Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

എൽകോ ഷറ്റോറി- മുംബൈയുടെ കളി ശൈലി തനിക്ക് വ്യക്തമാണ്

Published at :October 24, 2019 at 4:30 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


വിജയം ആവർത്തിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ് നാളെ വിരുന്നുകാരായ മുംബൈ സിറ്റി എഫ് സിയെ നേരിടുന്നു.

ബുധനാഴ്ച നടന്ന പത്ര സമ്മേളനത്തിൽ മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഈൽകോ ഷറ്റോറി. പ്രധാനമായും ടീമിൽ ഒരു സ്ഥിരത കൊണ്ട് വരാൻ ആണ് ഞാൻ ശ്രെമിക്കുന്നതെന്നും, പക്ഷെ ഒരു കളിക്കാരന്റെ പ്രകടനം മോശമായാൽ അവനെ മാറ്റി പുതിയ ആൾക്കാർക്ക് അവസരം നൽകാൻ തനിക്കൊരു മടിയുമില്ല എന്നും കോച്ച് പറഞ്ഞു.

"ഒരു ടീം പൂർണമാകുന്നത് കളിക്കാരുടെ സ്ഥിരതയും പരസ്പരധാരണയും മികച്ചതാവുമ്പോൾ ആണ് മാത്രമല്ല ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടുകളേറിയ ഒരു പ്രീ സീസൺ ആണ് ലഭിച്ചത്. കഴിഞ്ഞ കളി ഞങ്ങൾക്ക് ജയിക്കാനായി അത് ഒരു മികച്ച റിസൾട്ടും ആയിരുന്നു. റെഫെറീടെ ഭാഗത്തുനിന്നുണ്ടായ കുറച്ചു പിഴവുകൾ ഞങ്ങളെ സഹായിച്ചെങ്കിലും ഒരു മികച്ച ടീമിനെ തോല്പിക്കാനായത് വലിയ നേട്ടം തന്നെയാണ്."

[KH_ADWORDS type="3" align="center"][/KH_ADWORDS]

"സഹൽ അബ്ദുൽ സമദ് നാലാഴ്ചയോളം ഞങ്ങൾക്ക് ഒപ്പം ഇല്ലായിരുന്നു. ഞങ്ങൾക്ക് സന്ദേശ് ജിങ്കനെ നഷ്ട്ടമായി മാത്രമല്ല ഞങ്ങളുടെ രണ്ട് സെൻ്റെർ ബാക്കുകളും പരിക്കിന് പിടിയിലാണ്. അത്കൊണ്ട് തന്നെ എനിക്ക് ഒരുപാട് മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കില്ല. എനിക്ക് സ്ഥിരതയുള്ള ഒരു ടീമിനെ വാർത്തെടുക്കാൻ ആണ് ആഗ്രഹം പക്ഷെ ഒരാളുടെ പ്രകടനം മോശമായാൽ ആ കളിക്കാരനെ മാറ്റി പുതിയ ആൾക്കാർക്ക് അവസരം കൊടുക്കും." കോച്ച് പറഞ്ഞു.

"പക്ഷെ ഞാൻ ഇപ്പോഴും ഒരു സ്ഥിരതത നിലനിറുത്താൻ ശ്രെമിക്കുന്നുണ്ട്. പരിശീലനത്തിൽ ആരാണോ നന്നായി പ്രകടനം കാഴ്ച വയ്ക്കുന്നത് അവന് അവസരം ലഭിക്കും." എൽകോ ഷറ്റോറി കൂട്ടിച്ചേർത്തു.

ബിലാൽ ഖാന് നേരെ ഉയർന്ന വിമർശനങ്ങളെ കുറിച്

കഴിഞ്ഞ കളിയിൽ ഐ എസ് എല്ലിൽ അരങ്ങേറ്റ മത്സരം കളിച്ച ഗോൾ കീപ്പർ ബിലാൽ ഖാൻ വരുത്തിയ ചില പിഴവുകൾക്ക് എതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ആണ് ഉയർന്നത്. പക്ഷെ ഇവരെല്ലാം ഗോൾ കീപ്പർസ് ആണെന്നും ഇവർക്ക് മെച്ചപ്പെടാൻ ഇനിയും സമയം ആവിഷമാണെന്നും അത്കൊണ്ട് ആരാധകരോട് സമാധാത്തിൽ ഇരിക്കണമെന്നും കോച്ച് ആവിശ്യപെട്ടു.

