ടാ... എന്നാണ് വിളിച്ചിരുന്നത്. പണ്ട് കളിക്കുമ്പോൾ തലയ്ക്ക് കനത്ത പരിക്കേറ്റെങ്കിലും ആത്മവിശ്വാസം നഷ്ടപ്പെടാതെ പ്രതിസന്ധികളെ തരണം ചെയ്ത താരമാണ് ഇയാൻ ഹ്യൂം. 2014ൽ ക്ലബ്‌ വിട്ട താരം 2017-18 സീസണിലായി തിരിച്ചെത്തുകയും ബേധപെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 2017 സീസണിൽ തലയ്ക്ക് പരിക്കുകൾ ഏറ്റിട്ടും അതൊന്നും വകവയ്ക്കാതെ ഒരു തലക്കെട്ടുമായിയാണ് താരം കളത്തിൽ ഇറങ്ങിയത്. നിഷ്കളങ്കമായ ചിരിയുമായി കളത്തിൽ നിറഞ്ഞാടുന്ന ഈ താരം ഇന്നും ബ്ലാസ്റ്റേഴ്‌സ്ആ രാധകർക്ക് പ്രിയപെട്ടവനാണ്. [KH_ADWORDS type="3" align="center"][/KH_ADWORDS]
സ്റ്റീവ് കോപ്പൽ - പരിശീലകൻ (2016)
കോപ്പൽ ആശാൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന സ്റ്റീവ് കോപ്പൽ എന്ന ഇംഗ്ലീഷ് പരിശീലകൻ 2014ന് ശേഷം ബ്ലാസ്‌റ്റേഴ്‌സിനെ വീണ്ടും ഐ എസ് എൽ ഫൈനലിൽ എത്തിച്ച ഏക പരിശീലകനാണ്. അദ്ദേഹത്തിന്റെ സാനിധ്യവും ഫുട്ബോൾ തന്ത്രങ്ങളും ടീം വർക്ക്‌ എന്ന നിലയിൽ ബ്ലാസ്‌റ്റേഴ്‌സിനെ അടിമുടി മാറ്റിയെടുക്കുകയും ചെയ്തിരുന്നു. തന്റെ ശാന്തതകൊണ്ടും വിനയം കൊണ്ടും അദ്ദേഹം ഐ എസ് എല്ലിൽ ഏവരുടെയും ശ്രദ്ധ നേടി.
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.