ഇന്ത്യയിലെ അനുഭവം മികച്ചതായിരുന്നു എന്നും കോച്ച് കൂട്ടിച്ചേർത്തു. 

ടൊയോട്ട യാരിസ് ലാ ലീഗ് വേൾഡിന്റെ ആദ്യ പതിപ്പിൽ കിരീടം ഉയർത്തിയ ജിറോണാ ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം ആണ് കാഴ്ചവെച്ചിരുന്നത്.

മത്സര ശേഷം മാധ്യമങ്ങളോട് വർത്തമാനം പറഞ്ഞ കോച്ച്, ഇന്ത്യൻ ഫുട്ബോളിനെ കുറിച്ച് നല്ല വാക്കുകളെ പറയാനുള്ളൂ, “ഇന്ത്യൻ അനുഭവം മികച്ചതായിരുന്നു. പ്ലയെര്സ് മികച്ചതായിരുന്നു, പ്ലയെര്സ് സ്റ്റാഫ് എല്ലാം പ്രകടനത്തിൽ തൃപ്തരാണ്.”
ഇന്ത്യയിലെ താരങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ കോച്ചിന്റെ മറുപടി ഇങ്ങനെ,
“കളിക്കാരെല്ലാം കുറച്ച് കൂടി ശാരീരികമായി മികച്ചവരാവണം. പക്ഷെ അവർ തന്ത്രപരമായി മികച്ചതാണ്. അവർ ശാരീരികക്ഷമതയിലെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതാണ് യൂറോപ്യൻ ഫുട്ബോളിന് ഉള്ളതും, കേരളത്തിന് ഇല്ലാത്തതും”
കളിക്കാരുടെ ടെക്‌നിക്കാലിറ്റിയും മറ്റൊരു ഘടകമാണ്. സീസൺ വളരുന്നതോടെ, താരങ്ങളും മെച്ചപ്പെടുമെന്ന് കോച്ച് പറഞ്ഞു
അടുത്ത സീസണിൽ പുതിയ ട്രാൻസ്ഫർ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ കോച്ച് ഒന്നും.വിട്ടുപറഞ്ഞില്ല. “യുവ താരങ്ങൾക്ക് അവസരങ്ങൾ നൽകും, ഞങ്ങൾക്ക് ഞങ്ങളുടെ ടീമിലേക്ക് പുതിയ താരനാണ് വേണമെന്ന് ചിന്തിക്കുകയാണെങ്കിൽ, ഞങ്ങൾ സൈൻ ചെയ്യും. പക്ഷെ ഇപ്പോൾ സ്‌ക്വാഡിൽ ഞങ്ങൾ തൃപ്തരാണ്.”