"ടി പി രെഹനേഷ് ആണ് എൻ്റെ ഒന്നാം നമ്പർ ഗോൾകീപ്പർ എന്തെന്നാൽ അവന് ബിലാലിനേക്കാളും, ഷിബിനെക്കാളും പരിചയ സമ്പന്നതയുണ്ട് മാത്രമല്ല ഞാൻ കൊണ്ടുവന്ന നല്ലൊരു ഗോൾ കീപ്പർ കോച്ചും കോച്ച് ഞങ്ങൾക്കുണ്ട്. ഈ രണ്ട് കീപ്പർമാർക്കും നല്ല രീതിയിൽ ഉള്ള ഗോൾ കീപ്പിങ് പരിശീലനം ലഭിച്ചിട്ടില്ല ഇതെനിക്ക് ആദ്യ ദിവസം മുതൽ മനസിലായതാണ്." ഷറ്റോറി അഭിപ്രായപ്പെട്ടു.

"ഞാൻ കുറച്ചു സോഷ്യൽ മീഡിയയിലും പത്രങ്ങളിലും കീപ്പറിനെ വിമർശിച്ചുകൊണ്ടുള്ള കുറിപ്പുകൾ കാണാൻ ഇടയായി. നിങ്ങൾ ആദ്യം ഇവർക്ക് കുറച്ചു സമയം കൊടുക്കു. എനിക്ക് ഇവർ മുന്ന് പേരിലും നല്ല വിശ്വാസമുണ്ട്. നിർഭാഗ്യവശാൽ ടി പിയ്ക്ക് പരിക്ക് പറ്റി. അപ്പൊ ബിലാൽ മാത്രമാണ് എൻ്റെ ഓപ്ഷൻ കാരണം ഷിബിനും പരിക്കിന് പിടിയിൽ ആയിരുന്നു. ഇവർക്ക് രണ്ടുപേർക്കും നിങ്ങളുടെ സപ്പോർട്ട് ആവിശ്യമാണ് ഇവർക്ക് വേണ്ടത് കുറച്ചു സമയം ആണ് അതിനുവേണ്ടിയാണ് ഞാൻ ശ്രെമിക്കുന്നതും. കോച്ച് പറഞ്ഞു.

മരിയോ ആർക്കസ്സിന്റെ പരിക്കിനെക്കുറിച്

എ ടി കെയ്ക്കെതിരെ നടന്ന മത്സരത്തിൽ പകരക്കാരനായി വന്ന് പരിക്ക് കാരണം കളം വിടേണ്ടി വന്ന സ്പാനിഷ് താരമാണ് മരിയോ ആർക്കസ്സ്. അർക്കസ്സിനു എന്ന് ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചു വരാൻ പറ്റുന്നതിനെ കുറിച് ഇപ്പോഴും ക്ലബിന് ഒന്നും വ്യക്തമല്ലെന്നാണ് കോച്ച് മാധ്യമങ്ങളോട് പറഞ്ഞത്.

"മരിയോ, നിർഭാഗ്യവശാൽ അവനും പരിക്കിന് പിടിയിൽ ആയി. പരിക്കിൽ നിന്ന് മുക്തനാകാൻ എത്ര നാൾ എടുക്കും എന്നതിനെ കുറിച് എനിക്കൊരു അറിവും ഇല്ല. മരിയോ പ്രീ സീസന്റെ ആദ്യ ദിവസം വന്നതും പരിക്കുമായിട്ടാണ്. ഞങ്ങൾ ഞങ്ങളെ കൊണ്ടാവുമാണ് വിധം അവൻ്റെ ആരോഗ്യം പൂർണ സ്ഥിതിയിലേക്ക് കൊണ്ട് വരാൻ ശ്രെമിച്ചു നിർഭാഗ്യവശാൽ അത് ഞങ്ങൾ ഉദ്ദേശിച്ച രീതിയിൽ വന്നില്ല." കോച്ച് വെളിപ്പെടുത്തി.

