അവരുമായി കളിക്കുക എന്നത് ഒരു വലിയ കാര്യമാണെന്നും മുനിയേസ വ്യക്താമാക്കി

“ഇതൊരു ബഹുമതിയാണ്, ഞങ്ങൾ ഞങ്ങൾക്ക് കിട്ടിയ സ്വീകരണത്തിന് നന്ദിയുള്ളവരാണെന്നും, വരാൻ പോവുന്ന രണ്ട് മത്സരങ്ങളും തങ്ങളെ അടുത്ത സീസണിന് തയ്യാറാക്കി നിറുത്തും,” ലാ ലീഗയുടെ ഇന്ത്യയിലെ ആദ്യ പ്രീ-സീസൺ ടൂർണമെന്റിന്റെ ഭാഗമായതിനെ കുറിച്ച് ചോദിച്ചപ്പോൾ ജിറോണാ ഡിഫൻഡർ ബെർണാർഡോ സുനിഗ പറഞ്ഞ വാക്കുകളാണിത്.

കഴിഞ്ഞ സീസണിൽ ലാ ലീഗയിലെ പല വമ്പന്മാരെയും ജിറോണ വീഴ്ത്തിയിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിനെ ജിറോണ ഒരു മത്സരത്തിൽ 2-1ന് പരാജയപ്പെടുത്തിയിരുന്നു, ഇതിനെ പറ്റി അവരുടെ മിഡ്ഫീൽഡർ ആയ അലക്സ് ഗാർഷ്യ സെറാനോയോട് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി ഇങ്ങനെ, “അതൊരു നല്ല ഫീലിംഗ് ആണ്, ഞങ്ങൾ ലീഗിലെ ചെറിയ ടീമുകളിൽ ഒന്നാണ്,”

ഇംഗ്ലീഷ് ഫുട്ബോളിലെയും, സ്പാനിഷ് ഫുട്ബോളിലെയും വ്യത്യാസങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ മുൻ ബാഴ്സലോണ താരമായ മാർക് മുനിയേസയുടെ മറുപടി ഇത്, “സ്പെയിനിൽ ഫുട്ബോൾ തന്ത്രപരമായാണ്, ഇംഗ്ലണ്ടിലാകട്ടെ അത് ഡയറക്റ്റ് ആണ്. അവർ ലൈനുകളിലൂടെ കളിക്കുന്നു, കൂടുതൽ ക്രോസ്സുകൾ കളിക്കുന്നു, അതിനാൽ കൂടുതൽ ആസ്വാദകരം ഇംഗ്ലീഷ് ഫുട്ബോൾ ആണ്.”

ഇതിനെ കുറിച്ച്  വ്യക്തമായി ഉത്തരം നൽകിയത് ബെർണാർഡോ സുനിഗയാണ്, “നിങ്ങൾ ഇപ്പോൾ ചോദിക്കുന്നതാണ് ഞാൻ ഇംഗ്ലണ്ടിലേക്ക് മാറിയപ്പോൾ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യങ്ങളിൽ ഒന്ന്. എനിക്ക് ഫുട്ബോൾ വീണ്ടും പഠിക്കേണ്ടി വന്നു. ഇരു ലീഗിൽ റഫറി ഫൗൾ വിളിക്കുന്നത് വ്യത്യസ്താമാണ്. പ്രീമിയർ ലീഗിൽ കൂടുതൽ ശക്തരും, വേഗതയും ഉള്ള കളിക്കാരാണ്.”

കേരളത്തെ കുറിച്ച് ചോദിച്ചപ്പോൾ താരത്തിന്റെ മറുപടി എല്ലാവരെയും ഞെട്ടിച്ചു, “ഞങ്ങൾക്ക് കേരളത്തെ കുറിച്ച് വല്ലാതെ അറിയില്ല, പക്ഷെ അവരുടെ ആരാധകർ പ്രശസ്തരാണ്. ഇവിടെ 50000ത്തിന് അടുത്ത് ആരാധകർ വരും, എന്നാൽ ജിറോനയിൽ വെറും 10000ആരാധകരെ ഏകദേശം വരുകയുള്ളൂ

Read English : The Kerala Blasters fans are famous- Girona defender Marc Muniesa

0