ഈ ടീമിനെ നിങ്ങൾ സൂക്ഷിക്കുന്നതിനേക്കാളും ഞാൻ സൂക്ഷിക്കുന്നുണ്ടെന്നും ജെയിംസ് പറഞ്ഞു!

ടൊയോട്ട യാരിസ് ലാ ലിഗ വേൾഡിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയൻ ടീമായ മെൽബൺ സിറ്റയോട് 6-0 നാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് തോറ്റത്. 

എതിരാളികൾ ശക്തരായിരുന്നുവെങ്കിലും ഇത്രയും ദയനീയമായ പരാജയം കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. 

മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും, ഡേവിഡ് ജെയിംസും നടപ്പിലാക്കിയ തന്ത്രങ്ങളെ കുറിച്ച് വിമർശനം കേട്ടിരുന്നു. 

മത്സരത്തിൽ വലത് വിങ്ങിൽ കളിച്ച സന്ദേശ് ജിങ്കാനും, അനസ് എടത്തൊടികയും, (സന്ദേശ് പിന്നീട് സെൻട്രൽ ഡിഫൻസിലേക്കും, അനസ് വലത് വിങ്ങിലേക്ക് മാറിയിരുന്നു) പാർശ്വങ്ങളിലൂടെ മുന്നോട്ട് പോവാൻ കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. മാത്രമല്ല, ഫ്രഞ്ച് സെൻട്രൽ ഡിഫൻഡർ ആയ സിറിൽ കാലി ഇടത് വിങ്ങിൽ കളിച്ചിരുന്നത്. സെമിയിലെന് ദങ്കൽ ആകട്ടെ സെൻട്രൽ മിഡ്ഫീൽഡിലുമാണ് കളിച്ചിരുന്നത്. 

അതിനെ പറ്റി ചോദിച്ചപ്പോൾ കോച്ചിന്റെ മറുപടി ഇപ്രകാരം, “നിങ്ങൾ വേറെ ഏതെങ്കിലും കളി ആകാം കണ്ടിട്ടുള്ളത്”. കഴിഞ്ഞ മത്സരത്തിൽ മുന്നോട്ട് പോകാനുള്ള നീക്കങ്ങൾ നടത്തിയത് കിസീറ്റോ മാത്രമായിരുന്നു, ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ജെയിംസ് മറുപടി പറഞ്ഞത് ഇങ്ങനെ, “അങ്ങനെയാണെങ്കിൽ ഇതിനെ ഞാൻ പ്രീ-സീസൺ എന്ന് വിളിക്കും. ഫിറ്റ്നസ് ഞങ്ങൾ പ്രതീക്ഷ നിലവാരത്തിൽ എത്തിയിട്ടില്ല, ഞങ്ങൾ ഞങ്ങളുടെ കളിക്കാരുടെ ബഹുമുഖ പ്രതിഭയിൽ വിശ്വസിക്കുന്നു”

മധ്യനിരയിൽ ഓപ്ഷനുകൾ കുറവാണെന്ന് പറഞ്ഞപ്പോൾ, ജയിംസിന്റെ മറുപടി ഇങ്ങനെ, “ഈ ടീമിനെ നിങ്ങൾ സൂക്ഷിക്കുന്നതിനേക്കാൾ, ഞാൻ സൂക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ കൂട്ടത്തിൽ ആവശ്യമുള്ളത് ഉണ്ട്, പക്ഷെ ഇത് നിങ്ങളുടെ അഭിപ്രായം. ഞങ്ങൾ സ്കോർ നോക്കുമ്പോൾ സന്തോഷവാരല്ല, പക്ഷെ ഞങ്ങൾക്ക് സന്തോഷം നൽകുന്ന വേറെ കാര്യങ്ങളുണ്ട്.”

Read English – I’m not happy about the defeat but the quality of the opposition- David James