"എന്തിന്‌ കഴിഞ്ഞ കളിയിലും അവനെ ഉള്ളിലേക്ക് ഇറക്കി കളിയ്ക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു കാരണം അവൻ്റെ ആരോഗ്യം വേണ്ടത്ര മികച്ചതായിരുന്നില്ല. അത് എപ്പോഴും റിസ്കുള്ള കാര്യമാണ്. പക്ഷെ അവസാന മത്സരത്തിൽ മധ്യനിരയിൽ ജീക്സൺ സിങ്ങും സിഡോഞ്ചയുടെയും പ്രകടനം ചെറിയ രീതിയിൽ മങ്ങിയായിരുന്നു അത്കൊണ്ട് തന്നെ ഒരു പുതിയ പ്ലയെർ കൊണ്ട് വരേണ്ടത് അത്യന്തം അത്യാവിഷമുള്ള ഘടകം ആയിരുന്നു അങ്ങനെയാണ് സഹലിനെ ഇറക്കിയത് ഒപ്പം മരിയോനെയും. മരിയോ വന്നപ്പോൾ തന്നെ കളിയുടെ ഗതിയിൽ നല്ല മാറ്റം ഉണ്ടാക്കി. എല്ലാം വളരെ പോസിറ്റീവ് ആയിരുന്നു പക്ഷെ എന്ത് ചെയ്യാം നിർഭാഗ്യവശാൽ മരിയോയും പരിക്ക് കാരണം നമ്മുക്ക് നഷ്ടമായി." കോച്ച് പറഞ്ഞു.

മുംബൈ സിറ്റിയെക്കുറിച്

ജോർജ് കോസ്റ്റയുടെ നേത്രത്തിൽ ഉള്ള മുംബൈ സിറ്റിയുടെ കളി രീതിയെ കുറിച്ചും എന്തൊക്കെയാണ് അവരിൽ നിന്ന് പ്രതീക്ഷിക്കേണ്ടതെന്നതിനെ കുറിച്ചും തനിക്ക് നല്ല ധാരണയുണ്ടെന്നും കോച്ച് പറഞ്ഞു.

"മുംബൈയുടെ കളി ശൈയിലി എനിക്ക് വളരെ വ്യക്തമാണ്. മിക്ക കോച്ചുകൾക്കും ഇതേ ശൈയിലി തന്നെ ആണ്. എനിക്ക് നല്ല ഉറപ്പുണ്ട് കൌണ്ടർ അറ്റാക്കിലായിരിക്കും ഇവരുടെ പ്രധാന ശ്രെധ. പക്ഷെ എങ്ങനെ ആണ് പൊസിഷൻ അണിനിരത്തുന്നതെന്നോ ഏതൊക്കെ ക്വാളിറ്റി പ്ലയെര്സ് കളിയ്ക്കാൻ ഇടയുണ്ടെന്നൊയുള്ള കാര്യം ഇതുവരെ അവർ ഈ സീസണിൽ കളികാത്ത സ്ഥിതിക്ക് ഇപ്പോഴും ചോദ്യ ചിഹ്നമായി നിക്കുകയാണ്."

[KH_RELATED_NEWS title="Related News | Article Continues Below"][/KH_RELATED_NEWS]

"ഞങ്ങളുടെ കളി കാണാൻ സാധിച്ചത് അവരെ സംബന്ധിച്ചു ഒരു മികച്ച നേട്ടം തന്നെയാണ്. ഉദാഹരണത്തിന് എനിക്കൊരാളെ ബോക്സ് റിങ്ങിൽ ഫൈയിറ്റ് ചെയ്യണം ഞാൻ ഫൈയിറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആൾ ഞാൻ ഫൈയിറ്റ് ചെയ്യുന്നത് ഇതിനു മുനമ്പ് കണ്ടിടുന്നുണ്ട് എൻ്റെ ഫൈയിറ്റ് രീതികളും അറിയാം പക്ഷെ എനിക്ക് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് അറിയില്ല അതാണ് ഇപ്പോഴത്തെ അവസ്ഥ. ചെറിയ ചെറിയ കാര്യങ്ങൾ പോലും വലിയ മാറ്റങ്ങൾ കൊണ്ട് വരാറുണ്ട് പ്രതേകിച് ഒരു എതിരാളിയുടെ കളി രീതിയും ഫോർമേഷനും മനസിലാക്കുകയും അവൻ എങ്ങനെ കളിക്കുമെന്ന് മനസിലാക്കുകയും ചെയ്താൽ. ഷറ്റോറി പറഞ്ഞു.

"ഞങ്ങൾക്ക് ഭയമില്ല, ഇതും ഞങ്ങൾക്ക് ഒരു പുതിയ ചലഞ്ച്‌ മാത്രമാണ്. കഴിഞ്ഞ കളി ജയിച്ച ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. അതുകൊണ്ട് തന്നെ നാളെ ഞങ്ങൾ നല്ല രീതിയിൽ കളിച് അവരെ തോൽപിക്കാൻ ആകുമെന്നുള്ള വിശ്വാസം ഞങ്ങൾക്കുണ്ട്."

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.